രാഹുല്‍ ഗാന്ധി മുസ്ലിം തൊപ്പി ധരിച്ചു നില്‍ക്കുന്ന ചിത്രം കേരളത്തിലെതല്ല, സത്യമിങ്ങനെ…

പ്രാദേശികം | Local രാഷ്ട്രീയം | Politics

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഛത്തീസ്ഗഡ് മധ്യപ്രദേശ് തെലങ്കാന എന്നീ സംസ്ഥാനങ്ങൾ തെലുങ്കാന ഒഴികെ മുഴുവൻ സംസ്ഥാനങ്ങളിലും ബിജെപി വൻ വിജയമാണ് നേടിയത്.  തെലങ്കാനയിൽ കോൺഗ്രസ് വിജയിച്ചു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യം വെച്ച് നിരവധി വ്യാജ പ്രചാ രണങ്ങൾ നടക്കുന്നുണ്ട്. അദ്ദേഹം കേരളത്തില്‍ എത്തുമ്പോള്‍ മുസ്ലിം പ്രീണനത്തിനായി മുസ്ലിം തൊപ്പി ധരിക്കുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു

 പ്രചരണം

രാഹുൽ ഗാന്ധി മുസ്ലിം തൊപ്പി ധരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്ന ചിത്രവും കൂടാതെ ഗദയുമായി ഹിന്ദു മതത്തെ അനുകൂലിച്ച് നിൽക്കുന്നതുമായ രണ്ട് ചിത്രങ്ങൾ ചേർത്താണ് പോസ്റ്റിലെ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിൽ എത്തിയാൽ ഉസ്മാൻ കേരളം വിട്ടാൽ ഹനുമാൻ എന്ന അടിക്കുറിപ്പ് ചിത്രങ്ങൾക്ക് നൽകിയിട്ടുണ്ട്. കേരളത്തിൽ വരുമ്പോൾ രാഹുൽ ഗാന്ധി പക്ഷി പ്രീണനത്തിനായി ഇസ്ലാം തൊപ്പി അണിഞ്ഞു നിൽക്കുന്നു വടക്കേ ഇന്ത്യയിൽ ഹിന്ദു ഗവേഷണം ധരിച്ചു നിൽക്കുന്നു എന്നാണ് ചിത്രം സംവദിക്കുന്നത്.

FB postarchived link

എന്നാൽ തെറ്റായ ഇതൊന്നും അന്വേഷണത്തിൽ കണ്ടെത്തി രാഹുൽ ഗാന്ധി മുസ്ലിം തൊപ്പിഞ്ഞ ഈ ചിത്രത്തിന് കേരളവുമായി യാതൊരു ബന്ധവുമില്ല 

വസ്തുത ഇങ്ങനെ

ഞങ്ങൾ ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ ചിത്രം പല മാധ്യമങ്ങളും പ്രതീകാത്മക ചിത്രമായി ലേഖനങ്ങളിൽ നൽകിയിട്ടുണ്ട് എന്ന് കാണാൻ സാധിച്ചു. കൂടുതൽ തിരഞ്ഞപ്പോൾ ഫ്ലിക്കര്‍ എന്ന ചിത്രശേഖരത്തിന്‍റെ പ്രദര്‍ശനവും വില്‍പ്പനയും നടത്തുന്ന വെബ്സൈറ്റിൽ ഇതേ ചിത്രം നൽകിയിട്ടുള്ളതായി കണ്ടു. 

യുപിയിലെ റായ്ബറേലിയില്‍ 2011 ല്‍ നടന്ന ഒരു ഇഫ്താർ വിരുന്നില്‍ രാഹുൽഗാന്ധി പങ്കെടുത്ത അവസരത്തിലെ ചിത്രം എന്നാണ് അവർ ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിട്ടുള്ളത്. 2011 ഒക്ടോബർ 17ന് പകർത്തിയ ചിത്രമാണ് ഇതെന്നും അപ്‌ലോഡ് ചെയ്തത് ഒക്ടോബർ 19ന് ആണെന്നും എഴുതിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി പങ്കെടുത്ത ഇഫ്താര്‍ സല്‍ക്കാരവുമായി ബന്ധപ്പെട്ട കൂടുതല്‍ ചിത്രങ്ങള്‍ ഫ്ലിക്കറില്‍  ലഭ്യമാണ്. 

രാഹുൽ ഗാന്ധി വയനാട്ടിൽ എംപി ആയത് 2019 ലാണ് എന്നാൽ ഈ ചിത്രം 2011 മുതൽ ഇന്‍റർനെറ്റിൽ ലഭ്യമാണ്, അതായത് ചിത്രത്തിന് കേരളവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. രാഹുൽ ഗാന്ധി ഇസ്ലാം മതാചാര പ്രകാരമുള്ള തൊപ്പി അണിഞ്ഞു നിൽക്കുന്ന ചിത്രം കേരളത്തിൽ നിന്നുള്ളതല്ല. ലഭ്യമായ വിവരങ്ങൾ പ്രകാരം  യുപിയിലെ റായ്ബറേലിയില്‍ 2011 ല്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ നിന്നുള്ളതാണ് ചിത്രം.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:രാഹുല്‍ ഗാന്ധി മുസ്ലിം തൊപ്പി ധരിച്ചു നില്‍ക്കുന്ന ചിത്രം കേരളത്തിലെതല്ല, സത്യമിങ്ങനെ…

Written By: Vasuki S 

Result: MISLEADING