
വിവരണം
കാവിപ്പട എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മെയ് 1 ന് പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോയ്ക്ക് അതിവേഗം 3200 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധി മദ്യ ലഹരിയിൽ എന്ന അടിക്കുറിപ്പിലുള്ള വീഡിയോയിൽ പ്രിയങ്ക ഗാന്ധി ആൾക്കൂട്ടത്തിനിടയിൽപ്പെട്ട് അസ്വസ്ഥയായി നടക്കുന്നതിന്റെ ദൃശ്യങ്ങളാണുള്ളത്. Narendra Modi Fans, ബിജെപി കേരളം (BJP Kerala), ഭാരതീയ ജനതാ പാർട്ടി (BJP), RSS Kerala, Kerala Hindu Communications Centre, ഭാരതീയ ജനതാ പാർട്ടി കേരളം – BJP KERALA, ബിജെപി കേരളം (BJP Kerala) എന്നീ പേജുകളിൽ നിന്നും ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പാർട്ടിയുടെ സ്ഥാനമാനങ്ങൾ ഏറ്റെടുക്കുന്നതിന് ഏറെ മുമ്പുതന്നെ സ്വന്തം വ്യക്തി പ്രഭാവം കൊണ്ട് കോൺഗ്രസ്സ് പാർട്ടിയുടെ ഊർജ സ്രോതസ്സായി പ്രവർത്തിച്ച് അണികൾക്കിടയിലും വോട്ടർമാർക്കിടയിലും ആവേശം പകർന്ന ഉജ്ജ്വല വ്യക്തിത്വമാണ് പ്രിയങ്ക ഗാന്ധി എന്ന് നമുക്കെല്ലാം അറിയാം.
കോൺഗ്രസ്സ് പാർട്ടിയുടെ ഈറ്റില്ലമായി പാർട്ടി പ്രവർത്തകർ കരുതുന്ന നെഹ്‌റു കുടുംബത്തിലെ പിന്മുറക്കാരിയായ പ്രിയങ്ക ജനിച്ച നാൾ മുതൽ മാധ്യമ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ്. ഇങ്ങനെ പ്രഭാവത്തിനുള്ളിൽ നിൽക്കുന്ന പ്രിയങ്ക പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചെത്തിയോ…? ഇതേതുടർന്ന് എത്തിച്ചേർന്ന ആൾക്കൂട്ടമാണോ ഇത്..? മാധ്യമങ്ങൾ ഇത് വാർത്തയാക്കിയിരുന്നോ.. നമുക്ക് അറിയാൻ ശ്രമിക്കാം..
വസ്തുതാ വിശകലനം
ഈ പോസ്റ്റിനു ലഭിച്ച കമന്റുകളിൽ നിന്നും ഇത് കത്വ പെൺകുട്ടിയ്ക്ക് നീതിക്കായി നടത്തിയ മാർച്ചിലേതാണ് എന്ന സൂചനകളുണ്ടായിരുന്നു. സൂചന പിന്തുടർന്ന് നടത്തിയ തിരച്ചിലിൽ ഞങ്ങൾക്ക് വാർത്തയുടെ വിശദാംശങ്ങൾ ലഭ്യമായി.

ഇതേക്കുറിച്ച് പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം തന്നെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാർത്തയുടെ വീഡിയോ വായനക്കാരുടെ അറിവിലേക്കായി നൽകുന്നു.
2018 ഏപ്രിൽ 13 ന് കാശ്മീരിൽ ക്രൂരമായ പീഡനത്തിനിരയായി ജീവൻ നഷ്ടപ്പെട്ട കത്വ പെൺകുട്ടിക്ക് വേണ്ടി നീതിതേടി ഡൽഹിയിലെ ഇൻഡ്യാ ഗേറ്റിനു സമീപം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അർദ്ധരാത്രി കാൻഡിൽ മാർച്ച് സംഘടിപ്പിച്ചിരുന്നു. പ്രിയങ്കാഗാന്ധി കുടുംബസമേതം മാർച്ചിൽ പങ്കെടുക്കാനെത്തി. മാർച്ചിനിടെ ഒരു സംഘം തിക്കുംതിരക്കും ഉണ്ടാക്കി അലങ്കോലപ്പെടുത്താൻ ശ്രമം നടത്തി. ഇതിൽ രോഷാകുലയായ പ്രിയങ്ക ” പ്രശ്നമുണ്ടാക്കാനെത്തിയവർക്ക് വീട്ടിലേയ്ക്ക് പോകാം” എന്ന് താക്കീതു ചെയ്തു. ജാഥയുടെ പ്രാധാന്യം മനസ്സിലാക്കണമെന്നും മൗനമായി ജാഥയിൽ പങ്കുകൊള്ളണമെന്നും അവർ ആവശ്യപ്പെട്ടു. കൈമുട്ട് ഉപയോഗിച്ച് പ്രിയങ്ക പ്രതിരോധിക്കാൻ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. മാർച്ചിനിടെ സെൽഫി എടുക്കാൻ ശ്രമിച്ചും ബാരിക്കേഡുകൾ തകർത്തും പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചവരെ കോൺഗ്രസ്സ് പ്രവർത്തകർ തടയാൻ ശ്രമിച്ചതായും വാർത്തകളിൽ വിവരണമുണ്ട്.
വാർത്തയുടെ സ്ക്രീൻഷോട്ടും ലിങ്കുകളും താഴെ കൊടുത്തിരിക്കുന്നു.

archived link | hindustantimes |
archived link | news18 |
archived link | indiatoday |
archived link | deccanchronicle |
archived link | indianexpress |
സംഭവത്തെപ്പറ്റി വസ്തുതാ പരിശോധന വെബ്‌സൈറ്റുകൾ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാർത്തയുടെ ലിങ്കുകൾ താഴെ കൊടുക്കുന്നു.
archived link | indiatoday |
archived link | altnews |
പ്രിയങ്ക ഗാന്ധി സംഭവത്തെപ്പറ്റി വിവരിക്കുന്ന വീഡിയോ ANI പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വാർത്ത താഴെ കൊടുക്കുന്നു.
WATCH: Priyanka Gandhi gets angry at the candlelight march, says 'Nobody will push each other. You should know the reason for which you are here. If you cannot behave go home. Now, all of you will silently walk till there' pic.twitter.com/Hlu9cSKOJG
— ANI (@ANI) April 12, 2018
പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് പ്രിയങ്ക ഗാന്ധിയെ അപകീർത്തിപ്പെടുത്താൻ വേണ്ടി മാത്രമുള്ള വാർത്തയാണ് എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്.
നിഗമനം
പോസ്റ്റിലുള്ള വീഡിയോ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ വേണ്ടി പ്രചരിപ്പിക്കുന്നതാണ്.വാസ്തവത്തിൽ പ്രിയങ്ക ഗാന്ധി മദ്യപിച്ചു നടക്കുന്ന ദൃശ്യങ്ങളല്ല വീഡിയോയിലുള്ളത്. കാശ്‌മീരിൽ ജീവൻ നഷ്ടപ്പെട്ട കത്വ പെൺകുട്ടിയ്ക്ക് നീതിതേടി സംഘടിപ്പിച്ച കാൻഡിൽ മാർച്ചിനിടെ ഉണ്ടായ ചെറിയ സംഘർഷത്തിന്റെ ദൃശ്യങ്ങളാണിത്. തെറ്റായ വിവരണവുമായി വ്യക്തിഹത്യ ലക്ഷ്യമിട്ട് പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് പങ്കുവയ്ക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുമല്ലോ…
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Sorry for the share which I did, such a truthless publication..