മുംബൈ പൊലീസിന്‍റെ മുന്നില്‍ ചോദ്യങ്ങള്‍ നേരിടാന്‍ എത്തിയ അ൪ണബ് ഗോസ്വാമി ‘പാന്‍റ് നനച്ചുവോ’…?

ദേശിയം

മഹാരാഷ്ട്രയിലെ പാല്‍ഘരില്‍ രണ്ട് സന്യാസി മാരെ ജനകൂട്ടം ആക്രമിച്ച് കൊന്ന കേസില്‍ ദേശിയ മാധ്യമങ്ങളില്‍ നിന്ന് മഹാരാഷ്ട്ര സര്‍ക്കാരിനു നേരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഇതര മാധ്യമങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ ഈ കാര്യത്തില്‍ നിന്നത് അ൪ണബ് ഗോസ്വാമിയും റീപബ്ലിക് ചാനലും ആയിരുന്നു. ഇതിനിടയില്‍ മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍.സി.പിയുമായി സഖ്യത്തില്‍ ഭരിക്കുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ദേശിയ അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് ചാനല്‍ ചര്‍ച്ചയ്ക്കിടെ എടുത്ത് അ൪ണബ് ഗോസ്വാമി വ്യക്തിപരമായി ആക്ഷേപിച്ച് കോണ്‍ഗ്രസ് നെതാക്കളെ പ്രകോപിപ്പിച്ചു. കുറച്ച് ദിവസം മുന്നേ തന്‍റെ മേലെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ അംഗങ്ങള്‍ ആക്രമം നടത്തി എന്ന ആരോപണവും അ൪ണബ് ഉന്നയിച്ചു. ഈ കാര്യത്തില്‍ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. കോണ്‍ഗ്രസ്‌ പാര്‍ട്ടിയും അ൪ണബ് നെതിരെ പോലീസില്‍ പല സ്ഥലത്തും പല പരാതികള്‍ നല്‍കി. ഇത്തരത്തില്‍ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ അദേഹത്തിനെ ഇന്നലെ മുംബൈ പോലീസ് 12.5 മണിക്കൂര്‍ ചോദ്യം ചെയ്യുകയുണ്ടായി. പോലീസിന്‍റെ ചോദ്യങ്ങള്‍ നേരിടാന്‍ എത്തിയ അ൪ണബ് ഗോസ്വാമി പാന്‍റില്‍ മൂത്രം ഒഴിച്ചു എന്ന് വാദിച്ച് പലരും സാമുഹ്യ മാധ്യമങ്ങളില്‍ താഴെ നല്‍കിയ ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.

ട്വിട്ടരിലും, ഫെസ്ബൂക്കിലും ഈ ചിത്രം ഏറെ പ്രചരിക്കുകയാണ്. താഴെ ഫെസ്ബൂക്കും ട്വിട്ടരിലും പ്രചരിക്കുന്ന ചില പോസ്റ്റുകള്‍ നല്‍കിട്ടുണ്ട്.

FacebookArchived Link

Archived Link

എന്നാല്‍ ഇതിന്‍റെ വസ്തുത പോസ്റ്റില്‍ വാദിക്കുന്നതു പോലെയല്ല. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം എന്ന് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം അറിയാനായി ഞങ്ങള്‍ ഗൂഗിളില്‍ മുംബൈയില്‍ ഗോസ്വാമിയെ പോലീസ് ചോദ്യം ചെയ്യുന്നതിനെ സംബന്ധിച്ച് പ്രത്യേക കീ വേര്‍ഡ്‌സ് ഉപയോഗിച്ച് അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് ലഭിച്ച ചില വാര്‍ത്ത‍കളില്‍ ഈ ചിത്രം ഉപയോഗിച്ചതായി ഞങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഈ വാര്‍ത്ത‍കളില്‍ ഉപയോഗിച്ച ചിത്രം മുകളില്‍ നല്‍കിയ പോസ്റ്റില്‍ കാണുന്ന ചിത്രം അല്ല. ഗൂഗിള്‍ അന്വേഷണത്തില്‍ നിന്ന് ലഭിച്ച വാര്‍ത്ത‍കളില്‍ നല്‍കിയ ചിത്രത്തിന്‍റെ സ്ക്രീന്‍ഷോട്ട് നമുക്ക് താഴെ കാണാം.

Best Media InfoArchived Link

മുകളില്‍ കാണുന്ന ചിത്രത്തില്‍ അ൪ണബിന്‍റെ പാന്‍റില്‍ ഒരു നിറവ്യത്യാസവും കാണാനില്ല. ഇതേ ചിത്രം വേറെ മാധ്യമങ്ങളും ഉപയോഗിച്ചിട്ടുണ്ട്. 

Link 1Link 2

ഞങ്ങള്‍ റീപബ്ലിക് ചാനലിന്‍റെ യുട്യൂബ് ചാനല്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ വീഡിയോ ലഭിച്ചു. ഈ വീഡിയോയില്‍ അ൪ണബിനെ പോലീസ് കൂടെ കൊണ്ട് പോകുമ്പോള്‍ കൈയ്യുയര്‍ത്തി അ൪ണബ് വിക്കറ്ററി മുദ്ര കാണിക്കുന്നത് നമുക്ക് കാണാം. ഈ ദൃശ്യങ്ങളിലും അ൪ണബിന്‍റെ പാന്‍റില്‍ എവിടെയും പാടുകള്‍ കാണുന്നില്ല.

അതിനാല്‍ പോസ്റ്റില്‍ ഉപയോഗിച്ച ചിത്രം എഡിറ്റ്‌ ചെയ്ത് കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് വ്യക്തമാകുന്നു. രണ്ട് ചിത്രങ്ങള്‍ തമ്മിലുള്ള താരതമ്യം നമുക്ക് താഴെ കാണാം.

നിഗമനം

അ൪ണബ് ഗോസ്വാമിയുടെ എഡിറ്റ്‌ ചെയ്ത ചിത്രമാണ് തെറ്റിദ്ധരിപ്പിക്കുന്ന രിതിയില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അ൪ണബിന്‍റെ യഥാര്‍ത്ഥ ചിത്രത്തില്‍ പാന്‍റില്‍ നനഞ്ഞ ഒരു അടയാളവും  കാണാനില്ല.

Avatar

Title:മുംബൈ പൊലീസിന്‍റെ മുന്നില്‍ ചോദ്യങ്ങള്‍ നേരിടാന്‍ എത്തിയ അ൪ണബ് ഗോസ്വാമി ‘പാന്‍റ് നനച്ചുവോ’…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •