എം‌ടി വാസുദേവന്‍ നായരുടെ സമകാലിക രാഷ്ട്രീയ നിരീക്ഷണങ്ങള്‍ക്കെതിരെ പി‌വി അന്‍വര്‍ എം‌എല്‍‌എയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

പ്രാദേശികം | Local രാഷ്ട്രീയം | Politics

കോഴിക്കോട് കടപ്പുറത്ത് ഡി.സി. ബുക്‌സ് സംഘടിപ്പിച്ച ഏഴാമത് സാഹിത്യോല്‍സവത്തിന്‍റെ ഉദ്ഘാടന വേദിയില്‍ പ്രമുഖ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച്, “അധികാരം എന്നാൽ ആധിപത്യമോ, സർവാധിപത്യമോ ആയി മാറിയെന്ന്” വിമര്‍ശനാത്മകമായ പരാമര്‍ശങ്ങള്‍ നടത്തി. മുഖ്യമന്ത്രി ഇതേസമയം വേദിയില്‍ ഉണ്ടായിരുന്നു. ഭരണാധികാരി നൽകുന്ന ഔദാര്യമല്ല സ്വാതന്ത്ര്യമെന്നും എം‌ടി പറഞ്ഞിരുന്നു

ആരെയാണ് ഉദ്ദേശിച്ചതെന്ന് എം‌ടി എടുത്തു പറഞ്ഞില്ല, പക്ഷേ പ്രതിപക്ഷം അത് പിണറായി സര്‍ക്കാരിനെയാണ് പറഞ്ഞതെന്ന് പ്രചാരണങ്ങള്‍ ആരംഭിച്ചു. മോദി സര്‍ക്കാരിനെതിരെ ഉദ്ദേശിച്ചാണ് എം‌ടി പറഞ്ഞതെന്ന്  അതേസമയം ഇടതുപക്ഷം പ്രചരണംനടത്തുന്നുണ്ട്. ഇതിനിടെ ഇടത്ത് എം‌എല്‍‌എ പി‌വി അന്‍വര്‍ എം‌ടി യെ വിമര്‍ശിച്ചു നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റര്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രചരണം 

“എംടി വാസുദേവനിലെ എംടിയുടെ ഫുൾഫോം മഹാ തെണ്ടി എന്ന് ആണെന്ന് ഇന്ന് തെളിഞ്ഞു പി.വി.അൻവർ എംഎൽഎ” എന്ന വാചകങ്ങളും പി‌വി അന്‍വറിന്‍റെയും എം‌ടി യുടെയും ചിത്രങ്ങളും അടങ്ങിയ പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്. 

archivd linkFB post

എന്നാല്‍ പൂര്‍ണ്ണമായും വ്യാജ പ്രസ്താവനയാണ്  പി‌വി അന്‍വറിന്‍റെ പേരില്‍ പ്രചരിക്കുന്നതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

പി‌വി അന്‍വര്‍ ഇത്തരത്തില്‍ എന്തെങ്കിലും പ്രസ്താവന നടത്തിയിട്ടുണ്ടോ എന്നറിയാനായി ഞങ്ങള്‍ ആദ്യം അദ്ദേഹത്തിന്‍റെ സാമൂഹ്യ മാധ്യമ അക്കൌണ്ടുകള്‍ തിരഞ്ഞു. ഇങ്ങനെ ഒരു പരാമര്‍ശം നല്‍കിയിട്ടില്ല എന്നു മാത്രമല്ല, തന്‍റെ പേരില്‍ വ്യാജ പ്രചരണം നടത്തുകയാണെന്ന് വ്യക്തമാക്കി ഇതേ പോസ്റ്റര്‍ പങ്കുവച്ച ഫേസ്ബുക്ക് ഉപയോക്താവിന്‍റെ പ്രൊഫൈല്‍ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പകര്‍ത്തി അന്‍വര്‍ വിശദീകരണ കുറിപ്പ് നല്‍കിയിട്ടുള്ളതായി കാണാന്‍ കഴിഞ്ഞു. 

തുടര്‍ന്ന് ഞങ്ങള്‍ പി‌വി അന്‍വര്‍ എം‌എല്‍‌എയുമായി സംസാരിച്ചു. പൂര്‍ണ്ണമായും വ്യാജ പ്രചരണമാണ് തന്‍റെ പേരില്‍ നടത്തുന്നതെന്നും നിയമ നടപടികള്‍ സ്വീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

നിഗമനം 

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് വ്യാജ പ്രസ്താവനയാണ്. സമകാലിക രാഷ്ട്രീയത്തെ പറ്റിയുള്ള എം‌ടി വാസുദേവന്‍ നായരുടെ നിരീക്ഷണങ്ങളെ നിലവാരമില്ലാത്ത രീതിയില്‍ വിമര്‍ശിച്ചുകൊണ്ട് പി‌വി അന്‍വര്‍ എം‌എല്‍‌എ നടത്തിയ പ്രസ്താവന എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായും വ്യാജ പ്രസ്താവനയാണ്. വ്യാജപ്രചാരണത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എം‌എല്‍‌എ വ്യക്തമാക്കിയിട്ടുണ്ട്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:എം‌ടി വാസുദേവന്‍ നായരുടെ സമകാലിക രാഷ്ട്രീയ നിരീക്ഷണങ്ങള്‍ക്കെതിരെ പി‌വി അന്‍വര്‍ എം‌എല്‍‌എയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

Written By: Vasuki S 

Result: False