ലോറി അപകടകരമാം വിധം അലക്ഷ്യമായി ഓടിക്കുന്ന ഡ്രൈവര്‍: വീഡിയോയുടെ സത്യമറിയൂ…

സാമൂഹികം

ലോറി അപകടകരമാം വിധം അലക്ഷ്യമായി ഡ്രൈവ് ചെയ്യുന്ന ഡ്രൈവറുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.  

പ്രചരണം 

അവതാരകന്‍ വീഡിയോ ചിത്രീകരിച്ചു കൊണ്ട് ലോറി ഡ്രൈവറോട് സംസാരിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഡ്രൈവ് ചെയ്യുന്നതിനിടെ ഡ്രൈവര്‍ തോര്‍ത്ത് കൊണ്ട് സ്റ്റിയറിംഗ് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി കിടക്കുന്നത് കാണാം. ആക്സിലേറ്ററില്‍ വെള്ളക്കുപ്പി വച്ചിട്ടാണ് ഡ്രൈവര്‍ എണീറ്റ് പോയി പുറകിൽ  ഇരിക്കുന്നത്. വളരെ അലക്ഷ്യമായി ഇയാള്‍ ഡ്രൈവ് ചെയ്യുന്ന വീഡിയോ വാട്ട്സ് ആപ്പ് വഴി പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. 

റോഡിലൂടെ അപകടകരമാം ഈ ഡ്രൈവര്‍ ലോറിയോടിക്കുകയാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “എങ്ങിനെ വിശ്വസിച്ച് റോഡിലിറങ്ങും. ഇജ്ജാ ദി പ്രാന്തൻമാരുള്ളപ്പോ”

ഫേസ്ബുക്കില്‍ ഇതേ വീഡിയോ പ്രചരിക്കുന്നുണ്ട്. 

FB postarchived link

എന്നാല്‍ ഇത് ശരിക്കും ഒരു പ്രാങ്ക് വീഡിയോ ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 

വസ്തുത ഇതാണ് 

ലോറി നീങ്ങുന്നത് തറനിരപ്പിൽ നിന്നും അധികം ഉയരത്തിലാണെന്ന് വീഡിയോ ശ്രദ്ധിച്ചാല്‍ മനസിലാവും. കൂടാതെ പശ്ചാത്തലത്തില്‍ കേൾക്കുന്ന ശബ്ദം ലോറിയുടേതല്ല.  ട്രെയിൻ ഓടുന്നതിന്‍റെണെന്ന് വ്യക്തമാണ്.

വീഡിയോയെ കുറിച്ച് ഫേസ്ബുക്കിൽ തിരഞ്ഞപ്പോള്‍, തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധീകരിച്ച പോസ്റ്റ് ലഭിച്ചു. 

കേരള പോലീസ് വീഡിയോയെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തത വരുത്തിയിട്ടുണ്ട്. 

ചരക്ക് ലോറികൾ ട്രെയിൻ മാർഗം കൊണ്ടുപോകുന്ന റോറോ സർവീസിൽ സഞ്ചരിക്കുന്ന ലോറിയുടെ ദൃശ്യമാണ് എന്നാണ് വിവരണം. 

ഞങ്ങൾ മോട്ടോർ വാഹന വകുപ്പില്‍ നിയമ വിഭാഗം ഓഫീസറോട്  വീഡിയോയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ലഭിച്ച വിശദീകരണം ഇങ്ങനെ: വീഡിയോ എവിടെ ചിത്രീകരിച്ചതാണ് എന്നും ആരാണ് ദൃശ്യത്തിലുള്ളതെന്നും ഞങ്ങൾ അന്വേഷിച്ചു വരികയാണ്, എന്തായാലും വീഡിയോയുടെ ഉള്ളടക്കം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുന്നതുമാണ്. ഇതൊരു പ്രാങ്ക് വീഡിയോ ആണെന്ന ഡിസ്ക്ലൈമര്‍ പോലും കൊടുക്കാതെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.”

RORO എന്നാൽ റോൾ-ഓൺ/റോൾ-ഓഫ് എന്നാണ്. ലോഡ് ചെയ്ത ട്രക്കുകൾ റെയിൽവേ വാഗണുകൾ വഴി നേരിട്ട് ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുന്നു. 

ഇന്ത്യയിലെ കഠിനമായ ഭൂപ്രദേശങ്ങളിലൂടെയാണ് കൊങ്കൺ റെയിൽവേ കടന്നുപോകുന്നത്. NH-17 ഇതേ റൂട്ടിലൂടെ കടന്നുപോകുന്നുണ്ട്. ഘാട്ടുകൾ, ഇടുങ്ങിയ റോഡുകൾ, മോശം റോഡ്, മോശം കാലാവസ്ഥ എന്നിവയിലൂടെ ലോഡ് കയറ്റിയ ട്രക്കുകൾ ഓടിക്കുന്നത് ട്രക്ക് ഡ്രൈവർമാർക്ക് വളരെ ബുദ്ധിമുട്ടാണ്. ലോഡഡ് ട്രക്കുകൾ വാഗണുകളിൽ കൊണ്ടുപോകുന്ന റോറോ എന്ന ആശയവുമായാണ് കെആർസി വന്നത്. ഇത് ഇന്ധനം ലാഭിക്കുന്നതിനും ലോറികളുടെ (ട്രക്കുകളുടെ തേയ്മാനം കുറയുന്നതിനും), പ്രയാസമേറിയ  സാഹചര്യങ്ങളിൽ വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് ആശ്വാസം നൽകുന്നതിനും ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ എത്തിച്ചേരുന്നതിനും സഹായിക്കും. റോഡുകളിലെ തിരക്കും മലിനീകരണവും കുറയ്ക്കും.  ട്രക്ക് ഓപ്പറേറ്റർമാർക്കും KRCL-നും ഈ ആശയം പ്രയോജനകരമാണ്. ഇന്ത്യന്‍ റെയില്‍ റോഡ് റോ-റോയെ കുറിച്ച് വിശദമാക്കുന്നതിങ്ങനെ. 

നിഗമനം 

പോസ്റ്റില്‍ നല്‍കിയിട്ടുള്ളത് പ്രാങ്ക് വീഡിയോയാണ്. ചരക്ക് ലോറികൾ ട്രെയിൻ മാർഗം കൊണ്ടുപോകുന്ന റോറോ സർവീസിൽ സഞ്ചരിക്കുന്ന ലോറിയുടെ ദൃശ്യമാണ് ഡ്രൈവര്‍ അപകടകരമാം വിധം അലക്ഷ്യമായി ലോറി ഡ്രൈവ് ചെയ്യുന്നു എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ലോറി അപകടകരമാം വിധം അലക്ഷ്യമായി ഓടിക്കുന്ന ഡ്രൈവര്‍: വീഡിയോയുടെ സത്യമറിയൂ…

Fact Check By: Vasuki S 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •