ചിത്രം ആമിര്‍ ഖാന്‍ സിനിമ ലാൽ സിംഗ് ഛദ്ദയുടെ പ്രീമിയര്‍ ഷോയില്‍ നിന്നുള്ളതല്ല. റിലീസിങ്ങിന് മുമ്പ് നടന്ന ചെന്നൈ പ്രസ് മീറ്റില്‍ നിന്നുള്ളതാണ്…

ദേശീയം സാസ്കാരികം

അമീര്‍ ഖാന്‍റെ പുതിയ ചിത്രമായ ലാൽ സിംഗ് ഛദ്ദയുടെ പ്രീമിയര്‍ ഷോ  കാണാന്‍  നടന്‍റെ സാന്നിധ്യമുണ്ടായിട്ടും മറ്റാരും പങ്കെടുത്തില്ല എന്ന അവകാശവാദവുമായി ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

പോസ്റ്റിലെ ചിത്രത്തില്‍ ലാൽ സിംഗ് ഛദ്ദയുടെ മറ്റ് അഭിനേതാക്കളോടൊപ്പം തീയേറ്ററില്‍ ഇരിക്കുന്ന അമീര്‍ ഖാന്‍റെ  ചിത്രങ്ങൾ ഫോട്ടോ ജേണലിസ്റ്റുകളും ക്യാമറമാന്മാരും ക്ലിക്കുചെയ്യുന്നത് കാണാം. ലാല്‍ ഛദ്ദയുടെ റിലീസ് ദിവസത്തെ തിയേറ്ററിലെ  ചിത്രമാണിത് എന്നു സൂചിപ്പിച്ച് ചിത്രത്തിന് നല്കിയിരിക്കുന്ന വിവരണം  ഇങ്ങനെയാണ്: “ഭാരതത്തിന്റെ സഹിഷ്ണുതയെ വെല്ലുവിളിച്ചവൻ ഇന്ന് തിയേറ്ററിൽ ഇരുന്ന് കരയുന്ന കാഴ്ച!!!

ഇന്ത്യയിൽ ജീവിക്കാൻ കഴിയില്ല -ഞങ്ങൾ ഇന്ത്യ വിടുകയാണ് എന്നൊക്കെ ചാനലിൽ വിളിച്ചു പറഞ്ഞ അമീർ ഖാൻ-ഇന്ന് ആ ചാനലിൽ ഇരുന്നുതന്നെ തന്റെ സിനിമ കാണാൻ ഭാരതീയരോട് അഭ്യർത്ഥിക്കുന്നു.

ലാൽ ചന്ദ സിംഗിന്റെ പ്രീമിയർ ഷോ കാണാൻ അമീർ ഖാനും സെലിബ്രിറ്റികളും തിയേറ്ററിൽ വന്നിട്ടും ഭൂരിപക്ഷം കസേരകളും ഒഴിഞ്ഞു കിടക്കുകയാണ്. രാജ്യവിരുദ്ധരെ ജനങ്ങൾ അംഗീകരിക്കില്ല എന്നതിന്റെ തെളിവാണ് ഈ ശൂന്യമായ തിയേറ്റർ.

പ്രിത്വിരാജപ്പനൊക്കെ കാണുന്നുണ്ടല്ലോ അല്ലേ?”

FB postarchived link

എന്നാല്‍ ചിത്രത്തോടൊപ്പമുള്ള വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ചിത്രത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍  2022 ഓഗസ്റ്റ് 7 ന്, ചെന്നൈയിലെ സത്യം തിയേറ്ററിൽ മാധ്യമപ്രവർത്തകർക്കായി നടത്തിയ ഒരു പരിപാടിയിൽ നിന്നുള്ളതാണ് ഫോട്ടോയെന്ന് വ്യക്തമാക്കുന്ന സൂചനകള്‍ ലഭിച്ചു. 2022 ഓഗസ്റ്റ് 11 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. 

2022 ജൂണിൽ ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയതു മുതൽ, സിനിമ ബഹിഷ്‌കരിക്കാൻ ആളുകളെ പ്രേരിപ്പിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. അമീര്‍ ഖാൻ, കരീന കപൂർ, നാഗ ചൈതന്യ എന്നിവർ അഭിനയിക്കുന്ന ചിത്രം 1994-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ക്ലാസിക് ആയിരുന്ന ഫോറസ്റ്റ് ഗമ്പിന്‍റെ റീമേക്ക് ആണ്. 

ലാൽ സിംഗ് ഛദ്ദയുടെ അഭിനേതാക്കളുമായി മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച മുഖാമുഖത്തില്‍ നിന്നുള്ളതാണ് ആമിർ ഖാന്‍റെ വൈറലായ ഫോട്ടോ. സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, 2022 ഓഗസ്റ്റ് 7 ന് ചെന്നൈയിലെ സത്യം തിയേറ്ററിൽ മാധ്യമ പ്രവർത്തകർക്ക് മാത്രമായി ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ടീം ആമിർ ഖാൻ എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് പേജ് 2022 ഓഗസ്റ്റ് 7-ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഫോട്ടോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “അക്കിനേനി നാഗ ചൈതന്യ ഉദയനിധി സ്റ്റാലിൻ #മോനാസിംഗും #ആമിർഖാനും #LaalSinghChaddha ചെന്നൈ പ്രസ് മീറ്റിൽ വേദിയിൽ. 3 ദിവസങ്ങൾ ബാക്കിയുണ്ട്. …”

ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ തിരഞ്ഞപ്പോൾ, ചെന്നൈ പ്രസ് മീറ്റിൽ നിന്നുള്ള വൈറലായ ഫോട്ടോയിലെ അതേ വസ്ത്രത്തിൽ അമീറിന്‍റെ മറ്റ് നിരവധി ഫോട്ടോകൾ കണ്ടെത്തി.

അതേ വേദിയിലേക്ക് പ്രവേശിക്കുന്നതും ഫോട്ടോഗ്രാഫർമാർ ചുറ്റും നടക്കുന്നതും കാണാവുന്ന ഒരു വീഡിയോയും ഞങ്ങൾ കണ്ടെത്തി. പിന്നില്‍ ‘സത്യം’ എന്ന് ഇംഗ്ലിഷില്‍ എഴുതിയ തീയറ്റര്‍ ബോര്‍ഡ് കാണാം. ചെന്നൈയിലെ സത്യം തിയേറ്ററിൽ വച്ചാണ് വൈറലായ ഫോട്ടോയെന്ന് ഉറപ്പിക്കാന്‍ സാധിക്കും.  വൈറലായ ഫോട്ടോയിലെ അതേ വസ്ത്രമാണ്  ആമിര്‍ ഖാൻ ധരിച്ചിരിക്കുന്നത്. പ്രസ് മീറ്റിലെ ചോദ്യോത്തര വേള താഴെ കാണാം.

മാധ്യമങ്ങൾ സിനിമയെ നല്ല രീതിയിൽ സ്വാഗതം ചെയ്തുവെന്നാണ്  വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ നിന്നും മനസ്സിലാകുന്നത്. അമീര്‍ ഖാന്‍ സിനിമ ലാല്‍ ഛദ്ദയുടെ റിലീസിങ്ങിന് മുമ്പുള്ള വാര്‍ത്താ സമ്മേളനം ചെന്നൈയിലെ സത്യം തിയേറ്ററിൽ സംഘടിപ്പിച്ചതില്‍ നിന്നുള്ളതാണ് വൈറല്‍ ചിത്രം. ആമിർ ഖാൻ പ്രൊഡക്ഷൻസ് ഔദ്യോഗിക ട്വിറ്റർ പേജില്‍ പ്രസ്സ് മീറ്റിന്‍റെ ദൃശ്യങ്ങൾ സഹിതം ട്വീറ്റ് ചെയ്തിരുന്നു. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ലാല്‍ ഛദ്ദ സിനിമ റിലീസ് ചെയ്യുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയിലെ സത്യം തീയേറ്ററില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ നിന്നുള്ളതാണ് ചിത്രം. ഓഗസ്റ്റ് 7 നായിരുന്നു ഇത്. ഇതിന് ശേഷം ഓഗസ്റ്റ് 11 നാണ് സിനിമ റിലീസ് ചെയ്തത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ചിത്രം ആമിര്‍ ഖാന്‍ സിനിമ ലാൽ സിംഗ് ഛദ്ദയുടെ പ്രീമിയര്‍ ഷോയില്‍ നിന്നുള്ളതല്ല. റിലീസിങ്ങിന് മുമ്പ് നടന്ന ചെന്നൈ പ്രസ് മീറ്റില്‍ നിന്നുള്ളതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •