പശുക്കളെ മാസ്ക് ധരിപ്പിച്ച ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്…

Coronavirus ദേശീയം സാമൂഹികം

വിവരണം 

ചിരിക്കല്ലേ ചിരിക്കല്ലേ ചിരിച്ചാൽ ചിരി നിർത്താൻ പറ്റില്ല 😂🤣😂 എന്തോന്നടെ ഇത്😂😂😂 എന്ന വിവരണത്തോടെ ഒരു ചിത്രം ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്‌ മുഖം മാസ്ക് കൊണ്ട് മറച്ച ഏതാനും പശുക്കളെ പരിപാലിക്കുന്ന ദൃശ്യമാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. കൊറോണ ഭീഷണിയിൽ ലോകമെങ്ങും ജനങ്ങൾ സുരക്ഷയ്ക്കായി മാസ്ക് ധരിക്കുന്നുണ്ട്. പശുക്കൾക്ക് അമിത പ്രാധാന്യം നൽകുന്നു  എന്ന് വിമർശനം നേരിടുന്ന യോഗി ആദിത്യനാഥ്‌ പശുക്കൾക്കും കൊറോണയ്ക്കെതിരെ മാസ്ക് നൽകി എന്നാണ് പോസ്റ്റിലൂടെ നൽകുന്ന സന്ദേശം.

archived linkFB post

പശുക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു എന്ന  പേരിൽ ബിജെപി സർക്കാർ സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി പരിഹാസങ്ങൾ നേരിടുന്നുണ്ട്.  യോഗി ആദിത്യനാഥ്‌ പശുവിന്‍റെ പിന്നിൽ ചെന്ന് നിന്ന് കൈക്കുമ്പിളിൽ ഗോമൂത്രം കുടിക്കുന്ന മട്ടിൽ ഒരു ചിത്രം ഏറെനാൾ മുമ്പ്  സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ടായിരുന്നു. ഈ ചിത്രത്തിന് മുകളിൽ വസ്തുതാ അന്വേഷണം നടത്തി ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഞങ്ങൾ കണ്ടെത്തിയ   റിപ്പോർട്ട് താഴെ കൊടുക്കുന്നു.

പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രവും  ഫോട്ടോഷോപ്പ് ചെയ്തതാണ്. യഥാർത്ഥ ചിത്രം മറ്റൊന്നാണ്. നമുക്ക് ചിത്രത്തെ പറ്റി അറിയാം.

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ ചിത്രത്തിന്‍റെ ഗൂഗിൾ റിവേഴ്‌സ് അന്വേഷണം നടത്തിയപ്പോൾ ഇതിന്‍റെ യഥാർത്ഥ ചിത്രം ലഭിച്ചു. 

യഥാര്‍ത്ഥ ചിത്രവും ഫോടോഷോപ്പ് ചിത്രവും താഴെ:

എക്കണോമിക് ടൈംസ് ഇതേ ചിത്രവുമായി 2019 ജനുവരി 9 നു പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് : 

archived link

വാർത്തയുടെ പരിഭാഷ ഇതാണ് :  

ലക്നോ: അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കള്‍ക്കായി അഭയകേന്ദ്ര സാധ്യത  കണ്ടെത്താന്‍ യോഗി ആദിത്യനാഥ് സർക്കാർ. കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്‍റെ ഭാഗമായി കമ്പനികൾ താൽക്കാലിക പശു അഭയകേന്ദ്രങ്ങൾ നടത്താനുള്ള മാര്‍ഗങ്ങള്‍  ആരായണമെന്ന് സംസ്ഥാനത്തെ എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

താൽക്കാലിക പശു അഭയകേന്ദ്രങ്ങൾ ഉടനടി എങ്ങനെ സ്ഥാപിക്കാമെന്നത് പുതിയ നയത്തിന്‍റെ ഭാഗമാണ്. യുപി സർക്കാർ ജില്ലകളിലെ എല്ലാ മുതിർന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർക്കും ജനുവരി 2 ന് പുറപ്പെടുവിച്ച ഉത്തരവിൽ ഇത് പരാമർശിച്ചിട്ടുണ്ട്. “തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അവരുടെ താൽക്കാലിക പശു അഭയകേന്ദ്രങ്ങൾ സ്വന്തം തലത്തിലോ സ്വയംസഹായ ഗ്രൂപ്പുകളിലൂടെയോ സി‌എസ്‌ആറിന് കീഴിലുള്ള കമ്പനികളുടെ സഹായത്തോടെയോ കൈകാര്യം ചെയ്യാനും പ്രവർത്തിപ്പിക്കാനും കഴിയും,” ഉത്തരവിൽ പറയുന്നു. 

ചാണകവും പശു മൂത്രവും പ്രയോജനപ്രദമായി ഉപയോഗിക്കുന്ന വലിയ ബയോഗ്യാസ് അല്ലെങ്കിൽ സി‌എൻ‌ജി പ്ലാന്‍റുകൾ സ്ഥാപിക്കാൻ വ്യവസായികളെ പ്രോല്‍സാഹിപ്പിക്കണം. അതിനായി നിർദ്ദിഷ്ട പശു-ഷെൽട്ടറുകൾ പ്രവർത്തിപ്പിക്കാൻ സ്വയം സജ്ജമാകണം. ഗവൺമെന്‍റിന്‍റെ പ്രധാന ഗ്രാമീണ തൊഴിൽ പദ്ധതിയായ എം‌ജി‌എൻ‌ആർ‌ഇ‌ജി‌എസ്, പാർലമെന്‍റ് ലോക്കൽ ഏരിയ ഡെവലപ്‌മെന്‍റ് സ്‌കീം (എം‌പി‌എൽ‌ഡി‌എസ്) അല്ലെങ്കിൽ എം‌എൽ‌എൽ‌എൽഡി എന്നീ ഫണ്ടുകള്‍ ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പശു ഷെൽട്ടറുകളുടെ നിർമ്മാണം നടത്താമെന്നും റിപ്പോർട്ടിൽ പറയുന്നു. അത്തരം ഓരോ താൽക്കാലിക അഭയകേന്ദ്രത്തിലും 1,000 പശുക്കൾ ഉണ്ടാകും.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവലോകന യോഗം ചേർന്ന് ജില്ലകളിലെ മുതിർന്ന ഉദ്യോഗസ്ഥരോട് എല്ലാ പശുക്കളെയും ജനുവരി 10 നകം പശു അഭയകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നത് ഉറപ്പാക്കാൻ ആവശ്യപ്പെട്ടു.

പത്രിക എന്ന ഹിന്ദി മാധ്യമത്തിലും ഇതേ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട് 

നിഗമനം 

പോസ്റ്റിലെ ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. യഥാർത്ഥ ചിത്രത്തിന്‍റെ ഫോട്ടോഷോപ്പ് ചിത്രമാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. ചിത്രം പ്രചരിപ്പിക്കുന്നതിന് മുമ്പ്  വായനക്കാർ മുകളിൽ നൽകിയ വസ്തുത മനസ്സിലാക്കണമെന്ന് അപേക്ഷിക്കുന്നു.

Avatar

Title:പശുക്കളെ മാസ്ക് ധരിപ്പിച്ച ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •