തെലിംഗാനയിലെ അമ്പലത്തിലെ ആചാരത്തിന്‍റെ ചിത്രം ഉത്തരേന്ത്യയിലെ ജാതി പീഡനത്തിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

സാമുഹികം

ഉത്തരേന്ത്യയില്‍ മേല്‍ജാതികാര്‍ ദളിതരെ പീഡിപ്പിക്കുന്നു എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഫോട്ടോയില്‍ ചില സ്ത്രികള്‍ നിലത്ത് കിടന്ന് വന്ദിക്കുന്നതായി കാണാം. ഇവരുടെ ശരീരത്തിന്‍റെ മുകളില്‍ മരം കൊണ്ട് നിര്‍മിച്ച ഖടാവു എന്ന പാതരക്ഷകങ്ങള്‍ വെച്ചതായി നമുക്ക് കാണാം. ഫോട്ടോയോടൊപ്പം ചേര്‍ത്തിരിക്കുന്ന വാചകം ഇപ്രകാരമാണ്: “അന്ധവിശ്വാസം തലയ്ക്ക് പിടിച്ചാൽ. മേൽജാതിക്കാരന്‍റെ ചെരുപ്പ് ചുമന്ന് കൊണ്ടുള്ള പൂജ..!!! ഉത്തരേന്ത്യയിലാണ്.” ഈ ഫോട്ടോയുടെ വസ്തുത അറിയാന്‍ ചിലര്‍ ഞങ്ങള്‍ക്ക് വാട്സപ്പിലൂടെയും ഈ ഫോട്ടോ അന്വേഷണത്തിനായി അയച്ചിരുന്നു.

കൂടാതെ പലരും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഫെസ്ബൂക്കില്‍ കൊല്ലങ്ങളായി പ്രചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. അതിനാല്‍ ഞങ്ങള്‍ ഫോട്ടോയെ കുറിച്ച് അന്വേഷിച്ചു. ഈ ഫോട്ടോ തെലിംഗാനയിലെ നല്‍ഗോണ്ടയിലെ ഒരു ക്ഷേത്രത്തിലെ ആചാരമാണ്. ഇതിനു ജാതിപരമായി യാതൊരു അര്‍ഥവുമില്ല. ഈ സ്ത്രികള്‍ ചുമാക്കുന്നത് മേല്‍ജാതികാരുടെ ചെരിപ്പുകളുമല്ല എന്ന് അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചാരണവും ഈ ഫോട്ടോയുടെ യാഥാര്‍ഥ്യവും നമുക്ക് നോക്കാം.

പ്രചരണം

ഫെസ്ബൂക്കില്‍ ഏറെ വൈറല്‍ ആയ 2018ലെ ഒരു പോസ്റ്റ്‌-

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ആചാരാങ്ങൾ. അനുഷ്ടാനങ്ങൾ. തള്ളാനുള്ളതല്ല. അനുസരിച്ച് ജീവിക്കണം… ദളിതർ ‘”

ഈ അടുത്ത് കാലത്ത് ഈ ചിത്രം പ്രചരിപ്പിച്ച ചില പോസ്റ്റുകള്‍-

വസ്തുത അന്വേഷണം

ഫോട്ടോയെനെ കുറിച്ച് അന്വേഷിക്കാന്‍ ഞങ്ങള്‍ ഫോട്ടോ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ബംഗാളി വെബ്സൈറ്റിന്‍റെ ലിങ്ക് ലഭിച്ചു. 

DharmockeryArchived Link

ഈ ലേഖനത്തില്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ഫോട്ടോയുടെ ലിങ്ക് ലഭിച്ചു. ഈ ഫോട്ടോ എടുത്തത് ദി ഹിന്ദുവിന് വേണ്ടി സിംഗം വെങ്കടരമണനാണ്. ചിത്രം 2009ലാണ് ദി ഹിന്ദു പ്രസിദ്ധികരിച്ചത്. ദി ഹിന്ദു 2009ല്‍ പ്രസിദ്ധികരിച്ച ലേഖനം താഴെ നല്‍കിട്ടുണ്ട്.

The HinduArchived Link

ചിത്രം നല്‍ഗോണ്ടയിലെതാണ് ഉത്തരേന്ത്യയിലെതല്ല. നല്‍ഗോണ്ടയിലെ ചെരുവുഗറ്റുയിലെ ശരി പാര്‍വതി ജതല രാമലിംഗേശ്വര സ്വാമി ക്ഷേത്രത്തിലെ ഒരു ആചാരത്തിന്‍റെ ചിത്രമാണ് നാം കാണുന്നത്. ഈ ക്ഷേത്രത്തിന്‍റെ ഭ്രാമോല്‍സവം അഞ്ച് ദിവസങ്ങള്‍ നിലനില്‍ക്കുന്ന ഒരു ഉത്സവമാണ്. ഈ ഉത്സവത്തിന്‌ എല്ലാം കൊല്ലവും ആയിരക്കണക്കിന് ഭക്തര്‍ ക്ഷേത്രത്തില്‍ തൊഴാന്‍ വെറും. ബ്രഹ്മോത്സവത്തില്‍ ചെരുപ്പ് മുകളില്‍ വെച്ച് വന്ദിക്കുന്നത് ഭക്തര്‍ ആചരിക്കുന്ന ഒരു ആചാരമാണ്. ഈ കാര്യം താഴെ നല്‍കിയ ദി ഹിന്ദുവിന്‍റെ മറ്റോരു ലേഖനത്തില്‍ നിന്ന് വ്യക്തമാകുന്നു. ലേഖനത്തിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

The HinduArchived Link

ചെരുപ്പുകള്‍ ചുമന്ന്‍ ധ്വജസ്തംഭത്തിന്‍റെ പ്രദിക്ഷണം വെക്കുന്നത് ക്ഷേത്രത്തിന്‍റെ ദൈവത്തിനെ ആദരം അര്‍പ്പിക്കുന്ന ഈ ക്ഷേത്രത്തില്‍ വരുന്ന ഭക്തരുടെ പ്രത്യേക രീതിയാണ്. 

നിഗമനം

 തെലിംഗാനയിലെ ഒരു ക്ഷേത്രത്തില്‍ ആചരിക്കുന്ന ഒരു പ്രത്യേക ആചാരത്തിന്‍റെ ഫോട്ടോ ഉപയോഗിച്ച് ഉത്തരേന്ത്യയിലെ മേല്‍ജാതിക്കാര്‍ ദളിതരെ പീഡിപ്പിക്കുന്നത്തിന്‍റെ കാഴ്ച എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുകയാണ്. 

Avatar

Title:തെലിംഗാനയിലെ അമ്പലത്തിലെ ആചാരത്തിന്‍റെ ചിത്രം ഉത്തരേന്ത്യയിലെ ജാതി പീഡനത്തിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •