FACT CHECK: ഉത്തര്‍പ്രദേശില്‍ യുവാവിന്‍റെ കാലില്‍ ആണിയടിച്ച സംഭവത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെ…

രാഷ്ട്രീയം

മാസ്ക് ധരിക്കതതിനാല്‍ ഒരു യുവാവിനെ ഉത്തര്‍പ്രദേശ്‌ പോലീസ് സ്റ്റേഷനില്‍ കൊണ്ട് പോയി കയ്യിലും കാലിലും ആണിയടിച്ച് കയറ്റി പിന്നിട് ആണിയടിച്ച് കയറ്റിയത് യുവാവ് തന്നെയാണ് എന്ന വിശദികരണവുമായി പോലീസ് രംഗത്തെത്തി എന്ന തരത്തില്‍ ചില പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ യഥാര്‍ത്ഥത്തില്‍ ഈ യുവാവ് തന്നെ സ്വന്തം കയ്യിലും കാലിലും ആണിയടിച്ച് കയറ്റി എന്ന് കുറ്റസമ്മതം നടത്തിഎന്ന് യുവാവ് തന്നെ കുറ്റസമ്മതം പോലീസിന്‍റെ മുന്നില്‍ നടത്തിയിട്ടുണ്ട്. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

Screenshot: Facebook post alleging UP police hammered nails into the body of a youth in Bareilly.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു യുവാവിനെ യുവാവിന്‍റെ മാതാപിതാക്കള്‍ കൊണ്ട് പോകുന്നതായി കാണാം. യുവാവിന്‍റെ കയ്യിലും കാലിലും ആണിയടിച്ചതായും നമുക്ക് ചിത്രങ്ങളില്‍ കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ വാദിക്കുന്നത് ഇങ്ങനെയാണ്: 

വീണ്ടും മാതൃകാ സങ്കിരാഷ്ട്രത്തിലെ വാർത്ത..

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ രഞ്ജിത് എന്ന യുവാവിനെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കൈയിലും കാലിലും ആണിയടിച്ചു കയറ്റി പറഞ്ഞുവിട്ടു..

ഏറെനേരമായി മകനെ കാണാതിരുന്ന മാതാപിതാക്കൾ അന്വേഷിച്ചു ചെന്നപ്പോ വഴിയിൽ നടക്കാനാവാതെ തളർന്നിരിക്കുന്ന മകനെ..

യുപിയിലെ ബറേലിയിലാണ് സംഭവം..

യുവാവ് സ്വയം കൈയിലും കാലിലും ആണി അടിച്ചുകയറ്റിയാണ് സ്റ്റേഷനിൽ വന്നതെന്നാണ് ബറേലി പോലീസ് സൂപ്രണ്ടിന്റെ വിശദീകരണം.. 😊

ഇതേ അടികുറിപ്പുമായി ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഈ ഒരു പോസ്റ്റ്‌ മാത്രമല്ല, ഇതേ അടികുറിപ്പും ചിത്രങ്ങളും ഉപയോഗിച്ച് ഇത്തരം പ്രചരണം നടത്തുന്ന പല പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook search shows similar posts

ഇന്നി നമുക്ക് സംഭവത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പോസ്റ്റില്‍ പറഞ്ഞ പോലെ തന്നെ ഈ സംഭവത്തില്‍ ഉത്തര്‍പ്രദേശ്‌ പോലീസ് നല്‍കിയ വിശദികരണം ലഭിച്ചു. ബറേലി പോലീസ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം അറിയിച്ച് താഴെ നല്‍കിയ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Archived Link

ബറേലി പോലീസിലെ എസ്.എസ്.പി. പറയുന്നത്, “ഈ സംഭവം ബറേലിയിലെ ബാരാദരി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവിച്ചത്. രണ്‍ജിത് എന്നൊരു യുവാവ് പോലീസ് തന്‍റെ കയ്യിലും കാലിലും ആണിയടിച്ച് കയറ്റി  എന്ന് ആരോപിച്ചിരുന്നു. ഈ ആരോപണത്തിനെ തുടര്‍ന്ന്‍ ഈ സംഭവത്തിന്‍റെ അന്വേഷണം നടത്തുകയുണ്ടായി. അന്വേഷണത്തില്‍ കണ്ടെത്തിയത് മെയ്‌ 24ന് ഈ യുവാവ് മാസ്ക് ഇല്ലാതെ നടക്കുന്നുണ്ടായിരുന്നു കുടാതെ യുവാവ് പോലീസ്സുകാരോട് മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നു ഇയാള്‍ക്കെതിരെ ഐ.പി.സി. 323, 504, 506, 332, 353, 188, 267,270 എന്നി വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പക്ഷെ ഇയാള്‍ അവിടെ നിന്ന് ഓടി രക്ഷപെട്ടിരുന്നു. ഇതിന് ശേഷം ഇയാളെ പിടിക്കാന്‍ രാത്രി പോലീസ് ഇയാളുടെ വീട്ടില്‍ പോയപ്പോള്‍ അവിടെയും ഇയാളുണ്ടായിരുന്നില്ല. ഇതിനെ മുമ്പേയും ഇയാള്‍ക്കെതിരെ 2019ല്‍ ഐ.പി.സി. 295A, 332, 353, 427, 504 എന്നി വകുപ്പ് പ്രകാരം കള്ളു കുടിച്ച് ഒരു അമ്പലത്തില്‍ വിഗ്രഹങ്ങള്‍ തല്ലി പൊട്ടിച്ചതിനെ തുടര്‍ന്നാണ് അന്ന് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. ഇതിനെ തുടര്‍ന്ന്‍ ഇയാള്‍ ജയിലിലും പോയിരുന്നു. അറസ്റ്റ് ഒഴിവാക്കാനാണ് ഇയാള്‍ ഇങ്ങനെയൊരു ഗൂഡാലോചന പ്ലാന്‍ ചെയ്തത്. സംഭവം മെയ്‌ 24നാണ് സംഭവിച്ചത്. ഇയാളെ പോലീസ് പിടിച്ച് സ്റ്റേഷനിലേക്ക് കൊണ്ട് പോയിരുന്നില്ല ഇയാള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടിരുന്നു അതിന് ശേഷം മെയ്‌ 26നാണ് ഇയാള്‍ തിരിച്ച് കയ്യിലും കാലിലും ആണിഅടിച്ച കയറ്റിയ അവസ്ഥയില്‍ കാണുന്നത്. പോലീസ് നിരന്തരമായി ഇയാളെ അന്വേഷിക്കുകയായിരുന്നു. ഈ സംഭവത്തില്‍ ഇത് വരെ പോലീസ്സുകാര്‍ ഇയാള്‍ക്കെതിരെ ക്രൂരത കാണിച്ചു എന്ന തെളിഞ്ഞിട്ടില്ല.

ഇയാളെ പോലീസ് കസ്റ്റ്ഡിയില്‍ പോലും എടുത്തിരുന്നില്ല എന്ന് ബറേലി പോലീസ് എസ്.എസ്.പി. രോഹിത് സിംഗ് സാജവാന്‍മാധ്യമങ്ങളോട് വ്യക്തമാക്കി. കുടാതെ ബറേലി പോലീസ് രണ്‍ജിത് എന്ന യുവാവ് തന്‍റെ കുറ്റം സമതിക്കുന്നതിന്‍റെ വീഡിയോയും യു.പി. പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

കയ്യിലും കാലിലും ആണി താന്‍ തന്നെയാണ് അടിച്ചു കയറ്റിയത് എന്ന് രണ്‍ജിത് എന്ന യുവാവ് പോലീസിനോട്‌ പറയുന്നതായി നമുക്ക് വീഡിയോയില്‍ കേള്‍ക്കാം. ആരാണ് ഈ കാര്യത്തില്‍ തന്നെ സഹായിച്ചത് എന്ന് പോലീസ് ചോദിച്ചപ്പോള്‍ സഹായിയുടെ പേര് പറയാന്‍ രണ്‍ജിത് വിസമ്മതിക്കുന്നുണ്ട്. 

പൊലീസിനെതിരെ ദുഷ്പ്രചരണം നടത്തിയതിന് യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട് എന്ന് യു.പി. പോലീസിന്‍റെ ട്വീറ്റില്‍ അറിയിക്കുന്നു.

നിഗമനം

മാസ്ക് ധരിച്ചില്ല എന്ന കാരണം കൊണ്ട് യു.പി. പോലീസ് ഒരു യുവാവിന്‍റെ കയ്യിലും കാലിലും ആണി അടിച്ച് കയറ്റി എന്ന ആരോപണത്തിനെ തുടര്‍ന്ന്‍ പോലീസ് അന്വേഷണം നടത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച കാര്യങ്ങളും, പോലീസ് ട്വീറ്റ് ചെയ്ത യുവാവിന്‍റെ കുറ്റസമ്മതത്തിന്‍റെ വീഡിയോയെ കുറിച്ച് വിവരങ്ങള്‍ കൂട്ടി ചെര്‍ക്കാതെ ഈ സംഭവത്തിനെ കുറിച്ച് വായിക്കുമ്പോള്‍ തെറ്റിദ്ധാരണ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പോസ്റ്റില്‍ നല്‍കിയ അപൂര്‍ണമായ വിവരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാകാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഉത്തര്‍പ്രദേശില്‍ യുവാവിന്‍റെ കാലില്‍ ആണിയടിച്ച സംഭവത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെ…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •