
വിവരണം
archived link | facebook post |
Ajithkumar Prakash എന്ന പ്രൊഫൈലിൽ നിന്നും മാർച്ച് 30 മുതൽ പ്രചരിച്ചു വരുന്ന ഒരു ചിത്രത്തിന് 1000 ഷെയറുകളായിട്ടുണ്ട്. ചിത്രത്തിന്‍റെ അടിക്കുറിപ്പ് ഇതാണ് ” പപ്പുവിന്‍റെ സഹോദരിയുടെ fancy dress” കോൺഗ്രസ്സ് ദേശീയ ജനറൽ സെക്രട്ടറി പ്രീയങ്ക ഗാന്ധി കഴുത്തിൽ കുരിശു മാലയണിഞ്ഞു നടക്കുന്നതാണ് ചിത്രം.
കുരിശിന്‍റെ ലോക്കറ്റ് പ്രത്യേകം ചുവന്ന വൃത്തത്തിനുള്ളിൽ നൽകിയിരിക്കുന്നു. കൂടാതെ നെറ്റിയിൽ കുങ്കുമം അണിഞ്ഞതും കഴുത്തിൽ രുദ്രാക്ഷമാല അണിഞ്ഞതുമായ ചിത്രങ്ങളും സമാന പോസ്റ്റുകളിൽ കാണാം.
Sunil Loveshor എന്ന പ്രൊഫൈലിൽ നിന്നും 157 ഷെയറുകളുമായി സമാന പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. മാർച്ച് 31 ന് പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്റിൽ ഇതാണ് രാഷ്ട്രീയം, ഷെയർ ചെയ്യുക ലോകം അറിയട്ടെ എന്ന വിവരണമാണുള്ളത്.
Suresh Kumar എന്ന പ്രൊഫൈലിൽ നിന്നും മാർച്ച് 30 മുതൽ പ്രചരിപ്പിക്കുന്ന പോസ്റ്റിനു 4400 ഷെയറുകളായിട്ടുണ്ട്. ഈ ചിത്രങ്ങളുടെ വസ്തുത നമുക്ക് തിരഞ്ഞു നോക്കാം. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും അതാത് സ്ഥലത്തിന്‍റെ പ്രത്യേകത നോക്കി വേഷം മാറും. പ്രചാരണത്തിന് ഉപയോഗിക്കുന്ന കാറിൽ എല്ലാ വസ്ത്രങ്ങളുമുണ്ടെന്നും മതപ്രീണനത്തിനാർത്ഥം സൗകര്യപ്രദമായി വേഷഭൂഷാദികൾ പ്രീയങ്ക ഗാന്ധി മാറ്റുമെന്നുമാണ് പോസ്റ്റിൽ ആരോപിക്കുന്നത്.
വസ്തുതാ പരിശോധന
ഞങ്ങൾ ചിത്രം google reverse image ഉപയോഗിച്ച് പരിശോധിച്ചു.

പ്രിയങ്ക ഗാന്ധിയുടെ ഇതേ ചിത്രം ndtv sify, തുടങ്ങിയ മാധ്യമങ്ങളെല്ലാം തന്നെ വാർത്തകൾക്കായി ഉപയോഗിച്ചിട്ടുണ്ട്. അവയിലൊന്നും പ്രീയങ്ക ഗാന്ധി അണിഞ്ഞിരിക്കുന്ന മാലയുടെ ലോക്കറ്റ് കുരിശു രൂപത്തിലുള്ളതല്ല.
archived link | ndtv |
archived link | sify |

അതിൽ നിന്ന് ഒരു കാര്യം അനുമാനിക്കാം. മാലയിലെ കുരിശ് ഫോട്ടോഷോപ്പ് ചെയ്തതാണ്. ചിത്രം ഫോട്ടോഷോപ് ചെയ്തതാണ് എന്ന വാദവുമായി ഒരു കമന്റ് മുകളിലെ പോസ്റ്റിനു ലഭിച്ചിരുന്നു. അത് താഴെ കൊടുക്കുന്നു
archived link | facebook comment |
ഈ ചിത്രം കാമറയിലാക്കിയ ഫോട്ടോഗ്രാഫറുടെ വിവരങ്ങൾ ഞങ്ങൾക്ക് അന്വേഷണത്തിൽ ലഭിച്ചിരുന്നു. gettyimages എന്ന വെബ്‌സൈറ്റിൽ പ്രസ്തുത ചിത്രവും ഇതിനൊപ്പം കാമറയിലാക്കിയ മറ്റു ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിത്രങ്ങൾ പകർപ്പവകാശം ഉള്ളതാണ്. ഫോട്ടോഗ്രാഫറുടെ പേര് സഞ്ജയ് കാനോജിയ എന്നാണ്.
Embed from Getty Imagesarchived link | getty images |
ചിത്രത്തിന് താഴെ ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ നിയമസഭാ തെരെഞ്ഞെടുപ്പ് വേളയിൽ 2017 ഫെബ്രുവരി 17 ന് കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് പിന്തുണ തേടി പ്രിയങ്ക മണ്ഡലം സന്ദർശിച്ച സമയത്ത് എടുത്ത ചിത്രമാണിതെന്ന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ ഈ ചിത്രം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങൾ യുട്യൂബിൽ അന്വേഷിച്ചപ്പോൾ പ്രസംഗത്തിന്‍റെ വീഡിയോ ലഭിച്ചു. ഈ വീഡിയോ പ്രിയങ്ക ഗാന്ധി ഉത്തർ പ്രദേശിലെ റായി ബറേലിയിൽ 2019 ഫെബ്രുവരി 17 ന് നടത്തിയ പ്രസംഗത്തിന്‍റെതാണ്. ഇതിൽ നമുക്ക് പ്രിയങ്ക ഗാന്ധിയുടെ യഥാർത്ഥ ലോക്കറ്റ് വ്യക്തമായി കാണാം. ഇതോടെ ഈ ചിത്രം വ്യാജമാണെന്ന് നമുക്ക് വ്യക്തമാകുന്നു.
നിഗമനം
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രിയങ്ക ഗാന്ധി കുരിശു മാല ധരിച്ചു എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത് വ്യാജ ചിത്രമാണ്. പ്രിയങ്കയുടെ മാലയുടെ ലോക്കറ്റ് നീക്കം ചെയ്ത ശേഷം കൃത്രിമമായി കുരിശ് ചേർത്തിരിക്കുകയാണ്. ഇതൊരു ഫോട്ടോഷോപ് ചിത്രമാണ്. മാന്യ വായനക്കാർ ദയവായി പ്രചരിപ്പിക്കാതിരിക്കുക.
ചിത്രങ്ങൾ കടപ്പാട് : ഗൂഗിൾ, gettyimages, facebook

Title:പ്രീയങ്ക ഗാന്ധി മതപ്രീണനത്തിനായി പ്രചാരണ വേളയിൽ കുരിശുമാല അണിഞ്ഞോ…?
Fact Check By: Deepa MResult: False
