സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിങ്ങിനെ അപമാനിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയം | Politics

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധി അദ്ദേഹത്തെ എങ്ങനെ അപമാനിച്ചു എന്ന് കാണിക്കുന്ന ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ സന്ദര്‍ഭം പരിശോധിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ഈ ചിത്രങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കോണ്‍ഗ്രസ്‌ നേതാക്കള്‍ സോണിയ ഗാന്ധി, ഡോ. മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി എന്നിവരുടെ മൂന്ന് ചിത്രങ്ങള്‍ കാണാം. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അന്ന് പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗിനെ അപമാനിക്കുന്നു എന്ന വിധത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “ഇതൊക്കെയായിരിക്കും പപ്പു ഉദ്ദേശിച്ചത്” അടികുറിപ്പില്‍ ചുണ്ടികാണിക്കുന്നത് ചിത്രങ്ങളുടെ മുകളില്‍ രാഹുല്‍ ഗാന്ധിയുടെ പേരിലെ ഒരു പ്രസ്താവനയാണ്. പ്രസ്താവന ഇങ്ങനെയാണ്: “മന്‍മോഹന്‍ സിങ്ങിനെ പോലുള്ള പ്രധാനമന്ത്രിയുടെ കുറവ് രാജ്യം അനുഭവിക്കുന്നുവെന്ന്

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുന്‍ പ്രധാനമന്ത്രിയെ ഈ സന്ദര്‍ഭങ്ങളില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അപമാനിച്ചോ എന്ന് അറിയാന്‍ നമുക്ക് ഈ ചിത്രങ്ങളെ കുറിച്ച് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രങ്ങളെ ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണത്തിനിരയാക്കി. അതില്‍ നിന്ന് ലഭിച്ച പരിണാമങ്ങളില്‍ നിന്ന് മനസിലായത് ഇങ്ങനെയാണ്:

  1. ചിത്രം 1

2010ല്‍ അന്നത്തെ അമേരിക്കന്‍ രാഷ്‌ട്രപതി ബരാക്ക് ഒബാമ ഭാരതത്തില്‍ സന്ദര്‍ശനത്തിനായി എത്തിയിരുന്നു. ഈ സന്ദര്‍ശനത്തിന്‍റെ ഭാഗമായി അദ്ദേഹം രാഷ്‌ട്രപതി ഭവനില്‍ അന്നത്തെ രാഷ്‌ട്രപതി പ്രതിഭ പാട്ടില്‍ സംഘടിപ്പിച്ച ഒരു ഡിന൪ പാര്‍ട്ടിയില്‍ പങ്ക് എടുത്തിരുന്നു. അപ്പോള്‍ എടുത്ത ചിത്രമാണിത്. 

ഈ പാര്‍ട്ടിയില്‍ എല്‍.കെ. അദ്വാനി, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധിയടക്കം ബോളിവുഡിലെ താരങ്ങളെയും ക്ഷണിച്ചിരുന്നു.

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് കാണാം, ഒബാമയെയും ഭാര്യ മിഷേല്‍ ഒബാമയെയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും അദ്ദേഹത്തിന്‍റെ ഭാര്യ ഗുരുശരന്‍ കൌറും കൂട്ടി കൊണ്ട് വരുന്നതും അതിഥികളെ പരിചയപെടുത്തുന്നതായും കാണാം. അദ്ദേഹം ജാവേദ് അഖ്തര്‍, പി. ചിദംബരം, രാഹുല്‍ ഗാന്ധി എന്നിവരെ കണ്ട് സോണിയ ഗാന്ധിയെ അഭിവാദ്യങ്ങള്‍ നല്‍കുമ്പോള്‍ എടുത്ത ചിത്രമാണ് നാം പോസ്റ്റില്‍ കാണുന്നത്. ഇതില്‍ പ്രധാനമന്ത്രിയെ അദ്ദേഹം എവിടെയും അപമാനിക്കുന്നില്ല എന്ന് വ്യക്തമായി കാണാം.


Also Read: FACT CHECK: പ്രധാനമന്ത്രി മോദിക്ക് കൈ കൊടുത്ത് അഭിവാദ്യം നല്‍കാന്‍ ഈ വനിതാ നേതാക്കള്‍ വിസമ്മതിച്ചോ? സത്യാവസ്ഥ ഇങ്ങനെ…


  1. ചിത്രം 2

ഈ ചിത്രത്തില്‍ കാവി തലക്കെട്ട്‌ ധരിച്ച് സോണിയ ഗാന്ധിയുടെ കാലുകള്‍ തൊഴുന്ന നേതാവ് ഡോ. മന്‍മോഹന്‍ സിംഗ് അല്ല. ഇതിനെ മുമ്പേയും ഈ ചിത്രം തെറ്റായി പ്രചരിപ്പിക്കുകയുണ്ടായിട്ടുണ്ട്. അന്നും ഞങ്ങള്‍ ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം അന്വേഷിച്ച് താഴെ നല്‍കിയ ഫാക്റ്റ് ചെക്ക്‌ റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ചിരുന്നു.


Read Fact Check: പൊതുവേദിയില്‍ സോണിയ ഗാന്ധിയുടെ കാല്‍ത്തൊട്ട് വന്ദിച്ചത് മന്‍മോഹന്‍ സിങ് തന്നെയാണോ?…


സോണിയ ഗാന്ധിയുടെ കാലുകള്‍ തൊഴുത്ത് വന്ദിക്കുന്ന നേതാവ് ഡോ. മന്‍മോഹന്‍ സിങ്ങല്ല. ചിത്രം 2011ല്‍ നടന്ന യൂത്ത് കോണ്‍ഗ്രസിന്‍റെ ഒരു [പരിപാടിയുടെതാണ്.  അദ്ദേഹം നീല തലകെട്ട് ധരിച്ചാണ്  ഈ പരിപാടിയില്‍ പങ്കെടുത്തത്. നമുക്ക് ഈ പരിപാടിയുടെ മറ്റൊരു ചിത്രത്തില്‍ അദ്ദേഹത്തെ വ്യക്തമായി കാണാം.

  1. ചിത്രം 3

ഈ ചിത്രം 2014 ജനുവരിയില്‍ നടന്ന എ.ഐ.സി.സി. സമ്മേളനത്തിന്‍റെ ചിത്രമാണ്. ചിത്രത്തില്‍ കണ്ട് തോന്നുന്നപോലെ മന്‍മോഹന്‍ സിംഗ് രാഹുല്‍ ഗാന്ധിയെയല്ല അഭിവാദ്യങ്ങള്‍ നല്‍കുന്നത്. ഈ പരിപാടിയുടെ വീഡിയോ നമുക്ക് താഴെ കാണാം. ഡോ. മന്‍മോഹന്‍ സിംഗ് സുഷില്‍ കുമാര്‍ ഷിന്‍ഡേയെയാണ് കൈ കുപ്പി അഭിവാദ്യങ്ങള്‍ നല്‍കുന്നത് നമുക്ക് വ്യക്തമായി കാണാം.


Also Read: FACT CHECK: പ്രധാനമന്ത്രി മോദിക്ക് കൈ കൊടുത്ത് അഭിവാദ്യം നല്‍കാന്‍ ഈ വനിതാ നേതാക്കള്‍ വിസമ്മതിച്ചോ? സത്യാവസ്ഥ ഇങ്ങനെ…


നിഗമനം

ചിത്രങ്ങളുടെ യഥാര്‍ത്ഥ സന്ദര്‍ഭം പരിശോധിച്ചപ്പോള്‍ ഈ മൂന്ന് ചിത്രങ്ങള്‍ ഉപയോഗിച്ച് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തെ അപമാനിച്ചു എന്ന പ്രചരണം തെറ്റാണെന്ന് വ്യക്തമാകുന്നു.

Avatar

Title:സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിങ്ങിനെ അപമാനിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: Misleading