
ചിത്രം കടപ്പാട്: ഹസ്സന്‍ അമ്മാര്‍/AP
വിവരണം

Archived Link |
“ഇതാണ് ഇസ്ലാമിന്റെ സൗന്ദര്യം
പ്രജയുടെ മൃതദേഹം രാജാവിന്റെ ചുമലിൽ. സൗദി കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ്” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം Dr. zakir naik malayalam എന്ന ഫെസ്ബൂക്ക് പേജിലൂടെ സെപ്റ്റംബര്‍ 29, 2019 മുതല്‍ പ്രചരിക്കുകയാണ്. ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ചിത്രങ്ങളാണുള്ളത്. ഇതില്‍ മുകളിലുള്ള ചിത്രത്തിനെ കുറിച്ചാണ് പോസ്റ്റിന്‍റെ അടിക്കുറിപ്പില്‍ പറയുന്നത്. പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് പ്രകാരം പ്രജയിലൊരാൾ മരിച്ചപ്പോള്‍ അദേഹത്തിന്‍റെ മൃതദേഹം ചുമക്കുന്ന സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസിസ് അല്‍ സൌദ് ആണെന്നാണ്. എന്നാല്‍ സംഭവം നടന്നത് എപ്പോഴാണ്, ആരുടെ മൃതദേഹമാണ് സൗദി രാജാവ് ചുമക്കുന്നത് എന്നതിനെ കുറിച്ച് യാതൊരു വിവരവും പോസ്റ്റില്‍ നല്കിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ സമ്പന്നരായ സൗദി അറേബ്യയുടെ രാജാവ് പ്രജയിലെ ഒരു സാധാരണ വ്യക്തിയുടെ മൃതദേഹം ചുമക്കുന്നതിന്‍റെ ചിത്രം തന്നെയാണോ ഇത്? ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ ഗൂഗിളില്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു.

റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിണാമങ്ങൾ പരിശോധിച്ചപ്പോള്‍ ചിത്രം 8 കൊല്ലം പഴയതാണെന്ന് കണ്ടെത്തി. 2011ല്‍ മുന്‍ സൗദി രാജാവായ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസിസ് അല്‍ സൌദിന്‍റ അനിയനും പിൻഗാമിയുമായ രാജകുമാര്‍ സുല്‍താന്‍ ബിന്‍ അബ്ദുല്‍ അസിസ് അല്‍ സൌദിന്‍റെ മൃതദേഹമാണ് അന്ന് രാജകുമാരായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസിസ് അല്‍ സൌദ് അദേഹത്തിന്‍റെ സഹോദരന്മാരോനോടൊപ്പം ചുമക്കുന്നത്. ഈ ചിത്രം എടുത്തത് APയുടെ ഫോട്ടോഗ്രാഫരായ ഹസ്സന്‍ അമ്മാര്‍ ആണ്. ഈ ചിത്രം പല മാധ്യമങ്ങളും അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചിട്ടുണ്ട്.

Emirates 247 | Archived Link |
CTV News | Archived Link |
Outlook | Archived Link |
അന്ന് രാജകുമാര്‍ ആയിരുന്ന സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസിസ് അല്‍ സൌദും മുന്‍ രാജാവ് അബ്ദുള്ളയുടെ സഹോദരനും റിയാദിന്‍റെ ഗവര്‍ണരുമായിരുന്നു. വിശേഷ പ്രാര്‍ത്ഥനക്കായി സൗദി രാജാവ് സല്‍മാന്‍ റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുള്ള പള്ളിയില്‍ അദേഹത്തിന്‍റെ സഹോദരന്റെ മൃതദേഹം ചുമന്ന് കൊണ്ടുവരുന്ന സമയത്ത് എടുത്ത ചിത്രമാണ് പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസിസ് അല്‍ സൌദിന്‍റെ മരണത്തിനു ശേഷം നായെഫ് അല്‍ അബ്ദുല്‍ അസിസ് അല്‍ സൗദിനെ സൗദിയുടെ അബ്ദുള്ള രാജാവിന്‍റെ പിന്‍ഗാമിയായി നിശ്ചയിച്ചു. എന്നാല്‍ 2012ല്‍ അദേഹത്തിന്‍റെ മരണത്തിന് ശേഷം സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസിസ് അല്‍ സൌദ് സൗദിയുടെ രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസിസ് അല്‍ സൗദിന്‍റെ പിന്‍ഗാമിയായി. 2015ല്‍ രാജാവ് അബ്ദുള്ളയുടെ മരണത്തിനെ ശേഷം സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസിസ് അല്‍ സൌദ് സൗദിയുടെ രാജാവായി.

വിക്കിപീഡിയ
നിഗമനം
ചിത്രത്തില്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസിസ് അല്‍ സൌദ് അദേഹത്തിന്‍റെ സഹോദരനായ സുല്‍താന്‍ ബിന്‍ അബ്ദുല്‍ അസിസ് അല്‍ സൌദിന്‍റെ മൃതദേഹമാണ് ചുമക്കുന്നത്. സാധാരണ പ്രജയായ ഒരു വ്യക്തിയുടെ മൃതദേഹം അല്ല സൗദി രാജാവ് ചുമക്കുന്നത്. അതിനാല്‍ പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്.

Title:സൗദി അറേബ്യയുടെ രാജാവ് സല്‍മാന്‍ പ്രജയുടെ മൃതദേഹം ചുമക്കുന്നതിന്‍റെ ചിത്രമാണോ ഇത്…?
Fact Check By: Mukundan KResult: False

Thank you