മധ്യപ്രദേശിൽ വ്യാജ വോട്ടിങ് യന്ത്രങ്ങൾ ജനങ്ങൾ പിടികൂടിയോ…?

രാഷ്ട്രീയം
archived link FB post
facebook post

വിവരണം

“മധ്യപ്രദേശിൽ  വ്യാജ വോട്ടിങ് യന്ത്രങ്ങൾ  ജനങ്ങൾ പിടികൂടി. നമ്പർ പ്ലേറ്റില്ലാത്ത സ്ക്കൂൾ  വാഹനങ്ങളിലും മറ്റുമായി കൊണ്ടു പോകുന്ന നൂറുകണക്കിന് വ്യാജ വോട്ടിങ്ങ് മെഷീനുകളാണ് കണ്ടെത്തിയിരിക്കുന്നത്” എന്ന വിവരണത്തോടെ  Martin Madathiparambil എന്ന പ്രൊഫൈലിൽ നിന്നും മാർച്ച് 26 മുതൽ പ്രചരിപ്പിക്കുന്ന പോസ്റ്റിന് ഏകദേശം 10000 ത്തിനു മുകളിൽ ഷെയറുകളായിട്ടുണ്ട്. ലോക്‌സഭാ തെരെഞ്ഞെടുപ്പ് വേളയിൽ പ്രചരിക്കുന്ന ഈ പോസ്റ്റിന്റെ വസ്തുത നമുക്ക് തിരഞ്ഞു നോക്കാം.

വസ്തുതാ വിശകലനം

ഞങ്ങൾ ഈ പോസ്റ്റിൽ നൽകിയിട്ടുള്ള ചിത്രം google reverse image ൽ തിരഞ്ഞു. പക്ഷെ ഒന്നും കണ്ടെത്താനായില്ല. എന്നാൽ yandex  ഉപയോഗിച്ച് ചിത്രത്തെപ്പറ്റിയുള്ള അന്വേഷണം നടത്തിയപ്പോൾ ചില ലിങ്കുകൾ ഞങ്ങൾക്ക് ലഭിച്ചു.

https://www.azindia.com/Top_Stories_details.aspx?id=15864

വാർത്ത ഇതാണ് : 2018 നവംബർ 28 ന്  നടന്ന മധ്യപ്രദേശ് തെരെഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങൾ കളക്ഷൻ കേന്ദ്രങ്ങളിൽ എത്താൻ വൈകിയതിനെ ചൊല്ലി കോൺഗ്രസ്സ് പാർട്ടി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അപ്പോഴത്തെ ഭരണ കക്ഷിയായ ബിജെപിയാണ് ഈ തിരിമറിക്കു പിന്നിൽ എന്നാരോപിച്ചായിരുന്നു കോൺഗ്രസ്സ് പാർട്ടിയുടെ പ്രതിഷേധം. കോൺഗ്രസ്സ് പാർട്ടി എംപിയും ട്രഷററുമായ അഹമ്മദ് പട്ടേൽ തന്‍റെ ട്വിറ്റർ  പേജിൽ പ്രസ്തുത വിഷയത്തെ ആധാരമാക്കി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് താഴെ കൊടുക്കുന്നു.

archived link ahmed patel twitter post

 പ്രമുഖ മാധ്യമങ്ങൾ എല്ലാംതന്നെ ഇത് വാർത്തയാക്കിയിരുന്നു. ആരോപണം ഉന്നയിച്ച കോൺഗ്രസ്സ് അവരുടെ ട്വിറ്റർ  പേജിൽ 2018 നവംബർ 30 ന്  ഇതേപ്പറ്റി പോസ്റ്റ് നല്കിയിട്ടുണ്ടായിരുന്നു.  പോസ്റ്റ് താഴെ കൊടുക്കുന്നു.

archived link MP congress twitter post

പോസ്റ്റിന്‍റെ പരിഭാഷ ഇപ്രകാരമാണ്.  “മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ വോട്ടെടുപ്പിന് ശേഷം 48  മണിക്കൂർ നേരം വോട്ടിങ് യന്ത്രങ്ങൾ പൂഴ്ത്തിവച്ചു. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള സർക്കാർ ഒത്തുകളിയാണോ ഇത്..? ജില്ലാ കളക്ടർ, പോലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ജനാധിപത്യ സംരക്ഷണത്തിന് വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കണം”

ഇതിനു  മറുപടിയായി തെരെഞ്ഞെടുപ്പ് കമ്മീഷൻ നവംബർ 30 നുതന്നെ  നൽകിയ ട്വീറ്റ് താഴെ കൊടുക്കുന്നു.

archived link CEOMPE twitter post

 അതിന്‍റെ പരിഭാഷ ഇപ്രകാരമാണ്: “ഈ വോട്ടിങ് യന്ത്രങ്ങൾ കരുതൽ എന്ന നിലയിൽ ചില പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്നവയാണ്. നിലവിലെ യന്ത്രങ്ങൾ പ്രവർത്തന രഹിതമാവുകയോ തകരാറു മൂലം മാറ്റേണ്ടി വരികയോ ചെയ്‌താൽ ഉപയോഗിക്കാനായി പോൾ ചെയ്ത യന്ത്രങ്ങളിൽ നിന്നും മാറ്റി സൂക്ഷിച്ചിരുന്നവയാണിത്. പോൾ ചെയ്ത മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് മുറികൾ തുറക്കുകയോ തുറക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല.”

ഈ വാർത്ത വ്യാജമായ ആരോപണം മാത്രമാണ്. വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളെല്ലാം തന്നെ  തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ ട്വീറ്റിനെ പറ്റി പരാമർശിക്കുന്നുണ്ട്.

archived link
azindia
archived link
ndtv video

archived link zee news

ആരോപണം തെളിയിക്കാൻ കോൺഗ്രസ്സ് നേതൃത്വത്തിന് കഴിഞ്ഞില്ല.

dailyhunt എന്ന  പോർട്ടൽ പ്രസിദ്ധീകരിച്ച വാർത്താ പ്രകാരം മധ്യപ്രദേശ് മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസർ വി.ടി. കാന്തറാവുവിന്‍റെ പ്രസ്താവന പ്രകാരം വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് മുറികൾ ഡിസംബർ 11 ന്  വോട്ടെണ്ണൽ സമയത്തു മാത്രമാണ് തുറക്കുക. വോട്ടിങ് യന്ത്രങ്ങളെല്ലാം നവംബർ 29 നുതന്നെ സ്ട്രോങ്ങ് മുറികളിൽ എത്തിച്ചിരുന്നു. സ്ഥാനാർത്ഥികളുടെയും നിരീക്ഷകരുടെയും മറ്റ്  ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിലാണ്  സ്ട്രോങ്ങ് റൂമുകൾ പൂട്ടിയത്. പോളിങ്ങിന് ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങൾക്ക് സീരിയൽ നമ്പറുണ്ടാകും. ഇതിന്‍റെ റിപ്പോർട്ട് സ്ഥാനാർത്ഥിക്കും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനും നൽകിയിട്ടുണ്ട്”

archived link
daily hunt news

നിഗമനം

പ്രസ്തുത പോസ്റ്റ് വ്യാജ പ്രചരിപ്പിക്കുന്നത് വ്യാജമായ വാർത്തയാണ്.  2018 നവംബർ മാസത്തിൽ മധ്യപ്രദേശ് തെരെഞ്ഞെടുപ്പ് സമയത്തു വന്ന വാർത്തയിൽ നിന്നുമുള്ള ചിത്രങ്ങൾ ഉപയോഗിച്ച്  തെറ്റിദ്ധാരണ പരത്താനായി പ്രചരിപ്പിക്കുന്ന പോസ്റ്റാണിത്. വസ്തുത മനസ്സിലാക്കിയശേഷം പോസ്റ്റിനോട് പ്രതികരിക്കാൻ വായനക്കാരോട് അപേക്ഷിക്കുന്നു.

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:മധ്യപ്രദേശിൽ വ്യാജ വോട്ടിങ് യന്ത്രങ്ങൾ ജനങ്ങൾ പിടികൂടിയോ…?

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •