കാവല്‍ക്കാരന്‍ കള്ളനെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞോ?

രാഷ്ട്രീയം
ചിത്രം കടപ്പാട്: ഗൂഗിള്‍

വിവരണം

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കാവല്‍ക്കാരന്‍ കള്ളനെന്ന പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു എന്ന തരത്തിലെ പ്രചരണങ്ങള്‍ ഫെയ്‌സ്ബുക്കില്‍ വ്യാപകമാകുന്നുണ്ട്. റഫാല്‍ അഴിമതി കേസില്‍ മോദിയെ കുറ്റക്കരാനാണെന്ന് കോടതി കണ്ടെത്തിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. എന്നാല്‍ സുദര്‍ശനം എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ “നരേന്ദ്ര മോദിയെ കാവല്‍കാരന്‍ കള്ളന്‍ എന്ന് വിളച്ചിതില്‍ മാപ്പ് താരണമെന്ന് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍”

എന്ന പോസ്റ്റര്‍ സഹിതമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Archived Link

പോസ്റ്റിന് ഇതുവരെ 9,000ല്‍ അധികം ഷെയറുകളും 4,600ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന വാദങ്ങള്‍ ശരി തന്നെയാണോ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞോ. വസ്തുത എന്തെന്ന് പരിശോധിക്കാം.

വസ്തുത വിശകലനം

പോസ്റ്റില്‍ പറയുന്നത് പോലെ രാഹുല്‍ ഗാന്ധി ചൗക്കിദാര്‍ ചോര്‍ ഹൈ (കവല്‍ക്കാരന്‍ കള്ളനാണ്) എന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നതാണ് വസ്തുത. റഫാല്‍ അഴിമതി കേസില്‍ മോദിയെ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്ന രാഹുലിന്‍റെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് കോടതി അലക്ഷ്യത്തിന് ഹര്‍ജി നല്‍കിയത്. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി കണ്ടെത്തി എന്ന വാചകം ഉപയോഗിച്ചതില്‍ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചത്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ മുഖ്യാധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ തെറ്റാണെന്ന് മനസിലാക്കാന്‍ കഴിയും.

വാര്‍ത്ത ലിങ്കുകളും, സ്ക്രീന്‍ഷോട്ടുകളും ചുവടെ-

Manorama News LinkArchived Link
Asianet News Link
Archived Link

നിഗമനം

റഫാല്‍ അഴിമതിയില്‍ മോദിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ കോടതി അലക്ഷ്യ ഹര്‍ജി നടപടികള്‍ വന്നതോടെ കോടതിയുടെ പേര് തെറ്റായി വ്യാഖ്യാനിച്ചു എന്നതിനാല്‍ അതില്‍ മാത്രമാണ് ഖേദപ്രകടനം നടത്തിയത്. മറിച്ച് കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞിട്ടുമില്ല. ഇത്തരത്തില്‍ യാതൊരു റിപ്പോര്‍ട്ടുകളും ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

Avatar

Title:കാവല്‍ക്കാരന്‍ കള്ളനെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞോ?

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •