വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ബിജെപിയെ പരസ്യമായി പിന്തുണച്ചോ…

ദേശീയം രാഷ്ട്രീയം

വിവരണം

NARENDRA MODI (Prime Minister of India) എന്ന ഫേസ്‌ബുക്ക്  പേജിലേക്ക് ‎P Gopala Krishnan‎ പോസ്റ്റ് ചെയ്ത ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്.  2019 ഏപ്രിൽ 13 ന് പ്രസിദ്ധീകരിച്ച പോസ്റ്റിനു 390 ഷെയറുകളുണ്ട്.”ആളെ മനസ്സിലായോ …?വിങ്ങ് കമാണ്ടർ ശ്രീ അഭിനന്ദൻജി.ഇന്ന് പരസ്യമായി ബിജെപിക്ക് അനുകൂലമായി സംസാരിച്ചുവെന്നും മാത്രമല്ല മോദിജിക്കായി താമയിൽ വോട്ട് രേഖപ്പെടുത്തിയെന്നും പരസ്യമാക്കി തന്നെ അദ്ദേഹം സമ്മദിച്ചു . കോൺഗ്രസ്സ് കാലഘട്ടമായിരുന്നെങ്കിൽ താൻ പാകിസ്ഥാനിൽ നിന്നും ഒരിക്കലും ജീവനോടെ തിരിച്ചു വരില്ലായിരുന്നുവെന്നും ആയതു കൊണ്ട് ഇന്നത്തെ സാഹചര്യത്തിൽ മോദിജിയോളം പ്രധാനമന്ത്രി ആകുവാൻ യോഗ്യതയുള്ള മറ്റൊരാളില്ലെന്നുm അദ്ദേഹം തുറന്നടിച്ചു..” ഇങ്ങനെയാണ് പോസ്റ്റിനൊപ്പം നൽകിയിരിക്കുന്ന വിവരണം. പോസ്റ്റിൽ പറയുന്നത് പോലെ ഇത് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ  ആണോയെന്നും അദ്ദേഹം ബിജെപിക്ക് വോട്ടു ചെയ്തതായി പരസ്യ പ്രഖ്യാപനം നടത്തിയോയെന്നും നമുക്ക് അന്വേഷിച്ചു നോക്കാം

Archived Link

വസ്തുതാ പരിശോധന

ചിത്രം സമഗ്രമായി പരിശോധിച്ചു നോക്കിയാൽ ഒരു കാര്യം വ്യക്തമാകും, ഇത് അഭിനന്ദൻ അല്ല അദ്ദേഹവുമായി രൂപ സാദൃശ്യമുള്ള മറ്റാരോ ആണ്. സംശയം തോന്നാൻ കാരണം ചിത്രത്തിലുള്ള വ്യക്തിക്ക് അഭിനന്ദനുമായി ചില സാമ്യങ്ങളുണ്ടെന്ന് മാത്രമേയുള്ളുവെന്ന് നമുക്ക് എളുപ്പം മനസ്സിലാകും. കാരണം ചിത്രത്തിലെ വ്യക്തി തികച്ചും സാധാരണക്കാരെപ്പോലെ ഒരു കറുത്ത ചരട് കഴുത്തിൽ ധരിച്ചിട്ടുണ്ട്.ഈ വ്യക്തിയുടെ ടി ഷർട്ടും കഴുത്തിൽ ചുറ്റിയിട്ടുള്ള പാർട്ടിയുടെ ഷോളും സാധാരണ ഗതിയിൽ അഭിനന്ദനെപ്പോലൊരാൾ ധരിക്കാനിടയില്ലാത്തതാണ്.അഭിനന്ദന്‍റെ നിരവധി ചിത്രങ്ങൾ ഇതിനോടകം നമ്മൾ കണ്ടുകഴിഞ്ഞതാണ്. കൂടാതെ അഭിനന്ദൻ ഇന്ത്യൻ വ്യോമസേനയിൽ വിങ് കമാൻഡറായി ജോലി നോക്കുന്നയാളാണ്. പ്രതിരോധ മന്ത്രാലയത്തിന്‍റെ നിയമമനുസരിച്ച്  ജോലിയിരുന്നുകൊണ്ട് ഇത്തരം പൊതുകാര്യങ്ങൾ ഉദ്യോഗസ്ഥർക്ക് ചെയ്യാനാവില്ല.

പ്രസ്തുത ചിത്രത്തിന്‍റെ സ്ക്രീൻഷോട്ട് എടുത്ത് google reverse image ഉപയോഗിച്ച് പരിശോധിച്ചു. പക്ഷെ സമാന ചിത്രങ്ങളൊന്നും ലഭ്യമായില്ല. ആ സ്ഥിതിയിൽ ഞങ്ങൾ അഭിനന്ദന്‍റെ യഥാർത്ഥ ചിത്രവുമായി ഒരു താരതമ്യ പഠനം നടത്തി.

അഭിനന്ദന്‍റെയും ചിത്രത്തിലുള്ള വ്യക്തിയുടെയും ചിത്രങ്ങൾ താരതമ്യം ചെയ്യുമ്പോൾ നിരവധി വ്യത്യാസങ്ങൾ ഇരുവരുടെയും മുഖത്ത് കണ്ടെത്താൻ സാധിക്കും.

1. ഈ വ്യക്തിയുടെ വലത് കവിളിൽ കണ്ണിനു താഴെ ഒരു കറുത്ത പാലുണ്ണിയുണ്ട്. (ചിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു). എന്നാൽ അഭിനന്ദന്‍റെ മുഖത്ത് അത് കാണാനില്ല.

2. അഭിനന്ദന്‍റെ ചുണ്ടിനു താഴെ താടിയിൽ ഒരു കറുത്ത പാലുണ്ണിയുണ്ട്. എന്നാൽ ചിത്രത്തിലെ വ്യക്തിയുടെ ചുണ്ടിനു താഴെ അത് കാണാനില്ല.(അതും മുകളിലെ ചിത്രങ്ങളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.)

3. ചിത്രത്തിലുള്ളയാളുടെ കാസിലിൽ മീശയോട് ചേർന്ന് ഒരു ഒടിവ് കാണാം.അഭിനന്ദന് അതില്ല.

4. രണ്ടുപേരുടെയും കഴുത്തിന്റെ നീളം ശ്രദ്ധിക്കുക. വ്യത്യാസം കാണാം.

ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. ചിത്രത്തിലുള്ളത് അഭിനന്ദൻ വർദ്ധമാനല്ല. സാമ്യമുള്ള മറ്റാരോ ആണ്.

ഗൂഗിളിൽ നിന്നും ചിത്രത്തെക്കുറിച്ച് ചില വസ്തുത പരിശോധന വെബ്‌സൈറ്റുകൾ നടത്തിയ പഠനങ്ങൾ ഞങ്ങൾക്ക് ലഭ്യമായിട്ടുണ്ട്. അതിൻ്റെ സ്ക്രീൻഷോട്ട് താഴെ നൽകുന്നു.

പ്രസ്തുത ചിത്രം അഭിനന്ദന്റേതല്ലെന്ന് പ്രസ്തുത വെബ്‌സൈറ്റുകളും  സാക്ഷ്യപ്പെടുത്തുന്നു.

പോസ്റ്റ് വ്യാജമാണെന്നു വാർത്ത നൽകിയ മാധ്യമങ്ങളുടെ ചില ലിങ്കുകൾ താഴെ കൊടുക്കുന്നു

archived link
manoramanews
archived link
oneindia malayalam
archived link
prathipaksham

നിഗമനം

ചിത്രം ഉപയോഗിച്ചു നടത്തുന്നത് വ്യാജ പ്രചാരണമാണ്. അഭിനന്ദൻ വർദ്ധമാന്റേത് എന്ന മട്ടിൽ മറ്റൊരാളുടെ ചിത്രമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്.

ചിത്രങ്ങള്‍ കടപ്പാട്: ഫെസ്ബൂക്ക്, ഗൂഗിള്‍

Avatar

Title:വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ബിജെപിയെ പരസ്യമായി പിന്തുണച്ചോ…

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •