FACT CHECK: വെള്ളപ്പൊക്കത്തില്‍ പെട്ട യുവാവിനെ രക്ഷപെടുത്തിയതിന് ഇന്‍സ്പെക്ടര്‍ രാജേശ്വരിക്ക് ലഭിച്ച സമ്മാനത്തിന്‍റെ ചിത്രമല്ല ഇത്…

സമുഹികം

ചെന്നൈയില്‍ വന്ന വെള്ളപ്പൊക്കത്തില്‍ മരണാസന്നനായ യുവാവിന്‍റെ അതിസാഹസികമായി ജീവന്‍ രക്ഷിച്ച ചെന്നൈയിലെ അണ്ണാനഗര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ രാജേശ്വരിക്ക് ലഭിച്ച സമ്മാനം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തില്‍ കാണുന്ന സമ്മാനം ഇന്‍സ്പെക്ടര്‍ രാജശ്വരിക്ക് കഴിഞ്ഞ കൊല്ലം ലോക്ക്ഡൌണിനിടെ ചെയ്ത സാമുഹിക പ്രവര്‍ത്തനത്തിന് വേണ്ടിയാണ് ലഭിച്ചത് എന്ന് അന്വേഷണത്തില്‍ നിന്ന് അറിയുന്നു. പക്ഷെ രാജേശ്വരിക്ക് വെള്ളപ്പൊക്കത്തില്‍ യുവാവിനെ രക്ഷപെടുത്തിയതിന് സമ്മാനം ലഭിച്ചു എന്നും സത്യമാണ്. പക്ഷെ ചിത്രത്തില്‍ കാണുന്ന സമ്മാനം അതിനു വേണ്ടിയല്ല. എന്ത് സമ്മാനമാണ് ഇന്‍സ്പെക്ടര്‍ രാജേശ്വരിക്ക് യഥാര്‍തത്തില്‍ ലഭിച്ചത് നമുക്ക് നോക്കാം.

പ്രചരണം

കഴിഞ്ഞ ആഴ്ചയാണ് ചെന്നൈയില്‍ ജല പ്രളയം വന്നപ്പോള്‍ മരണാസന്നനായ ഒരു യുവാവിനെ അതിസാഹസികമായി തന്‍റെ തോഴിലെറ്റി ഓട്ടോറിക്ഷയിലേക്ക് കൊണ്ട് പോകുന്ന ഇന്‍സ്പെക്ടര്‍ രാജേശ്വരിയുടെ വീഡിയോ നാം കണ്ടത്. ഈ ധീര വനിതയുടെ പ്രവര്‍ത്തനത്തിന്‍റെ ആ ദൃശ്യങ്ങള്‍ നമുക്ക് താഴെ കാണാം.

കമല്‍ ഹാസനടക്കം പല പ്രമുഖര്‍ അദ്ദേഹത്തിന്‍റെ ഈ ധീര കൃത്യത്തിനെ പ്രശംസിച്ചിരുന്നു. ലോകത്തിലെ  വിവിധ ഭാഗങ്ങളില്‍ നിന്ന് പലരും സാമുഹ മാധ്യമങ്ങളിലൂടെ ഇന്‍സ്പെക്ടര്‍ രാജേശ്വരിക്ക് പ്രശംസകള്‍ അറിയിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് അവര്‍ക്ക് ഈ പ്രവര്‍ത്തനത്തിന് വേണ്ടി ലഭിച്ച അവാര്‍ഡ്‌ എന്ന തരത്തില്‍ താഴെ നല്‍കിയ ഫോട്ടോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്.

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുനത് ഇങ്ങനെയാണ്: “#മരണാസന്നനായി കിടന്ന യുവാവിനെ തോളിലേറ്റി തക്കസമയത്ത് ആശുപത്രിയിൽയിൽ എത്തിച്ച് ജീവൻ രക്ഷിച്ച അണ്ണാനഗർ വനിത പോലീസ് ഇൻസ്‌പെക്ടർ രാജേശ്വരി മേഡത്തിന് കിട്ടിയ അംഗീകാരം ♥️🙏

#സിങ്ക പെണ്ണ് 💪💪

എന്നാല്‍ ഈ ചിത്രത്തില്‍ കാണുന്ന പുരസ്കാരം കഴിഞ്ഞ ആയിച്ച വെള്ളപ്പൊക്കത്തില്‍ നിന്ന് ഒരു യുവാവിന്‍റെ ജീവന്‍ രക്ഷപെടുത്തിയാതിനാണോ ലഭിച്ചത് അതോ വേറെ വല്ല കാരണം കൊണ്ടാണോ എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഫോട്ടോയുമായി ബന്ധപ്പെട്ട പ്രത്യേക കീ വേര്‍ഡ്‌ ഉപയോഗിച്ച് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ഇന്‍സ്പെക്ടര്‍ രാജേശരിക്ക് ലഭിച്ച ഈ പുരസ്കാരം അവള്‍ വികടന്‍ എന്ന ഒരു തമിഴ് മാസിക നല്‍കിയ സമ്മാനമാണ് എന്ന് കണ്ടെത്തി. എല്ലാ വര്‍ഷവും പല മേഖലകളില്‍ മികിച്ച പ്രകടനം നടത്തിയ വനിതകളെ സമ്മാനിക്കാനുള്ള പുരസ്കാരമാണ് അവള്‍ വികടന്‍ പുരസ്കാരം. വികടന്‍ മാസികയാണ് ഈ പുരസ്കാരം പ്രഖ്യാപിക്കുന്നത്. ഈ പുരസ്കാരത്തില്‍ പല തരമുണ്ട്. അതില്‍ ഒന്നാണ് ‘സൈയല്‍ പുയല്‍’ പുരസ്കാരം. 2017 മുതലാണ്‌ വികടന്‍ ഈ പുരസ്കാരം വിവിധ മേഖലകളില്‍ മികിച്ച പ്രവര്‍ത്തനം നടത്തി പേരുണ്ടാക്കിയ പ്രമുഖ വനിതകള്‍ക്ക് ഈ പുരസ്കാരം നല്‍കുന്നത്. 2020ല്‍ കൊറോണ മൂലം ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചപ്പോള്‍ 50 കുട്ടികള്‍ക്ക് ദിവസം ഭക്ഷണം നല്‍കി ഇന്‍സ്പെക്ടര്‍ രാജേശ്വരി കുടാതെ കോവിഡ്‌  വഴിയില്‍ അനാഥമായി കിടക്കുന്ന ഒരു വൃദ്ധന്‍റെ മൃതശരീരം അവര്‍ സംസ്കരിച്ചു. അവരുടെ ഈ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് അവള്‍ വികടന്‍ ഇന്‍സ്പെക്ടര്‍ രാജേശ്വരിക്ക് സൈയല്‍ പുയല്‍ പുരസ്കാരം പ്രഖ്യാപിച്ച് ആദരിച്ചത്. 

Vikatan

ഈ അവാര്‍ഡിന്‍റെ പ്രഖ്യാപനത്തിന്‍റെ വീഡിയോയും നമുക്ക് കാണാം

പക്ഷെ യുവാവിന്‍റെ ജീവന്‍ രക്ഷിച്ചതിനും ഇന്‍സ്പെക്ടര്‍ രാജേശ്വരിക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്. തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ വിളിച്ച് പ്രശംസ കത്ത് നല്‍കി രാജേശ്വരിയെ സമ്മാനിച്ചത്. സ്റ്റാലിന്‍റെ ട്വീറ്റും, ഇന്‍സ്പെക്ടര്‍ രാജേശ്വരിക്ക് മുഖ്യമന്ത്രി സമ്മാനിച്ച പ്രശംസ പത്രവും നമുക്ക് താഴെ കാണാം.

ഇരുട്ടില്‍ പ്രകാശം ആശ്വാസം നല്‍കുന്നത്തിന്‍റെ പോലെയാണ് ടി.പി. ചത്രം പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ രാജേശ്വരിയുടെ പ്രവര്‍ത്തനം മനുഷ്യത്വത്തിന്‍റെ പ്രാകാശം നല്‍കുന്നത് എന്ന തരത്തിലാണ് സ്റ്റാലിന്‍ ട്വീറ്റില്‍ രാജേശ്വരിയെ പ്രശംസിക്കുന്നത്.

നിഗമനം

ചിത്രത്തില്‍ കാണുന്ന പുരസ്കാരം ഇന്‍സ്പെക്ടര്‍ രാജേശ്വരിക്ക് കഴിഞ്ഞ കൊല്ലം കോവിഡ്‌ കാലത്ത് നടത്തിയ സാമുഹിക പ്രവര്‍ത്തനത്തിന് വികടന്‍ മാസിക നല്‍കിയ അവള്‍ വികടന്‍ സൈയല്‍ പുയല്‍ പുരസ്കാരമാണ്. ചെന്നൈയില്‍ വെള്ളപ്പൊക്കത്തില്‍ മരണാവസ്ഥയില്‍ കിടക്കുന്ന യുവാവിനെ രക്ഷപെടുത്തിയത്തിന് വേണ്ടിയല്ല ഈ പുരസ്കാരം അവര്‍ക്ക് ലഭിച്ചത്. ഈ സംഭവം നടക്കുന്നത്തിന്‍റെ മുമ്പേയാണ് ഈ പുരസ്കാരം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സ്റ്റാലിന്‍ തന്‍റെ ഓഫീസില്‍ വിളിച്ച് ഈ ധീര വനിതയെ അഭിനന്ദിച്ചു എന്ന് സത്യമാണ്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വെള്ളപ്പൊക്കത്തില്‍ പെട്ട യുവാവിനെ രക്ഷപെടുത്തിയതിന് ഇന്‍സ്പെക്ടര്‍ രാജേശ്വരിക്ക് ലഭിച്ച സമ്മാനത്തിന്‍റെ ചിത്രമല്ല ഇത്…

Fact Check By: Mukundan K 

Result: Misleading