
വിവരണം
“രാജീവ് ഗാന്ധിയെ അപമാനിച്ച മോഡിക്ക് അംബാനിമാരുടെ കാലുപിടിക്കാനുള്ള യോഗ്യതയെ ഉള്ളു.” എന്ന വാചകത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി റിലയൻസ് ഇൻഡസ്ട്രീസ് ഉടമയായ മുകേഷ് അമ്പാനിയുടെ കാൽ തൊട്ടു തൊഴുന്ന ഒരു ചിത്രം 2019 മെയ് 6 ന് Shamsudeen Nilambur എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ഇത് വരെ ലഭിചിരിക്കുന്നത് 2000 ത്തോളം ഷെയറുകളാണ്. എന്നാൽ ഈ ചിത്രം യാഥാർത്ഥത്തിലുള്ളതാണോ അതോ ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഉണ്ടാക്കിയതാണോ എന്ന സംശയം ചിത്രത്തിന് ലഭിച്ച കമന്റുകൾ വായിച്ചാൽ തോന്നും. ഈ ചിത്രത്തിന്റെ യാഥാർത്ഥ്യം എന്താണെന്ന് അറിയാനായി ഞങ്ങൾ ഈ ചിത്രം പരിശോധിച്ചു നോക്കി. പരിശോധനയിലൂടെ കണ്ടെത്തിയ വസ്തുതകൾ
എന്താണെന്ന് നമുക്ക് കാണാം.
വസ്തുത വിശകലനം

ചിത്രത്തിനെ പറ്റി കൂടുതൽ അറിയാനായി ഞങ്ങള്‍ ഈ ചിത്രം Yandexല്‍ reverse image search നടത്തി പരിശോധിച്ചു. അതിലുടെ ലഭിച്ച പരിനാമങ്ങൾ പരിശോധിച്ചപ്പോൾ സമാന രീതിയിലുള്ള പല ചിത്രങ്ങൾ മുന്നിൽ വന്നു. നരേന്ദ്ര മോദി സൗദി രാജാവ് സല്മാന്റെ കാൽ പിടിച്ചു തൊഴുന്ന ഒരു ചിത്രം മൂന്ന് കൊല്ലം മുമ്പേ ട്വിറ്ററിൽ രാഘവ് ചോപ്ര എന്ന മാധ്യമ പ്രവർത്തകൻ പ്രസിദ്ധികരിച്ചിരുന്നു. ആ ട്വീറ്റിന്റെ സ്ക്രീന്ഷോട്ട് താഴെ നല്കിയിട്ടുണ്ട്:
ട്വിറ്ററിൽത്തന്നെ neha kumari എന്ന അക്കൗണ്ടിലൂടെ 2019 ഏപ്രിൽ 3ന് പ്രധാനമന്ത്രി മോദി സോണിയ ഗാന്ധിയുടെ കാല് തൊഴുന്ന ഒരു ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ട്. “തങ്ങളുടെ മകനോട് 72000 രൂപയും 22 ലക്ഷം തൊഴിലവസരത്തെയും കുറിച്ചു പറയാതെ ഇരിക്കാൻ പറയു അല്ലെങ്കിൽ എനിക്ക് തിരിച്ച് ഗുജറാത്തിലേയ്ക്ക് പോകേണ്ടി വരും അവിടുത്തെ ജനങ്ങളും ഇപ്പോൾ നുണകൾ വിശ്വസിക്കില്ല” എന്ന അടികുറിപ്പ് ചേർത്തിട്ടാണ് ഈ ട്വീറ്റ് പ്രസിദ്ധികരിച്ചത്.

ഇതേ ട്വീറ്റിനെ അതേ പോലെ കോപ്പി ചെയ്ത് ഫെസ്ബൂക്കിലും പ്രചരിപ്പിക്കുകയുണ്ടായി. ഇത് പോലെയൊരു പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് താഴെ നൽകിയിട്ടുണ്ട്.

ഇതേ പോലെ പ്രധാനമന്ത്രി ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ മജ്ലിസ് എ ഇത്തെഹാദുൽ മുസ്ലിമീൻ (AIMIM) എന്ന പാർട്ടിയുടെ നേതാവും ചന്ദ്രയാൻഗുട്ട എം. എൽ . എ.യും ആയ അക്ബരുദ്ദിൻ ഒവേസിയുടെ കാൽ തൊഴുന്ന ചിത്രം ഫെസ്ബൂക്കിൽ പ്രചരിപ്പിക്കുകയുണ്ടായി. മോദി ഒവേസിയുടെ കാല് പിടിക്കുന്ന ചിത്രം പ്രചരിപ്പിച്ച ഒരു പോസ്റ്റിന്റെ സ്ക്രീൻഷോട്ട് താഴെ നല്കിയിട്ടുണ്ട്.
എന്നാല്‍ മുകളില്‍ നല്‍കിയ എല്ലാ ചിത്രങ്ങളും വ്യാജമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ ചിത്രങ്ങള്‍ ഫോടോഷോപ്പ് ചെയ്ത് നിര്‍മിച്ചതാണ് എന്നതില്‍ യാതൊരു സംശയം ഇല്ല. Reverse image search പരിനാമങ്ങളിലൂടെ ഞങ്ങള്‍ യഥാര്‍ത്ഥ ചിത്രം കണ്ടെത്തി. യഥാര്‍ത്ഥ ചിത്രം താഴെ നല്‍കിട്ടുണ്ട്.

സെപ്റ്റംബർ 2013ൽ മദ്ധ്യപ്രദേശിലെ ഭോപാലിൽ ഒരു തെരെഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനെത്തിയ മോദി ബിജെപിയുടെ മുതിർന്ന നേതാവ് ലാൽ കൃഷ്ണ അദ്വാനിയുടെ കാൽ തൊഴുന്ന ചിത്രം ആണ് മുകളിൽ നല്കിയ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്യാൻ ഉപയോഗിച്ചത്. ഇതേ ചിത്രം ഉപയോഗിച്ച് തന്നെയാണ് മോദി മുകേഷ് അമ്പാനിയുടെ കാല് തൊഴുന്ന വ്യാജ ചിത്രം നിർമ്മിച്ചത്. രണ്ട് ചിത്രങ്ങളും താരതമ്യം ചെയതാൽ ഈ കാര്യം വ്യക്തമായി നമുക്ക് മനസിലാക്കാം

നിഗമനം
ഈ ചിത്രം പൂർണ്ണമായി വ്യാജമാണ്. ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ് ഈ പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ ഈ ഫോട്ടോയുടെ വസ്തുത മനസിലാക്കി മാത്രം ഫോട്ടോ ഷെയർ ചെയ്യാൻ തീരുമാനിക്കുക എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Title:മോദി മുകേഷ് അംബാനിയുടെ കാല്‍ പിടിച്ചു തൊഴുന്ന ഈ ചിത്രം യഥാർത്ഥമാണോ….?
Fact Check By: Harish NairResult: False
