മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്‌സെയെ പ്രധാനമന്ത്രി പൂജിക്കണോ…?

രാഷ്ട്രീയം
ചിത്രം കടപ്പാട്: ibtimes.co.in

വിവരണം

Remanan Porali Facebook PostArchived Link

തെരെഞ്ഞെടുപ്പ്  സമയമായതോടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ച് വ്യാജ പ്രചാരണങ്ങൾ വർധിച്ചിരിക്കുകയാണ്. മുൻകാലങ്ങളിൽ  വ്യാജമായി പ്രചരിപ്പിച്ച പല പോസ്റ്റുകളുടെയും തിരിച്ചുവരവും നമുക്ക് കാണാൻ സാധിക്കും . ഈ വിഭാഗത്തിലെ ഒരു പോസ്റ്റാണ്  ഇപ്പോൾ ഫേസ്‌ബുക്കിൽ വളരെ വേഗതോടെ ഷെയർ ചെയ്യപ്പെടുന്നത്. ‘രമണൻ പോരാളി’ എന്ന ഫേസ്‌ബുക്ക് പേജ് ഫെബ്രുവരി മാസത്തിൽ പ്രചരിപ്പിച്ച ഒരു ചിത്രമാണ് ഇപ്പോൾ   ഫേസ്ബുക്കിലൂടെ വളരെ അധികം ഷെയർ ചെയ്യപ്പെടുന്നത്. 13000 ത്തിലധികം ഷെയറുകൾ ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. “തിരിച്ചറിയുക…………” എന്ന വിവരണത്തോടെയുള്ള   ഒരു ചിത്രമാണ് രമണൻ പോരാളി പേജ് പ്രസിദ്ധീകരിച്ചത്. ഈ ചിത്രത്തെപ്പറ്റി എഴുതി വെച്ചത് ഇപ്രകാരം: “ മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സെയെ പൂജിക്കുന്ന ഇവർ രാജ്യ സ്നേഹികളാണത്രേ ഇവരെ നാം തിരിച്ചറിയുക തനെ വേണം.” ഈ ചിത്രത്തിൽ പ്രധാനമന്ത്രി ഒരു പ്രതിമയ്ക്ക് പ്രണാമം അർപ്പിക്കുന്ന നിൽക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ  സാധിക്കുന്നത്. പ്രധാനമന്ത്രിയോടൊപ്പം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഉൾപ്പെടെയുള്ള ബിജെപി പാർട്ടി അംഗങ്ങളുമുണ്ട്. ഇങ്ങനെയുള്ള ഒരു വിവാദപരമായ പരാമർശവുമായി പ്രചരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ വാസ്തവം എന്താണെന്ന് നമുക്കു നോക്കാം.

വസ്തുത വിശകലനം

ഈ ചിത്രത്തെക്കുറിച്ച്  കൂടുതൽ അറിയാനായി ഞങ്ങൾ  പ്രസ്തുത ചിത്രം വെച്ച് ഗൂഗിൾ  reverse image തിരയൽ നടത്തി. അതിന്റെ  ഫലങ്ങൾ ഇപ്രകാരം:

ആദ്യത്തെ രണ്ട് ഫലങ്ങളിൽ  തന്നെ ഇതിനെ സംബന്ധിച്ച വസ്തുത പരിശോധിക്കുന്ന വെബ്സൈറ്റുകളുടെ റിപ്പോർട്ടുകൾ ഞങ്ങൾക്കു ലഭിച്ചു. ഈ ചിത്രം കഴിഞ്ഞ  കൊല്ലം മുതൽ സാമുഹിക മധ്യമങ്ങളിൽ സ്ഥിരമായി പ്രച്ചരിക്കുകയാണ്. ഈ ചിത്രത്തിൽ കാണുന്ന പ്രതിമ വാസ്തവത്തിൽ മഹാത്മാഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്സെയുടേതല്ല. ഈ പ്രതിമ ഭാരതിയ ജനസംഘ് നേതാവായ ദീൻ  ദയാൽ ഉപാധ്യായയുടെതാണ്. ഈ പ്രതിമ ഡൽഹിയിൽ ബിജെപി ആസ്ഥാനത്തിൽ ആണുള്ളത്.

ചിത്രം കടപ്പാട്: News18

ബിജെപിയുടെ 37 ആമത്തെ സ്ഥാപന ദിനത്തിൽ  ദീൻ  ദയാൽ  ഉപാധ്യായയെ  തൊഴുതു നിൽക്കുന്ന  പ്രധാനമന്ത്രി  നരേന്ദ്ര മോഡിയുടെ ചിത്രമാണ് വ്യാജ പ്രചാരണത്തിനു വേണ്ടി ഉപ്രയോഗിക്കുന്നത്. ഈ ചിത്രം പ്രസിദ്ധീകരിച്ചത് International Business Times എന്ന വാര്‍ത്ത‍ വെബ്സൈറ്റ് ആണ്.

ചിത്രം  ഉപയോഗിച്ചു  മോഡി ഗാന്ധിജിയെ കൊന്ന ഗോഡ്സെയെ  വന്ദിക്കുന്നു എന്ന് തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ്.  ഈ ചിത്രം ഇതിനു മുമ്പ്  Altnews.com ആണ് പരിശോധിച്ചത്. അവർ  പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടും അനുബന്ധ വാർത്തകളും വായിക്കാനായി താഴെ കൊടുത്ത  ലിങ്കുകൾ  സന്ദർശിക്കാം:

AltNews.comArchived Link
Quint.com
Archived Link
IBTimes.co.in
Archived Link
OutlookIndia.com
Archived Link
News18.com
Archived Link
DailyHunt.in
Archived Link

മുകളിൽ  കൊടുത്ത റിപ്പോർട്ടുകൾ  പരിശോധിച്ചാൽ   ഈ ചിത്രം പൂർണമായും വ്യാജമാണ് എന്ന്  വ്യക്തമാകുന്നു.

നിഗമനം

ഈ ചിത്രം പൂർണമായി വ്യാജമാണ്. മോഡി ഗോഡ്സെയെ  പൂജിക്കുകയല്ല പകരം ബിജെപിയുടെ 37 ആം സ്ഥാപന ദിനത്തിന്റെ  പരിപാടിയിൽ  പ്രധാനമന്ത്രി മോഡി ജനസംഘ്  നേതാവായ പണ്ഡിറ്റ്‌ ദീൻ ദയാൽ  ഉപധ്യായെയാണ് തൊഴുന്നത്. ഈ പോസ്റ്റ്‌ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്, അതിനാൽ  വായനക്കാർ  ഇത് ദയവായി ഷെയർ ചെയ്യരുത്  എന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.

Avatar

Title:മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്‌സെയെ പ്രധാനമന്ത്രി പൂജിക്കണോ…?

Fact Check By: Harish Nair 

Result: False

 • 3
 •  
 •  
 •  
 •  
 •  
 •  
 •  
  3
  Shares

4 thoughts on “മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്‌സെയെ പ്രധാനമന്ത്രി പൂജിക്കണോ…?

 1. Thanks for the info. You report will make me more cautious while sharing politically motivated messages.

 2. മനസാക്ഷിയുള്ള ഒരാള്ക്കും പൂജിക്കാൻ പറ്റില്ല

Comments are closed.