FACT CHECK: പാകിസ്ഥാനിലെ ചിത്രം പാലസ്തിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു….

അന്തര്‍ദേശിയ൦

പാലസ്തീനി ജനങ്ങള്‍ ഇന്ത്യയുടെ പതാകയുടെ മുകളില്‍ ചവിട്ടിനില്‍കുന്നു എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പാലസ്തീനിലെതല്ല പകരം പാകിസ്ഥാനിലെതാണ് എന്ന് കണ്ടെത്തി. എങ്ങനെയാണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ ഞങ്ങള്‍ കണ്ടെത്തിയത് നമുക്ക് വിശദമായി അറിയാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു കൂട്ടം ജനങ്ങള്‍ ഇന്ത്യ, അമേരിക്ക, ഫ്രാന്‍സ്, ഇസ്രയേല്‍ എന്നി രാജ്യങ്ങളുടെ ദേശിയ പതാകകള്‍ക്ക് മുകളില്‍ ചവിട്ടി നില്‍കുന്നതായി കാണാം. ഈ ചിത്രം പാലസ്തീനിലെ ഒരു പ്രതിഷേധത്തിന്‍റെതാണ് എന്ന തരത്തില്‍ പ്രചരിപ്പിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “നമ്മുടെ ത്രിവർണ്ണ പതാകയിൽ ചവുട്ടി നിൽക്കുന്ന ഈ പന്ന കഴുവേറി പന്നികളെ പിന്തുണക്കാനും എെക്യദാർഢ്യം പ്രകടിപ്പിക്കാനുമാണ് കമ്മികൊങ്ങിമൂരിസുഡാപ്പികൾ പറയുന്നത്..”

ഇതേ ചിത്രം വിവിധ അടികുറിപ്പുമായി പാലസ്തീനികളെ ആക്ഷേപ്പിച്ച് സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

വസ്തുത അന്വേഷണം

ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഈ ചിത്രം പാകിസ്ഥാനില്‍ ഈ അടുത്ത കാലത്ത് ഇസ്രയേലിനെതിരെ കറാച്ചിയില്‍ നടന്ന പ്രതിഷേധത്തിന്‍റെതാണ് എന്ന് കണ്ടെത്തി.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റ്‌ പ്രകാരം ഈ ചിത്രം കറാച്ചിയില്‍ തെഹ്രീക്-എ-കുദ്സ്  ദിനത്തിന്‍റെ ഭാഗമായി ഷിയാ സംഘടന മജ്ലിസ് വഹാദത്ത് മുസ്ലിമീന്‍ പാകിസ്ഥാനും ഐ.എസ്.ഓ. പാകിസ്ഥാനും ചേര്‍ന്ന്  സംഘടിപ്പിച്ച പ്രതിഷേധ റാലിയുടെതാണ്. ഈ ചിത്രം ശ്രദ്ധിച്ച് നോക്കിയാല്‍ ഈ ചിത്രം പാകിസ്ഥാനിലെതാണ് എന്ന് ചൂണ്ടികാണിക്കുന്ന പല അടയാളങ്ങള്‍ നമുക്ക് കാണാം. ചിത്രത്തില്‍ ശ്രദ്ധിച്ച് നോക്കിയാല്‍ ഒരു കടയുടെ ബോര്‍ഡില്‍ പാക്കിസ്ഥാന്‍ ഓട്ടോ സെന്‍റര്‍ എന്ന എഴുതിയതായി കാണാം.

പാകിസ്ഥാന്‍ ഓട്ടോ സെന്‍റര്‍ എന്ന സ്ഥാപനത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം കറാച്ചിയിലെ എം.എ.ജിന്നാ റോഡിലാണ് സ്ഥിതി ചെയ്യുന്നത് എന്ന് മനസിലായി. ഞങ്ങള്‍ ഈ പ്രതിഷേധത്തിനെ കുറിച്ചുള്ള വാര്‍ത്ത‍കള്‍ പരിശോധിച്ചപ്പോള്‍ ഈ പ്രതിഷേധ റാലി കറാച്ചിയിലെ നുമായിഷ് എന്ന സ്ഥലം മുതല്‍ ടിബറ്റ്‌ സെന്‍റര്‍ വരെയാണ് സംഘടിപ്പിച്ചിരുന്നത്. 

ലേഖനം വായിക്കാന്‍- Shiitenews

ഈ റാലിയുടെ മാര്‍ഗം എം.എ. ജിന്ന റോഡ്‌ കുടെയാണ് എന്ന് നമുക്ക് ഗൂഗിള്‍ മാപ്പ്സില്‍ അന്വേഷിച്ചാല്‍ അറിയാം. 

Google Maps

പാക്കിസ്ഥാന്‍ ഓട്ടോ സെന്‍റര്‍ ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് ഇതേ എം.എ. റോഡിലുള്ള റിംപ്പ പ്ലാസ എന്ന കെട്ടിടത്തിലാണ്. അങ്ങനെ ഈ ചിത്രം കറാച്ചിയിലെ തന്നെയാണ് എന്ന് വ്യക്തമാകുന്നു. പാക്കിസ്ഥാന്‍ ഓട്ടോ സെന്‍റര്‍ നമുക്ക് താഴെ നല്‍കിയ സ്റ്റീറ്റ് വ്യൂയില്‍ കാണാം.

നിഗമനം

പാലസ്തീനികള്‍ ഇന്ത്യയുടെ പതാകയെ ചവിട്ടുന്നു എന്ന വാദിച്ച് പ്രചരിപ്പിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ പാലസ്തീനിലെതല്ല പകരം പാക്കിസ്ഥാനിലെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:FACT CHECK: പാകിസ്ഥാനിലെ ചിത്രം പാലസ്തിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു….

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •