പ്രധാനമന്ത്രി ഖജനാവിൽ നിന്ന് കോടികൾ ചിലവഴിച്ച്‌ അണിഞ്ഞൊരുങ്ങുന്ന ദൃശ്യങ്ങളാണോ ഇത്..?

അന്തര്‍ദേശീയ രാഷ്ട്രീയം

വിവരണം

“ഇങ്ങേരെ ഇങ്ങനെ അണിയിച്ചൊരുക്കാൻ മാത്രം കഴിഞ്ഞ അഞ്ച് വർഷക്കാലം സർക്കാർ ഖജനാവിൽ നിന്നും ചിലവായത് നൂറു കണക്കിന് കോടികളാണത്രെ..!!! ഇനിയും വേണോ ഇങ്ങനെയൊരാൾ ??!!” എന്ന അടിക്കുറിപ്പോടെ 2019 ഏപ്രിൽ 15  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ പോസ്റ്റ് ഒരൊറ്റ ദിവസം കൊണ്ട് 9000 ഷെയറുകളുമായി വൈറലാവുകയാണ്. ഒരു സംഘം വിദേശികൾ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വിവിധ പോസുകളിൽ നിർത്തി ചിത്രങ്ങളെടുക്കുകയും അളവുകളെടുക്കുകയും ചെയ്യുന്ന ഒരു വീഡിയോയാണ് പോസ്റ്റിലുള്ളത്. 118,171 പേർ ഇതിനകം വീഡിയോ കണ്ടിട്ടുണ്ട്.

archived link FB post

പോസ്റ്റിൽ ആരോപിക്കുന്നതുപോലെ കഴിഞ്ഞ അഞ്ചു വർഷക്കാലം നൂറുകണക്കിന് കോടികൾ ഖജനാവിൽ നിന്നും മുടക്കി പ്രധാന മന്ത്രിയെ അണിയിച്ചൊരുക്കുന്നതിന്റെ ഭാഗമായിട്ടുള്ളതാണോ ഈ വീഡിയോ..? നമുക്ക് വസ്തുതയെന്തെന്ന് തിരഞ്ഞു നോക്കാം BCF EXPRESS, INDIAN NATIONAL CONGRESS ഇന്ത്യൻ നാഷ്ണൽ കോൺഗ്രെസ്സ്, IUML,Progressive Minds എന്നീ ഫേസ്‌ബുക്ക് പേജുകളിൽ നിന്നും ഇതേ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

വസ്തുതാ വിശകലനം

വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ Yandex ൽ തിരഞ്ഞപ്പോൾ ലഭിച്ച ഫലത്തിന്‍റെ സ്ക്രീൻഷോട്ട് താഴെ നൽകിയിരിക്കുന്നു.

ഈ ദൃശ്യങ്ങൾ പോസ്റ്റിൽ ആരോപിക്കുന്നത് പോലെ പ്രധാന മന്ത്രിയെ അണിയിച്ചൊരുക്കുന്നതന്‍റെതല്ല. ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ റേസ് കോഴ്സ് റോഡിൽ സ്ഥിതി ചെയ്യുന്ന പ്രധാനമന്ത്രിയുടെ വസതിയിൽ 2016  മാർച്ച് 16 ന് ലണ്ടനിലെ മാഡം  തുസാഡ്‌സ് വാക്സ് മ്യൂസിയം ജീവനക്കാർ എത്തിയിരുന്നു.  പ്രധാന മന്ത്രിയുടെ മെഴുകു പ്രതിമ നിർമ്മിക്കാനുള്ള  സജ്ജീകരങ്ങൾക്കു വേണ്ടിയാണവർ എത്തിയത്. അതിന്‍റെ ഭാഗമായി പ്രധാന മന്ത്രിയുടെ ചിത്രങ്ങളും അളവുകളും ശേഖരിക്കുന്നതിന് വീഡിയോ ആണിത്.

യുട്യൂബിൽ ഇതേക്കുറിച്ചുള്ള മൂന്നു പ്രസക്ത  വീഡിയോകൾ ഞങ്ങൾക്കു  ലഭിച്ചിരുന്നു. ഒന്ന് മാഡം  തുസാഡ്‌സ് അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച, പ്രധാനമന്ത്രി മോദിയുടെ അളവുകളും ചിത്രങ്ങളും ശേഖരിക്കുന്ന വീഡിയോ. അതേ വീഡിയോയാണ്  ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ താഴെ കാണാം.

archived link

മറ്റൊന്ന് അവരുടെ തന്നെ മോദിയുടെ മെഴുകു പ്രതിമയുടെ നിർമാണ വീഡിയോ. അത് താഴെ നൽകുന്നു.

archived link YouTube

അടുത്തത് ബിസിനസ്സ് ടുഡേ അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മോദി സ്വന്തം മെഴുകു പ്രതിമ സന്ദർശിക്കുന്ന വീഡിയോ.  ഇവിടെ  കാണാം.

archived link

പ്രധാന മന്ത്രി അദ്ദേഹത്തിന്‍റെ മെഴുകു പ്രതിമയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രമാണ് താഴെ നൽകിയിട്ടുള്ളത്

മെഴുകു പ്രതിമകൾക്ക് ലോകത്തിൽത്തന്നെ അതിപ്രശസ്തമായ സ്ഥലമാണ് ലണ്ടനിൽ സ്ഥിതി ചെയ്യുന്ന മാഡം തുസാഡ്‌സ് വാക്സ് മ്യൂസിയം. ലോകത്തിലെ നിരവധി ചരിത്ര വ്യക്തികളുടെ മെഴുകു പ്രതിമകൾ ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ലോകത്ത് നാല് ഭൂഖണ്ഡങ്ങളിലായി 23  നഗരങ്ങളിൽ മാഡം തുസാഡ്‌സ്  മ്യൂസിയത്തിന്  ശാഖകളുണ്ട്. രാഷ്ട്രീയ-സിനിമ- കായിക-സാമൂഹിക- ചരിത്ര മേഖലകളിൽ നിന്നും നിരവധി ഭാരതീയർ മാഡം  തുസാഡ്‌സ് വാക്സ് മ്യൂസിയത്തിൽ ഇടം നേടിയിട്ടുണ്ട്.

https://www.madametussauds.com/

ഇതേപ്പറ്റി  വാർത്ത പ്രസിദ്ധീകരിച്ച ചില മാധ്യമങ്ങളുടെ ലിങ്കുകൾ താഴെ നൽകുന്നു.

ArchivedPost
News18Post
ArchivedPostNewindianexpressPost
ArchivedPost
BusinessinsiderPost 
ArchivedPostHindustantimesPost 


ArchivedPost

NdtvPost 

നിഗമനം

ഈ പോസ്റ്റ് പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യമാണ്.  പോസ്റ്റിൽ ആരോപിക്കുന്നത് പോലെ കോടികൾ മുടക്കി പ്രധാന മന്ത്രിയെ അണിയിച്ചൊരുക്കുകയല്ല ഇവർ. മാഡം തുസാഡ്‌സ് വാക്സ് മ്യൂസിയം ജീവനക്കാർ മെഴുകു പ്രതിമ നിർമിക്കാനായി അദ്ദേഹത്തിൻറെ വസതിയിലെത്തി നടത്തുന്ന സജീകരണങ്ങളുടേതാണ് ഈ വീഡിയോ. വാസ്തവ വിരുദ്ധമായ സന്ദേശമുള്ള ഈ  പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുമല്ലോ ..

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:പ്രധാനമന്ത്രി ഖജനാവിൽ നിന്ന് കോടികൾ ചിലവഴിച്ച്‌ അണിഞ്ഞൊരുങ്ങുന്ന ദൃശ്യങ്ങളാണോ ഇത്..?

Fact Check By: Deepa M 

Result: False

 • 14
 •  
 •  
 •  
 •  
 •  
 •  
 •  
  14
  Shares