ചിത്രത്തില്‍ പ്രധാനമന്ത്രി മോദിയോടൊപ്പം നില്‍ക്കുന്നത് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ആണോ…?

രാഷ്ട്രീയം

വിവരണം

FacebookArchived Link

“ഭാരതത്തിന്റെ പ്രധാനമന്ത്രി മോദിജിയും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്കുമാർദേബും രണ്ട് സ്വയംസേവകർ ഒരു പഴയ ചിത്രം” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 27, 2019 മുതല്‍ Anoop Akkali എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന്‍ ഹൈന്ദവീയം-The True Hindu എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ചെറുപ്പക്കാരനോടൊപ്പം നില്കുന്നതായി നാം കാണുന്നു. ഈ പഴയ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്‍റെതാണ് എന്നാണ് പോസ്റ്റില്‍ അവകാശവാദം ഉന്നയിക്കുന്നത്. ഇതേ അടിക്കുറിപ്പോടെ മറ്റൊരു പോസ്റ്റും കാവിപട എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ Ajeesh Ambadiyil എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന്‍ പ്രചരിക്കുകയാണ്. ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 229 ഷെയറുകളും 2100 ലൈക്കുകളുമാണ്. 

FacebookArchived Link

എന്നാല്‍ ഈ ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം നില്‍ക്കുന്നത് നിലവിലെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് തന്നെയാണോ? ചിത്രത്തില്‍ നരേന്ദ്ര മോദിയോടൊപ്പം ആരാണ് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാനായി ചിത്രത്തിനെ ഗൂഗിളില്‍  റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിണാമങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ട്വീറ്റ് ലഭിച്ചു. മുംബൈയിലെ ബിജെപിയുടെ നേതാവായ നിരഞ്ജന്‍ ഷെട്ടിയുടെ അക്കൗണ്ടിലാണ് ഞങ്ങള്‍ക്ക് ചിത്രം ലഭിച്ചത്.

Archived tweet

അദേഹത്തിന്‍റെ പ്രൊഫൈല്‍ ചിത്രവും ഇത് തന്നെയാണ്. ട്വീട്ടില്‍ നല്‍കിയ വിവരം പ്രകാരം ഈ ചിത്രത്തില്‍ മോദിയോടൊപ്പം നില്‍കുന്നത് നിരഞ്ജന്‍ ഷെട്ടിയാണ്. ചിത്രം കാശ്മീരിലെ ഉദ്ധംപ്പുറില്‍ എടുത്തതാണ്. 1992ല്‍ ബിജെപി കാശ്മീരിലെ ലാല്‍ ചൌക്കില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക ഉയര്തിയിരുന്നു. ഈ സമരത്തിന്‍റെ സമയത്താണ് ഈ ചിത്രം എടുത്തതെന്ന് ട്വീട്ടില്‍ നിരഞ്ജന്‍ ഷെട്ടി അറിയിക്കുന്നു. ഈ ചിത്രത്തില്‍ നരേന്ദ്ര മോദിയും നിരഞ്ജന്‍ ഷെട്ടിയോടോടൊപ്പം ബിജെപിയുടെ മുതിര്‍ന നേതാവ് അശോക്‌ ഭാട്ടുമുണ്ട്.

ഇതേ ചിത്രം നിരഞ്ജന്‍ ഭട്ട് അദേഹത്തിന്‍റെ ഫെസ്ബൂക്ക് പ്രൊഫൈലിലും പ്രസിദ്ധികരിച്ചിട്ടുണ്ട്. 

നിഗമനം

ചിത്രത്തില്‍ നരേന്ദ്ര മോദിയോടൊപ്പം നില്‍ക്കുന്നത് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് അല്ല പകരം മുംബൈയിലെ ബിജെപി നേതാവ് നിരഞ്ജന്‍ ഷെട്ടിയാണ്.

Avatar

Title:ചിത്രത്തില്‍ പ്രധാനമന്ത്രി മോദിയോടൊപ്പം നില്‍ക്കുന്നത് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ആണോ…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •