മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത് സര്‍ക്കാര്‍ സ്കൂളിലോ?

രാഷ്ട്രീയം

വിവരണം

തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട പല ചര്‍ച്ചകളും ഫെയ്‌സ്ബുക്കില്‍ തകൃതിയായി നടക്കുന്നുണ്ട്. അതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള വ്യത്യസ്ഥമായ ഒരു താരതമ്യം ചെയ്യല്‍ വൈറലായിരിക്കുന്നത്. വികസനം തന്നെയാണ് ചര്‍ച്ചാവിഷയം. രണ്ടു പേരും വോട്ട് ചെയ്യാന്‍ വന്ന ചിത്രങ്ങളാണ് താരതമ്യം ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ടു സംഘധ്വനി എന്നയൊരു ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റിന്‍റെ തലക്കെട്ട് ഇപ്രകാരമാണ്-

“അന്തംകമ്മി പാണന്മാർ പാടി നടക്കുന്നത് വെറും ബഡായി മാത്രമാണ് എന്ന് ചിത്രങ്ങൾ പറയും.

നവോത്ഥാന വികസിത കേരളത്തിലെ ക്ലാസ് റൂം

വർഗ്ഗീയ ഗുജറാത്തിലെ ക്ലാസ് റൂം

ഒരു താരതമ്യ പഠനം!”

Archived Link

സര്‍ക്കാര്‍ സ്കൂളിലെ ക്ലാസ് മുറികള്‍ മികിച്ച നിലവാരത്തില്‍ നവീകരിച്ചെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ അവകാശവാദം തെറ്റാണെന്നാണ് താരതമ്യം ചെയ്യുന്ന പോസ്റ്റിന്‍റെ ഉള്ളടക്കം. മോദി വോട്ട് രേഖപ്പെടുത്തിയ ഗുജറാത്തിലെ മികിച്ച നിലവാരത്തിലുള്ള ക്ലാസ് മുറികളുമായി താരതമ്യം ചെയ്യുമ്പോള്‍ പഴകിയ പൊളിഞ്ഞ കെട്ടിടത്തിലാണ് പിണറായി വോട്ട് രേഖപ്പെടുത്തിയതെന്നാണ് ആക്ഷേപം. എന്നാല്‍ മോദിയും പിണറായിയും വോട്ട് ചെയ്തത് സര്‍ക്കാര്‍ സ്കൂളുകളില്‍ തന്നെയായിരുന്നോ? വസ്തുത എന്തെന്ന് പരിശോധിക്കാം.

വസ്തുത വിശകലനം

പിണറായി വിജയനും ഭാര്യ കമലയും വോട്ട് രേഖപ്പെടുത്താന്‍ എത്തിയ സ്കൂളിന്‍റെ പേര് ആന്‍സി അമല സ്കൂള്‍ എന്നാണ്. എന്നാല്‍ പിണറായിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളാണിതെന്നതാണ് വാസ്തവം. 1919ല്‍ സ്ഥാപിതമായ സ്കൂളിന് ഇപ്പോള്‍ നൂറ് വര്‍ഷം കാലപ്പഴക്കവുമുണ്ട്. അതുകൊണ്ട് തന്നെ പോളിങ് ബൂത്തായി പ്രവര്‍ത്തിച്ച ക്ലാസ് മുറിയും അത്രം നിലവാരമുള്ളതല്ല. സ്വകാര്യ സ്കൂളിന്‍റെ നവീകരണം സര്‍ക്കാര്‍ ചുമതലയലല്ല. പിടെഎ ഫണ്ടില്‍ നീക്കവച്ച ഫണ്ട് ഉപയോഗിച്ചു വേണം മെച്ചപ്പെട്ട രീതിയില്‍ നവീകരണങ്ങള്‍ നടത്താന്‍.

നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയത് അഹമ്മദാബാദിലെ റാനിപ്പിലുള്ള നിഷാൻ ഹയർസെക്കൻഡറി സ്കൂളിലാണ്. ഇതു സ്വകാര്യ സ്കൂള്‍ തന്നെയാണ്. സര്‍ക്കാര്‍ സ്കൂളല്ലെന്നും വ്യക്തം. വിഷയത്തില്‍ മനോരമ ന്യൂസ് ഉള്‍പ്പടെയുള്ള മുഖ്യധാര മാധ്യമങ്ങള്‍ വാര്‍ത്തയും നല്‍കിയിരുന്നു. വാര്‍ത്ത ലിങ്കുകളും സ്ക്രീന്‍ഷോട്ടുകളും ചുവടെ-

ManoramaArchived Link
Asianet News
Archived Link
ANIArchived Link

നിഗമനം

മോദി വോട്ട് രേഖപ്പെടുത്തിയ സ്കൂളിന്‍റെ മെച്ചപ്പെട്ട നിലവാരത്തിന് ഉത്തരവാദി അതിന്‍റെ നടത്തിപ്പാകാരാണ്. അത് പോലെ തന്നെ പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്ത സ്കൂളിന്‍റെ പരിതാപകരമായ അവസ്ഥയ്ക്കു കാരണവും സ്കൂള്‍ മാനേജ്മെന്‍റ് തന്നെ. കാരണം രണ്ടും സ്വകാര്യ സ്കൂളുകളാണ്. സര്‍ക്കാരിന് സ്വകാര്യ സ്കൂളുകളും നിലവാരം ഉയര്‍ത്തുന്നതില്‍ യാതൊരു പങ്കുമില്ല. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ താരതമ്യം ചെയ്യല്‍ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

Avatar

Title:മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത് സര്‍ക്കാര്‍ സ്കൂളിലോ?

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •