ഗുലാബ് ജാമുനില്‍ മൂത്രമൊഴിക്കുന്നതായി ആരോപിക്കുന്ന ദൃശ്യങ്ങള്‍ പ്രാങ്ക് വീഡിയോയില്‍ നിന്നുള്ളതാണ്….

അന്തര്‍ദേശീയം കായിക വിനോദം അന്തര്‍ദേശീയം

ആഹാരത്തില്‍ മായം അല്ലെങ്കില്‍ മാലിന്യം കണ്ടെത്തിയ വാര്‍ത്തകള്‍ ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഗുലാബ് ജാമുന്‍ നിറഞ്ഞിരിക്കുന്ന ഒരു പാത്രത്തില്‍ ഒരാള്‍ മൂത്രമൊഴിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്.

പ്രചരണം 

ഒരു ചുവന്ന ടീ ഷർട്ടിൽ മനുഷ്യന്‍ തിരിഞ്ഞു നിന്നുകൊണ്ട് ഗുലാബ് ജാമുനില്‍ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. രുചി കൂട്ടാന്‍ ചെയ്യുന്നത് കണ്ടോ… എന്നു ദൃശ്യങ്ങളുടെ മുകളില്‍ എഴുതിയിട്ടുണ്ട്. കൂടാതെ,  “പുറത്തുപോയി..  ആഹാരം കഴിക്കുന്നവർ  സൂക്ഷിച്ചോ….  രുചി കൂടാൻ വേണ്ടി ചേർക്കുന്നത് കണ്ടോ… 😔😔😔 “ എന്നൊരു അടിക്കുറിപ്പും ചേര്‍ത്തിട്ടുണ്ട്. 

archived linkFB post

എന്നാല്‍ ദൃശ്യങ്ങള്‍ പ്രാങ്ക് വീഡിയോയില്‍ നിന്നു എഡിറ്റ് ചെയ്ത് എടുത്തതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ 

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഈ ദൃശ്യങ്ങളുടെ ദൈര്‍ഘ്യമേറിയ പതിപ്പ് ട്വിറ്ററില്‍ നിന്നും ലഭിച്ചു.

അതിൽ, അയാളുടെ കൈവശം ഒരു വാട്ടർ ബോട്ടിൽ ഉണ്ടായിരുന്നതായി വ്യക്തമായി കാണാൻ കഴിയും. 

അയാള്‍ മൂത്രമൊഴിക്കുകയായിരുന്നില്ല, മറിച്ച് കുപ്പിയിൽ നിന്ന് ഗുലാബ് ജാമുന്‍ പാത്രത്തിലേയ്ക്ക് വെള്ളമൊഴിക്കുകയായിരുന്നു. എന്നാല്‍ ഒറ്റ നോട്ടത്തില്‍ ആരിലും കാഴ്ച്ച തെറ്റിദ്ധാരണയുണ്ടാക്കും. 

memesofpratik എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ഇതേ വീഡിയോ നല്കിയിട്ടുണ്ട്. ഇതേ പോലെ മറ്റ് രസകരമായ വീഡിയോകളും പേജില്‍ കാണാന്‍ സാധിക്കും. 

പ്രാങ്ക് വീഡിയോയുടെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണ്. 

ഞങ്ങളുടെ താരതമ്യ വീഡിയോ ശ്രദ്ധിക്കുക: 

ഇതേ ഫാക്റ്റ് ചെക്ക് ഞങ്ങളുടെ ഇംഗ്ലിഷ്, തമിഴ്, ഒഡിയ ടീം ചെയ്തിട്ടുണ്ട്. 

നിഗമനം 

തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് പോസ്റ്റിലൂടെ നടത്തുന്നത്. പ്രാങ്ക് വീഡിയോയില്‍ നിന്നും എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുന്നവയാണ് ഗുലാബ് ജാമുന്‍ പാത്രത്തില്‍  ഒരാള്‍ മൂത്രമൊഴിക്കുന്നുവെന്ന് ആരോപിക്കുന്ന ദൃശ്യങ്ങള്‍.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഗുലാബ് ജാമുനില്‍ മൂത്രമൊഴിക്കുന്നതായി ആരോപിക്കുന്ന ദൃശ്യങ്ങള്‍ പ്രാങ്ക് വീഡിയോയില്‍ നിന്നുള്ളതാണ്….

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •