രാജസ്ഥാനില്‍ ഗ്യാസ് സിലിണ്ടര്‍ വെറും 500 രൂപയ്ക്ക്…? ആനുകൂല്യത്തിന്‍റെ യാഥാര്‍ഥ്യം ഇതാണ്…

രാഷ്ട്രീയം സാമൂഹികം

അടിക്കടിയുണ്ടാകുന്ന പാചകവാതക വില വര്‍ദ്ധന സാധാരണക്കാരുടെ ബജറ്റിന്‍റെ താളം തെറ്റിക്കുന്നതിനാല്‍ ഇതേക്കുറിച്ച് വരുന്ന ഏതൊരു വാര്‍ത്തയും സാമൂഹ്യ മാധ്യമങ്ങളില്‍ ചൂട് പിടിച്ച ചര്‍ച്ചകള്‍ക്ക് വിഷയമാകാറുണ്ട്. രാജസ്ഥാനില്‍ ഗാസ് സിലിണ്ടറിന്‍റെ വില്‍സ കേരളത്തേക്കാള്‍ വളരെ കുറവാണ് എന്നൊരു പ്രചരണം നടക്കുന്നതു ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. 

പ്രചരണം 

രാജസ്ഥാൻ സർക്കാർ പാചകവാതക സിലിണ്ടര്‍ 500 രൂപ നിരക്കിൽ നൽകുന്നു… കൂടാതെ 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും മാസം നൂറ് യൂണിറ്റ് സൗജന്യ വൈദ്യുതി പതിനൊന്ന് ലക്ഷം കർഷകർക്ക് നൽകുന്നു എന്നും നല്‍കിയിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ സർക്കാരിന്‍റെ ജനകീയ പ്രവർത്തനമാണിതെന്ന് പുകഴ്ത്തുന്നതോടൊപ്പം  കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവും പോസ്റ്ററിൽ നൽകിയിട്ടുണ്ട്. 

FB postarchived link

എന്നാൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണിത് എന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി 

 വസ്തുത ഇങ്ങനെ

ഞങ്ങൾ വാർത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് അന്വേഷണം നടത്തിയപ്പോൾ ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് മാത്രമാണ് പകുതി വിലയ്ക്ക് സിലിണ്ടര്‍ ലഭിക്കുന്നത് എന്ന് വ്യക്തമായി.  രാഹുൽ ഗാന്ധിയുടെ ഭാരത്  ജോഡോ യാത്ര രാജസ്ഥാനിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രി അശോക് ഗലോട്ട് പദ്ധതി പ്രഖ്യാപനം നടത്തിയത്. അതിനു ശേഷം ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പദ്ധതി ആനുകൂല്യം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഉജ്വൽ യോജനയുടെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ ഈ ആനുകൂല്യം ലഭ്യമാണ്

രാജസ്ഥാനിലെ വിവിധ നഗരങ്ങളിലെ വില സൂചിക നോക്കിയാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമല്ല എന്നു വ്യക്തമാകും. 

25 ലക്ഷം ലൈഫ് ഇന്‍ഷൂറന്‍സ് കവറേജിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ സര്‍ക്കാരിന്‍റെ ചിരഞ്ജീവി യോജനയുടെ  രജിസ്ട്രേഷന്‍ സൈറ്റ് ലഭിച്ചു. 

അത് പ്രകാരം കവറേജ്  ലഭിക്കാന്‍ രണ്ട് ഓപ്ഷനുകൾ ഉണ്ട്.  സൗജന്യവും പണമടച്ചുള്ളതും. നിർഷ്ട വിഭാഗമനുസരിച്ച് രണ്ട് ഓപ്ഷനുകളിലൊന്ന് തിരഞ്ഞെടുക്കാം. സൗജന്യ വിഭാഗത്തിൽ, സംസ്ഥാനത്തെ കർഷകർ (ചെറുകിട നാമമാത്ര) SMF, കരാർ തൊഴിലാളികൾ അവരുടെ വിഭാഗത്തിലെ കരാർ തൊഴിലാളികൾ, സംസ്ഥാന സർക്കാർ കോവിഡ്-19 എക്‌സ്ഗ്രേഷ്യ പേയ്‌മെന്‍റ് സ്വീകരിക്കുന്ന അഗതികളും നിസ്സഹായരുമായ കുടുംബങ്ങളാണ് ഉള്‍പ്പെടുന്നത്.  അതായത് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ദാരിദ്ര്യ രേഖയുടെ പരിധിയില്‍ വരുന്നവര്‍ക്കാണ് ഇന്‍ഷുറന്‍സ് കവറേജ് സൌജന്യമായി ലഭിക്കുക. അല്ലാത്തവര്‍ നിശ്ചിത തുക പ്രീമിയം നല്‍കിയാല്‍ മാത്രമേ ആനുകൂല്യത്തിന് അര്‍ഹരാകൂ. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:രാജസ്ഥാനില്‍ ഗ്യാസ് സിലിണ്ടര്‍ വെറും 500 രൂപയ്ക്ക്…? ആനുകൂല്യത്തിന്‍റെ യാഥാര്‍ഥ്യം ഇതാണ്…

Fact Check By: Vasuki S 

Result: MISLEADING

  •  
  •  
  •  
  •  
  •  
  •  
  •  
  •