FACT CHECK: ജേക്കബ്‌ ജോബ്‌ ഐ.പി. എസ്. ‘ലവ് ജിഹാദിനെ’ കുറിച്ച് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടില്ല…

സാമുഹികം

ലവ് ജിഹാദിനെ കുറിച്ചുള്ള ഫാ. ജോഷി മയ്യാറ്റിലിന്‍റെ ഒരു അഭിമുഖത്തിന്‍റെ ഒരു ഭാഗത്തിന്‍റെ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ അദ്ദേഹം വിരമിച്ച ഐ.പി.എസ്. ഓഫീസര്‍ ജേക്കബ്‌ ജോബ്‌ ലവ് ജിഹാദിനെ കുറിച്ച് “ഞെട്ടിക്കുന്ന’ വെളിപ്പെടുത്തല്‍ നടത്തി എന്ന് പരാമര്‍ശിക്കുന്നു.

പക്ഷെ ഞങ്ങള്‍ ഈ വാദത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ വാദം പൂര്‍ണമായും തെറ്റാണെന്ന്‍ കണ്ടെത്തി. ഫാ. ജോഷി ഉന്നയ്യിക്കുന്ന വാദത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഫാ. ജോഷി മയ്യാറ്റിലിന്‍റെ അഭിമുഖത്തിന്‍റെ ദൃശ്യങ്ങളാണ് കാണുന്നത്. അദ്ദേഹം പ്രണയവിവാഹങ്ങളോട് ആര്‍ക്കും യാതൊരു പരാതിയില്ല എന്ന് പറയുന്നു പിന്നിട് അദ്ദേഹം ലവ് ജിഹാദിനെ വ്യാഖ്യാനിക്കുന്നു എന്നിട്ട്‌ പറയുന്നു:

 “പ്രണയം നടിച്ച് മതത്തിലേക്ക്  മാറ്റിയ…അവരുടെ അവസ്ഥ പിന്നിട് എന്താവുന്നു എന്ന് മനസിലാവുന്നില്ല…അവര്‍ എവിടെയാന്നെന്ന്‍ പിടി കിട്ടുന്നില്ല….നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും എട്ടോളം ആത്മഹത്യകള്‍ നടന്ന ഒരു സംഭവം…അതിന്‍റെ അന്വേഷണ ഉദ്യോഗസ്ഥന്‍ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില കാര്യങ്ങള്‍…പുറത്ത് പറഞ്ഞിട്ടില്ല…പക്ഷെ അകത്ത് മൂഡി വെച്ച ഒരു സംഭവം…അത് നിങ്ങളുടെ ശ്രദ്ധയില്‍പെട്ടോ എനിക്ക് അറിഞ്ഞുകൂടാ…ഏറ്റ് ആത്മഹത്യയുടെ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ വന്നപ്പോള്‍ അതില്‍ പ്രയോഗിച്ചിരിക്കുന്ന ചില കാര്യങ്ങള്‍…കൊന്നു തന്നെ.…..”

ആത്മഹത്യകളുടെ സംഭവങ്ങളുടെ കൃത്യമായ വിവരങ്ങള്‍ അഭിമുഖത്തില്‍ പറയുന്നില്ല. ഇതിനെ ശേഷമാണ് ഈ വിവരത്തിന്‍റെ സ്രോതസ് അദ്ദേഹം വെളിപെടുത്തുന്നത്.

അതിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായ ശ്രി. ജേക്കബ്‌ ജോബ്‌. എസ്.പി. ആയിരുന്നു അദ്ദേഹം. അദ്ദേഹം ഈ പറയുന്ന എട്ടു കേസുകളുടെ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വന്ന സത്യം…എന്തായിരുന്നു…ഈ മറ്റേ മതങ്ങളില്‍ നിന്ന് മുസ്ലിമായി മാറിയ പെണ്കുട്ടികള്‍ വിവാഹിതരായി അതിന് ശേഷം അവര്‍ക്ക് മരിക്കുന്നതിന്‍റെ അവസ്ഥ…പക്ഷെ അവരുടെ പ്രൈവറ്റ് പാര്‍ട്ട്‌സില്‍ ചന്ദ്രകല കുത്തി വെച്ചിരുന്നു എന്ന…ഈ ഒരു സത്യം…ഇത് കേരളത്തെ സംബന്ധിച്ച് ഇടത്തോള൦…ഞെട്ടിക്കുന്ന യഥാര്‍ത്ഥ്യമാണ്!

ഇതേ അഭിമുഖത്തിനെ അടിസ്ഥാനമാക്കി ഇന്‍ഡസ് സ്ക്രോല്സ് എന്ന വെബ്സൈറ്റ് ഒരു ലേഖനം പ്രസിദ്ധികരിച്ചിട്ടുണ്ട്. ലേഖനത്തിന്‍റെ തലകെട്ട് പറയുന്നത് “ഇസ്ലാമിക ചന്ദ്രകല ലവ് ജിഹാദിന് ഇരയായി മരിച്ച പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങില്‍ കണ്ടെത്തി”

ലേഖനം വായിക്കാന്‍- Indus Scrolls | Archived Link

എന്നാല്‍ ഈ പറയുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് ഇനി നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഈ സംഭവത്തിന്‍റെ പ്രത്യേകമായ വിവരണങ്ങള്‍ അഭിമുഖത്തില്‍ നല്‍കിയിട്ടില്ല അതിനാല്‍ ഏത് എട്ടു ആത്മഹത്യയെ കുറിച്ചാണ് വീഡിയോയില്‍ പറയുന്നത് വ്യക്തമല്ല. പക്ഷെ ഈ വിവരത്തിന്‍റെ സ്രോതസ് വീഡിയോയില്‍ വിരമിച്ച മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ ശ്രി. ജേക്കബ്‌ ജോബാണ് എന്ന് അഭിമുഖത്തില്‍ വ്യക്തമായി വാദിക്കുന്നുണ്ട്. അതിനാല്‍ ഞങ്ങള്‍ ശ്രി. ജേക്കബ്‌ ജോബുമായി ബന്ധപെട്ടു. ഈ വീഡിയോയില്‍ ഉന്നയിക്കുന്ന വാദങ്ങളെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്:

ഞാന്‍ ഈ വീഡിയോയില്‍ പറയുന്ന പോലെയുള്ള യാതൊരു കേസും അന്വേഷിച്ചിട്ടില്ല. വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ തികച്ചും തെറ്റാണ്. ഈ വാദം ഉടനേ തിരുത്തണം എന്ന് ഞാന്‍ ഫാദറോട് ആവശ്യപെട്ടിട്ടുണ്ട്.

ഇങ്ങനെ എന്തെങ്കിലും സംഭവം പോലീസിന്‍റെ ശ്രദ്ധയില്‍ വന്നിട്ടുണ്ടോ എന്നും അറിയാന്‍ ഞങ്ങള്‍ സംസ്ഥാന പോലീസ് മീഡിയ വിഭാഗം ഡെപ്യുട്ടി ഡയറക്ടര്‍ പി വി പ്രമോദ് കുമാറുമായി സംസാരിച്ചു. അദ്ദേഹം ഇതിനെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്: “ഇത്തരത്തില്‍ യാതൊരു വാര്‍ത്തയും ഞങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. മുതിര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തിയാല്‍ അക്കാര്യം വാര്‍ത്താ പ്രാധാന്യം നേടുമെന്ന കാര്യം ഉറപ്പാണ്. അദ്ദേഹം റിട്ടയര്‍ ചെയ്തിട്ട് മൂന്നു വര്‍ഷം പിന്നിട്ടു. ഏതായാലും ഇങ്ങനെയൊരു പരാമര്‍ശം അദ്ദേഹം നടത്തിയതായി ഞങ്ങളുടെ റെക്കോര്‍ഡ്സില്‍ ഇല്ല.”

നിഗമനം

അന്യ മതത്തില്‍ നിന്ന് മുസ്ലിമായി വിവാഹം കഴിച്ച് പിന്നിട് ആത്മഹത്യ ചെയ്ത എട്ടു പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ചന്ദ്രകല കുത്തിയതായി കണ്ടെത്തി എന്ന കാര്യം മുന്‍ ഐ.പി.എസ്. ഓഫീസര്‍ ജേക്കബ്‌ ജോബ്‌ പരസ്യമായി എവിടെയും വെളിപെടുത്തിയിട്ടില്ല. കുടാതെ അദ്ദേഹം ഇത് പോലെയുള്ള യാതൊരു കേസും അന്വേഷിച്ചിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ജേക്കബ്‌ ജോബ്‌ ഐ.പി. എസ്. ‘ലവ് ജിഹാദിനെ’ കുറിച്ച് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടില്ല…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •