തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ ആവശ്യമില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞോ?

രാഷ്ട്രീയം

വിവരണം

ശബരിമല വിഷയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്കിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും ധാരളം ആരോപണങ്ങളും ആക്ഷേപങ്ങളും രാഷ്ട്രീയ എതിരാളികള്‍ ഉന്നയിക്കുന്നുണ്ട്. ഇത്തരത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായ പ്രചരിച്ച ഒരു പോസ്റ്റ് വലിയ രീതിയില്‍ തന്നെ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. കണ്ണന്‍ ആറന്മുള എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും മാര്‍ച്ച് 29ന് (2019) പങ്കുവച്ച പോസ്റ്റിന്‍റെ തലക്കെട്ട് ഇപ്രാകരമാണ്-

ഈ ധാർഷ്ട്യ”വാക്കുകൾ” ഓർത്തുവച്ചോളൂ ഹൈന്ദവ ജനതേ……. ഇതിനുള്ള മറുപടി.. നട്ടെല്ലുള്ള( നട്ടെല്ലു മാത്രം ഉള്ള ഹൈന്ദവർ) ഓരോ ഹൈന്ദവനും മറക്കരുത്

പോസ്റ്റിന്‍റെ ഉള്ളടക്കത്തില്‍ വരികള്‍ ഇതാണ് (പിണറായി വിജയന്‍റെ പ്രസ്താവന എന്ന രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നു)

ഞങ്ങള്‍ക്ക് ഹൈന്ദവ വിശ്വാസികളുടെ വോട്ട് വേണ്ട. കേരളത്തില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന ന്യൂനപക്ഷങ്ങള്‍ ആവശ്യത്തിനുണ്ട്.

10,000ല്‍ അധികം ഷെയറുകളും 230ല്‍ അധികം ലൈക്കുകളും ലഭിച്ച പോസ്റ്റ് ഇപ്പോഴും ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ പിണറായി വിജയന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയോ? അങ്ങനെയെങ്കില്‍ ഏതെങ്കിലും മാധ്യമങ്ങളോ വിശ്വസനീയമായ വാര്‍ത്ത ഏജെന്‍സികളോ വിഷയം സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ? വസ്തുത എന്തെന്ന് പരിശോധിക്കാം.

Archived Link

വസ്തുത വിശകലനം

പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന വാചകങ്ങള്‍ ഉപയോഗിച്ച് ഗൂഗിളില്‍ സര്‍ച്ച് ചെയ്തെങ്കിലും അത്തരത്തിലൊരു റിപ്പോര്‍ട്ടുകളും ‍ഞങ്ങള്‍ക്ക് ലഭിച്ചില്ല. ഹിന്ദു വോട്ടുകള്‍ ആവശ്യമില്ലെന്ന് പിണറായി വിജയന്‍ പ്രസംഗിക്കുന്നതോ അല്ലെങ്കില്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചതോ ആയിട്ടുള്ള യാതൊരും വിവരങ്ങളും ലഭിക്കുകയും ചെയ്തില്ല. ഇംഗ്ലിഷില്‍ ‘Pinarayi Vijayan against Hindu religion’ എന്ന കീ വേര്‍ഡ് ഉപയോഗിച്ചും സര്‍ച്ച് ചെയ്തെങ്കിലും യാതൊരുവിധത്തിലും പോസ്റ്റിന് ആധാരമായി അവകാശപ്പെടുന്ന വിവരങ്ങള്‍ ലഭ്യമായില്ല. അതുകൊണ്ട് തന്നെ പോസ്റ്റിന് യാതൊരു വിശ്വസനീയതയും ഇല്ലെന്ന് മനസിലാക്കാന്‍ കഴിഞ്ഞു.

ഗൂഗിളില്‍ കീ വേര്‍ഡ് ഉപയോഗിച്ച് നടത്തിയ സര്‍ച്ചില്‍ ലഭിച്ച വിവരങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ-

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പ്രൊഫൈലുകളിലും പോസ്റ്റിലെ ആരോപണം സംബന്ധമായ വിഷയങ്ങള്‍ ഒന്നും തന്നെ പങ്കുവച്ചിട്ടുമില്ല. ഫെയ്‌സ്ബുക്ക് പ്രൊഫൈലും ട്വിറ്റര്‍ ഹാന്‍ഡിലും ചുവടെ ചേര്‍ക്കുന്നു-

Pinarayi Vijayan Facebook

Pinrayi Vijayan Twitter

മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോഴും പേഴ്സണല്‍ സ്റ്റാഫ് അംഗവും ആരപോണം നിഷേധിച്ചിട്ടുണ്ട്.

നിഗമനം

രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥിരമായി നടത്തുന്ന അടിസ്ഥാന രഹിതമായ വ്യാജ പ്രചരണം മാത്രമാണ് ഇതുമെന്ന് തെളിഞ്ഞിരിക്കുകയാണ്. പോസ്റ്റില്‍ ആധാരമായി പറയുന്ന വാചകം പിണറായി നടത്തിയിട്ടില്ലെന്ന് ഗൂഗിളില്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമാക്കിട്ടുണ്ട്. ഫെയ്‌സ്ബുക്ക് പേജിലെ പ്രചരണത്തിലും പ്രസംഗം എവിടെ നടത്തിയതാണെന്നോ എപ്പോള്‍ നടത്തിയതാണെന്നോ തുടങ്ങിയ യാതൊരു വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണമായി വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ ആവശ്യമില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞോ?

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •