കെ സുരേന്ദ്രന്‍റെ വ്യാജ ചിത്രം ഉപയോഗിച്ച് ഫേസ്‌ബുക്കിൽ പ്രചരണം

രാഷ്ട്രീയം
ചിത്രം കടപ്പാട്: ഫെസ്ബൂക്

വിവരണം

Archived Link

പത്തനംതിട്ട ലോകസഭ മണ്ഡലത്തിൽ  ജനവിധി തേടുന്ന  എൻ . ഡി. എയുടെ സ്ഥാനാർഥി കെ സുരേന്ദ്രൻ  ശബരിമല സ്ത്രീ പ്രവേശനത്തെ  അനുകൂലിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു ശേഷം  പാർട്ടിയിൽ പേരുണ്ടാക്കാൻ വേണ്ടി പ്രതിഷേധം  നടത്തി എന്ന ആരോപണവുമായി ഒരു ഫേസ്‌ബുക്ക്  പോസ്റ്റ്‌ വൈറലാവുകയാണ്. Rajan Nedumthara എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുന്ന ഈ പോസ്റ്റിന് 3000 നടുത്താണ് ഷെയറുകൾ ലഭിച്ചിരിക്കുന്നത്. ഈ പോസ്റ്റ് 2019 മാർച്ച് 23 ന് പ്രസിദ്ധീകരിച്ചു. ഫോട്ടോയുടെ ഒപ്പം ചേർന്ന  വാചകം ഇപ്രകാരം: “ശബരിമലയിൽ  സ്ത്രീകൾ കയറണം എന്ന ബിജെപിയിൽ  ആദ്യമായി പറഞ്ഞ  കേരള നേതാവ് എന്ന നിലയിലാണ് ആദ്യം കെ. സുരേന്ദ്രൻ  ശ്രദ്ധിക്കപ്പെടുന്നത്…പിന്നീട് പാർട്ടിയിൽ ആധിപത്യം ഉറപ്പിക്കാൻ  കളം മാറ്റി ചവിട്ടി ശബരിമലയെ കലാപഭൂമിയാക്കാൻ  ശ്രമം നടത്തി…പോലീസ് ആക്രമണം ഉണ്ടാവുന്നു എന്നു  ബോധ്യപെടുത്താൻ ഷർട്ട് സ്വയം വലിച്ചുകീറി…ഇരുമുടിക്കെട്ടു നിലത്തിട്ടു ചവിട്ടി അടിച്ചു…ഇതൊന്നും മറക്കില്ല പത്തനംതിട്ട.”  ഇതിൽ ഉപയോഗിച്ച ചിത്രത്തിൽ  ഒരു ഭാഗത്ത്  കെ. സുരേന്ദ്രൻ  ജന്മഭൂമി പത്രം കയ്യിൽ ഉയർത്തിക്കാട്ടുന്നു, മറു ഭാഗത്ത്  മാർക്സിസ്റ്റ്‌ പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് ചിഹ്നമാണ്  കൊടുത്തിരിക്കുന്നത്. കെ. സുരേന്ദ്രന്റെ  ഈ ചിത്രം വാസ്തവമാണോ അതോ വ്യാജമാണോ എന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത വിശകലനം  

ഈ ചിത്രം ഒന്നു  നോക്കിയാൽ  മാത്രം നമുക്ക് ഇതിൽ  ഒരുപാട് തെറ്റുകൾ കണ്ടെത്താൻ  കഴിയും. ബാക്ക്ഗ്രൌണ്ടിൽ വ്യത്യാസം അനായാസം കണ്ടെത്താം. ഞങ്ങൾ  ഈ ഫോട്ടോയുടെ Yandex reverse image തെരയൽ  നടത്തി അതിലൂടെ ലഭിച്ച പരിണാമങ്ങൾ  ഇപ്രകാരം:

ചില  വാർത്ത  വെബ്സൈറ്റുകൾ  പ്രസിദ്ധികരിച്ച ലേഖനങ്ങളിൽ  നമുക്ക് മോർഫ് ചെയ്യാൻ ഉപയോഗിച്ച കെ. സുരേന്ദ്രന്‍റെ  യഥാർത്ഥ ചിത്രം കാണാൻ സാധിക്കും. ഇതാണ് ആ ചിത്രം:

രണ്ടു  ചിത്രങ്ങളും  താരതമ്യം ചെയ്തു  നോക്കിയാൽ  കെ സുരേന്ദ്രന്റെ  മുഖം അതിന്റെ  ഒപ്പം ബാക്ക്ഗ്രൌണ്ടിലെ ചില ഭാഗം വെട്ടിയെടുത്ത്  മറ്റേ ചിത്രത്തിൽ ചേർത്തു വെച്ചതാണെന്ന് നമുക്ക് മനസ്സിലാക്കാൻ  സാധിക്കും

ഈ ചിത്രം വ്യാജമാണ്, ഈ കാര്യത്തിൽ ഒരു സംശയവുമില്ല.  2018 സെപ്റ്റംബർ  29 ന് പ്രസിദ്ധീകരിച്ച ജന്മഭൂമി പത്രമാണ് ചിത്രത്തിൽ  നമുക്ക് കാണാൻ  സാധിക്കുന്നത്. ശബരിമല വിധി പ്രഖ്യാപിച്ചതിന്‍റെ  പിറ്റേ  ദിവസം പ്രസിദ്ധീകരിച്ച  പതിപ്പാണിത്.

Janmabhumi epaperarchived link

നിഗമനം

ഈ ചിത്രം വ്യാജമാണ്. കെ. സുരേന്ദ്രന്‍റെ  വ്യാജ ചിത്രമുണ്ടാക്കി അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കുകയാണ്. വായനക്കാർ ദയവായി ഈ ചിത്രം ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ചിത്രങ്ങൾ  കടപ്പാട്: ഗൂഗിൾ

Avatar

Title:കെ സുരേന്ദ്രന്‍റെ വ്യാജ ചിത്രം ഉപയോഗിച്ച് ഫേസ്‌ബുക്കിൽ പ്രചരണം

Fact Check By: Harish Nair 

Result: False

 • 5
 •  
 •  
 •  
 •  
 •  
 •  
 •  
  5
  Shares