തമിഴ്നടി അഭിരാമിയുടെ ചിത്രം അമേരിക്കയില്‍ പഠിച്ച പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍ എന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നു…

വിനോദം

സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്ന പോസ്റ്റുകല്‍ പല പ്രാവശ്യം തെറ്റായിരിക്കും. പക്ഷെ ഇതിലും ചില പോസ്റ്റുകള്‍ നമ്മളെ ആശ്ചര്യപെടുത്തുന്നതാണ്. കാരണം സിനിമ നടന്‍മാര്‍ അല്ലെങ്കില്‍ നടിമാരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് തെറ്റായ വിവരങ്ങള്‍ക്കൊപ്പം ചില പോസ്റ്റുകള്‍ പ്രചരിക്കുന്നത്. ഈ പോസ്റ്റുകളുടെ സത്യാവസ്ഥ എളുപ്പം അറിയാവുന്നതെയുള്ളൂ. എന്നാലും ഇത്തരം പോസ്റ്റുകള്‍ക്ക് ചില സമയങ്ങളില്‍ ലഭിക്കുന്നത് ആയിരത്തിക്കാളും അധിക ഷെയരുകളാണ്. ചില സമയത്ത് അധികം പ്രശസ്തി ഇല്ലാത്ത നടന്മാരെയോ നടികളെയോ വെച്ചിട്ടാണ് ഈ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്. ഈ കലാകാരന്മാരെ തിരിച്ചറിയാന്‍ കഴിയാത്ത ആളുകള്‍ ഈ പോസ്റ്റുകള്‍ വിശ്വസിച്ച് ഷെയര്‍ ചെയ്യുന്നതാണ്. നമ്മള്‍ ഇന്ന് കാണാന്‍ പോകുന്നത് ഇത്തരമൊരു പോസ്റ്റ്‌ ആണ്. ഒരു തമിഴ് നടിയുടെ ഫോട്ടോ പൊള്ളാച്ചിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പാവങ്ങളെ സേവിക്കുന്ന ഡോക്ടര്‍ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റിനു ലഭിച്ചിരിക്കുന്നത് ഇത് വരെ 1500 കാലും അധികം ഷെയരുകളാണ്. പോസ്റ്റിന്‍റെ ഉള്ളടക്കമെന്താണെന്നും അന്വേഷണത്തിന്‍റെ വിശദാംശങ്ങളെന്താണെന്നും നോക്കാം.

പ്രചരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഇത് ഡോക്ടർ ഫാത്തിമ ഫെമി അൻസാരി തമിഴ്‌നാട്ടിലെ പൊള്ളാച്ചി എന്ന ഗ്രാമത്തിലെ സർക്കാർ ഡിസ്പെൻസിറിയിലെ ഡോക്ടർ, അമേരിക്കയിൽ നിന്നും പഠിച്ചു ഡോക്റ്റർ ആയി വന്നു പാവപെട്ടവരായ ഗ്രാമവാസികൾക്ക് വേണ്ടി ആതുര ശ്രുശ്രൂഷ നടത്തുന്നു, എല്ലാപേരും ഇവിടെ പഠിച്ചു അമേരിക്കക്ക് വണ്ടി കയറുമ്പോൾ അമേരിക്കയിൽ പഠിച്ചു പൊള്ളാച്ചി പോലെ ഒരു ഗ്രാമത്തിലേക്ക് ഇവരും വണ്ടി കയറി, ആർക്കും എന്ത്‌ സഹായത്തിനും ഏത് സമയത്തും ഇവരെ വിളിക്കാം, സ്കൂളിൽ കുട്ടികൾക്ക് ഫീസ്, യൂണിഫോം, കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായം അങ്ങനെ പലതും. ഷെയർ ചെയ്യുക”

വസ്തുത അന്വേഷണം

പോസ്റ്റില്‍ നല്‍കിയ ചിത്രത്തിനെ ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി  അന്വേഷിച്ചപ്പോള്‍ ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ഒരു തമിഴ് സിനിമ വെബ്സൈറ്റ് ലഭിച്ചു. ഈ വെബ്സൈറ്റ് പരിശോധിച്ചപ്പോള്‍ ഈ ചിത്രം കഴിഞ്ഞ കൊല്ലം റിലീസ് ആയ തമിഴ് പടം നേര്‍കൊണ്ട പാര്‍വൈയുടെ ഒരു സീനിന്‍റെതാണ്എന്ന് മനസിലായി.

Tamil Cinema Talk

നേര്‍കൊണ്ട പറവൈ ഹിന്ദി സിനിമ പിങ്കിന്‍റെ ഒഫീഷ്യല്‍ റീമേക്ക് ആണ്. സ്ത്രിയെ കേന്ദ്രികരിച്ച ഈ സിനിമയില്‍ ഫാത്തിമ ബാനു എന്ന പെണ്‍കുട്ടിയുടെ കഥാപത്രം അവതരിപ്പിച്ചത് നടി അഭിരാമി വെങ്കടാചലമാണ്. ഈ സിനിമയിലെ ഒരു ദൃശ്യത്തിന്‍റെ ചിത്രമാണ് തെറ്റായ വിവരണവുമായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സിനിമയില്‍ അഭിരാമിയുടെ പേര്‍ തന്നെയാണ് പോസ്റ്റിലും ഉപയോഗിച്ചിരിക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

ഇതിനെ മുന്നേ അഭിരാമി തമിഴ് ബിഗ്‌ ബോസിന്‍റെ മുന്നാം സീസനിലും പങ്കെടുത്തിരുന്നു. 

Nerkonda Parvai Wikipedia

നിഗമനം

അമേരിക്കയില്‍ നിന്ന് പഠിച്ചിട്ടും തമിഴ് നാട്ടിലെ പൊള്ളാച്ചിയില്‍ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ എന്ന നിലയില്‍ ജോലി ചെയ്ത് പാവങ്ങളെ സാഹയിക്കുന്ന ഡോക്ടര്‍ ഫാത്തിമ ഫെമി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം യഥാര്‍തത്തില്‍ തമിഴ് സിനിമ നടി അഭിരാമി വെങ്കടാചലത്തിന്‍റെതാണ്. നേര്‍കൊണ്ട പാര്‍വൈ എന്ന സിനിമയില്‍ അഭിരാമി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേരാണ് ഫാത്തിമ. ഈ സിനിമയുടെ ഒരു സീനിന്‍റെ ചിത്രം തന്നെയാണ് പോസ്റ്റിലും പ്രചരിപ്പിക്കുന്നത്.

Avatar

Title:തമിഴ്നടി അഭിരാമിയുടെ ചിത്രം അമേരിക്കയില്‍ പഠിച്ച പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍ എന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: False