പാകിസ്ഥാൻ വ്യോമാക്രമണ ടീമിൽ പി വി സിന്ധുവും…?

സാമൂഹികം
കടപ്പാട് ഗൂഗിൾ
archived link
cpm cammandos fb post

വിവരണം

പാകിസ്ഥാനിൽ പോയി ദീപാവലിയും വിഷുവും ആഘോഷിച്ചു വന്ന ഇന്ത്യൻ വ്യോമസേനയ്ക് അഭിവാദ്യങ്ങൾ എന്ന വിവരണത്തോടെ ബാഡ്മിന്റൺ താരം പി വി സിന്ധുവും മറ്റൊരു വ്യക്തിയും  പൈലറ്റിന്റെ യൂണിഫോമിൽ നിൽക്കുന്ന ചിത്രം സി പി എം കമാൻഡോസ് എന്ന ഫേസ്‌ബുക്ക് പേജിൽ പ്രചരിക്കുന്നുണ്ട്. ഇസ്‌ലാം ഭീകരർ പാകിസ്ഥാനിൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ബലാകോട്ടിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണവുമായി ബന്ധപ്പെട്ട് സത്യവും വ്യാജവുമായ  നിരവധി പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ ഒട്ടുമിക്ക പോസ്റ്റുകളുടെയും സത്യാവസ്ഥ ഞങ്ങൾ അന്വേഷിച്ച ശേഷം ഞങ്ങളുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വസ്തുതാ പരിശോധന

ഇന്ത്യൻ വ്യോമസേനാ ബലാകോട്ടിൽ പ്രത്യാക്രമണം നടത്തിയപ്പോൾ മിറാഷ് വിമാനം പറത്തിയവരിൽ വനിതാ പൈലറ്റുണ്ടായിരുന്നു എന്ന വിവരണത്തോടെ നിരവധി പോസ്റ്റുകൾ നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാകും . അത്തരത്തിൽ പ്രചരിക്കുന്ന പോസ്റ്റുകളുടെ കൂട്ടത്തിൽ ഒന്നാണിത്.

ബാഗ്ലൂർ യെഹലങ്കയിൽ കഴിഞ്ഞ ഫെബ്രുവരി 20 മുതൽ 24 വരെ സംഘടിപ്പിച്ച എയ്റോ ഷോ 2019 ൽ ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി വി സിന്ധു പങ്കെടുത്തിരുന്നു. എയ്റോ ഷോയുടെ സമാപന ദിനമായിരുന്ന 24 വനിതാ ദിനമായി സംഘാടകർ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി സിന്ധു ബാംഗ്ലൂരിൽ  എത്തുകയും ഇന്ത്യയുടെ ചെറിയ പോർവിമാനങ്ങളിലൊന്നായ  തേജസ് പറത്താൻ സഹപൈലറ്റായി കയറുകയും ചെയ്തു. ക്യാപ്റ്റൻ  സിദ്ധാർത്ഥ സിംഗിനൊപ്പമാണ് സിന്ധു വിമാനം പറത്തിയത്. ആ സന്ദർഭത്തിൽ എടുത്ത ചിത്രമാണിത്. തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിത പി വി സിന്ധു ആണെന്ന് മാധ്യമങ്ങളിൽ  പ്രസ്താവനകളുണ്ട്. പ്രായം കുറഞ്ഞ വ്യക്തിയും സിന്ധുവാണ്.

ഇന്ത്യയുടെ ഹിന്ദുസ്ഥാൻ  എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) തദ്ദേശീയമായി നിർമ്മിച്ച  ലൈറ്റ് കോംപാക്റ്റ് എയർ ക്രാഫ്റ്റാണ് തേജസ്. ക്യാപ്റ്റൻ സിദ്ധാർത്ഥിനൊപ്പം തേജസിന്റെ സഹ പൈലറ്റായാണ് സിന്ധു പറന്നത്. 40 മിനിറ്റ് നീണ്ട് നിൽക്കുന്നതായിരുന്നു തേജസിന്റെ പറക്കൽ .സിന്ധു വിമാനം പറത്തുന്ന വീഡിയോ ന്യൂസ് ചാനലുകളടക്കം നിരവധി മാധ്യമങ്ങൾ പോസ്റ്റു ചെയ്തിരുന്നു.

ഇതേപ്പറ്റി പ്രമുഖ മാധ്യമങ്ങൾ എല്ലാംതന്നെ വാർത്ത നൽകിയിരുന്നു.

archived link
.indiatoday
archived link
financialexpress.com
archived link
zeenews malayalam

സിന്ധുവിന്റെ ഔദ്യോഗിക ട്വിറ്റർ  അക്കൗണ്ടിൽ അവർ ഇക്കാര്യം പങ്കു വച്ചിട്ടുണ്ട്.

ഡിഫൻസ് റീസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി ആർ ഡി ഒ) ന്റെ  ഔദ്യോഗിക ട്വിറ്റർ  പേജിൽ അവർ വാർത്ത നൽകിയിട്ടുണ്ട്.

നിഗമനം

പാകിസ്ഥാൻ ആക്രമണത്തിൽ പങ്കെടുത്തു മടങ്ങുന്ന സംഘത്തിന്റേത്  എന്ന മട്ടിൽ പ്രചരിപ്പിക്കുന്ന ഈ ചിത്രം വ്യാജമാണ്.  ഇന്ത്യ നടത്തിയ വ്യോമാക്രമണവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. മാന്യ വായനക്കാർ വസ്തുത മനസ്സിലാക്കാതെ ചിത്രം പ്രചരിപ്പിക്കരുത് എന്നപേക്ഷിക്കുന്നു.

Avatar

Title:പാകിസ്ഥാൻ വ്യോമാക്രമണ ടീമിൽ പി വി സിന്ധുവും…?

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •