
കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന സംഘത്തെ കൈയ്യോടെ പിടികൂടുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളും പ്രചരിക്കുന്നുണ്ട്.
പ്രചരണം
നിറയെ മരങ്ങളുള്ള വിജനമായ ഒരു സ്ഥലത്ത് ഒരു യുവാവും യുവതിയും ഏകദേശം രണ്ട് വയസ്സ് പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ചാക്കിൽകെട്ടി ഒളിപ്പിക്കാൻ ശ്രമിക്കുന്നതും മറ്റൊരു ചെറുപ്പക്കാരൻ ഇത് കണ്ട് ഓടി വന്നു കുഞ്ഞിനെ രക്ഷിച്ച ശേഷം യുവാവിനെയും യുവതിയേയും മർദിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ഇത് ഒരു യഥാർത്ഥ സംഭവത്തിന്റെ ദൃശ്യങ്ങൾ എന്നമട്ടിലാണ് പോസ്റ്റില്‍ നൽകിയിട്ടുള്ളത്.
ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് വിനോദത്തിനുവേണ്ടി ചെയ്ത ഒരു പ്രാങ്ക് വീഡിയോ ആണ് എന്ന് വ്യക്തമായി.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോയിൽ നിന്നുള്ള ഒരു ഫ്രെയിമിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ വീഡിയോയെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചു. പീയൂഷ് കാത്യാല് എന്ന യൂട്യൂബർ തന്റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോ ആണിത്.
വിനോദത്തിന് വേണ്ടി ചിത്രീകരിച്ചതാണെന്നും യാഥാർത്ഥ്യവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല എന്നും ഡിസ്ക്ലൈമർ എഴുതി കാണിക്കുന്നുണ്ട്. ദൃശ്യങ്ങളിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ ആണെന്നും ആരെയെങ്കിലും അപകീർത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല ചിത്രീകരിച്ചതെന്നും അതില്‍ വ്യക്തമാക്കുന്നുണ്ട്.

പീയൂഷിന്റെ യൂട്യൂബ് ചാനലിൽ ഇത്തരത്തിൽ പെട്ട പല വീഡിയോകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഇയാളുടെ ഫേസ്ബുക്ക് പേജിലും ഇന്‍സ്റ്റഗ്രാമിലും ഇത്തരത്തിലെ പ്രാങ്ക് വീഡിയോകള്‍ കാണാം. കുഞ്ഞിന്റെ രക്ഷകന്റെ രൂപത്തില്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് പീയൂഷ് കാത്യാല് തന്നെയാണ്.
ഈ പോസ്റ്റിൽ നല്‍കിയിരിക്കുന്ന വീഡിയോ യഥാർത്ഥ സംഭവത്തിന്റെതല്ല എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഈ ലേഖനങ്ങളും വായിക്കൂ:
കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന ഈ വീഡിയോ ദൃശ്യങ്ങള്‍ യഥാർത്ഥമല്ല… സത്യമറിയൂ…
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ വിനോദത്തിനു വേണ്ടി ചിത്രീകരിച്ച പ്രാങ്ക് വീഡിയോ ആണ്. യഥാർത്ഥ സംഭവത്തിന്റെതല്ല. പലരും യഥാർത്ഥ സംഭവം ആണ് എന്ന് തെറ്റിദ്ധരിച്ചു പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഘത്തെ പിടികൂടിയ ദൃശ്യങ്ങള്‍ പ്രാങ്ക് വീഡിയോയുടേതാണ്…
Fact Check By: Vasuki SResult: Misleading
