
വിവരണം
കേരളത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്ര ആരാധാന ചടങ്ങുകളില്‍ ഒന്നാണ് ആറ്റുകാല്‍ പൊങ്കാല. പതിനായിരങ്ങള്‍ മുന്‍പ് ചടങ്ങില്‍ പങ്കെടുക്കുയായിരുന്നു എങ്കിലും കോവിഡ് പഞ്ചാത്തലത്തില്‍ പണ്ടാര അടുപ്പില്‍ മാത്രമാണ് നടന്നത്. 1500 പേര്‍ക്ക് ക്ഷേത്ര പരിസരത്ത് പൊങ്കാല സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ഇളവ് വേണ്ട എന്ന് മറുപടി നല്‍കുകയായിരുന്നു. നിരവധി സിനിമ താരങ്ങളും വര്‍ഷങ്ങളായി മുടങ്ങാതെ പൊങ്കാല അര്‍പ്പിക്കുന്നതായി മാധ്യമങ്ങളിലൂടെ എല്ലാവരും കാണുന്നതുമാണ്.
എന്നാല്‍ കഴിഞ്ഞ ദിവസം (ഫെബ്രുവരി 17) നടന്ന ഈ വര്‍ഷത്തെ പൊങ്കാലയില്‍ നടന് സൂര്യും ഭാര്യ ജ്യോതികയും പങ്കാളികളായി എന്ന തരത്തിലൊരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ദശാവതാരം എന്ന് ഗ്രൂപ്പില്‍ പദ്മജ എച്ച് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇങ്ങനെയാണ് – അമ്മേ ശരണം ദേവി ശരണം…..
പ്രശസ്ത സിനിമാ നടൻ സൂര്യയും wife ജ്യോതികയും തലസ്ഥാനത്ത് പൊങ്കാലയിട്ടു അമ്മയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ…….
പോസ്റ്റിന് ഇതുവരെ 1,700ല്‍ അധികം റിയാക്ഷനുകളും 92ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

യഥാര്‍ത്ഥത്തില്‍ സൂര്യയും ജ്യോതികയും ആറ്റുകാല്‍ പൊങ്കാലയിട്ടതിന്റെ ചിത്രമാണോ ഇത്? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
നടന് സൂര്യയും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ജ്യോതികയും പൊങ്കാല ഇടുന്ന ചിത്രം എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും മാതൃഭൂമി ഇംഗ്ലിഷ് ഓണ്‍ലൈനില്‍ ഇതെ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ പൊങ്കല്‍ ആഘോഷിച്ചതിനെ കുറിച്ചാണ് ഈ വാര്‍ത്ത. ജ്യോതിക 2022 ജനുവരി 14ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് വാര്‍ത്തയുടെ ആധാരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനുവരി 13 മുതല്‍ 17 വരെയായിരുന്നു പൊങ്കല്‍ ആഘോഷങ്ങള്‍. തമിഴ്നാട്ടില്‍ വിപുമലമായ ആഘോഷങ്ങളാണ് പൊങ്കലിന് നടക്കുന്നത്. അതുമായി ബന്ധപ്പെട്ട ചിത്രമാണ് ജ്യോതിക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. കാഴ്ച്ചയില്‍ പൊങ്കാലയോട് സാമ്യമുണ്ടെങ്കിലും ആറ്റുകാല്‍ പൊങ്കാലയുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്നതാണ് വാസ്തവം.
റിവേഴ്സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

മാതൃഭൂമി ഇംഗ്ലിഷ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത-

ജ്യോതികയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്-
നിഗമനം
2022 ജനുവരി 14നാണ് ഇന്‍സ്റ്റാഗ്രാമില്‍ നടി ജ്യോതിക തന്റെ ഭര്‍ത്താവായ നടന് സൂര്യയോടൊപ്പം പൊങ്കല്‍ ആഘോഷിക്കുന്ന ചിത്രം പങ്കുവെച്ചത്. അതിന് 2022 ഫെബ്രുവരി 17ന് നടന്ന പൊങ്കാലയുമായി യാതൊരു ബന്ധുമില്ലെന്നും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:നടന് സൂര്യയും ജ്യോതികയും ഇത്തവണ ആറ്റുകാല്‍ പൊങ്കാലയിട്ടു എന്ന ചിത്രത്തിന് പിന്നിലെ വസ്തുത എന്ത്? അറിയാം..
Fact Check By: Dewin CarlosResult: Misleading
