
വിവരണം
ആഗോള താപനം ഇല്ലാതാക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും സന്യാസിവര്യൻമാരും ചേർന്ന് ഗ്ലോബിൽ ജലധാര നടത്തുന്നു എന്ന തലക്കെട്ട് നല്കിയ ചില ചിത്രങ്ങൾ ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. അഭയ് സൂര്യ എന്ന വ്യക്തിയുടെ പേരിലുള്ള ഫേസ്ബുക്ക് പ്രൊഫൈലിൽ പ്രചരിപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ ചിത്രത്തിന് 3,700ൽ അധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. അന്താവിശ്വാസങ്ങളുടെ ഭാഗമായ യുക്തിരഹിത പ്രവർത്തനമായി കണക്കാക്കി ആക്ഷേപഹാസ്യമായിട്ടാണ് പലരും ഇത് പങ്കുവച്ചിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ രാഷ്ട്രപതിയും ചിത്രത്തിലുള്ള മറ്റുള്ളവരും ചേർന്ന് ഗ്ലോബിന് മുകളിൽ ജലധാര നടത്തുന്നത് ആഗോള താപനത്തെ ഇല്ലാതാക്കുക എന്ന അന്തവിശ്വാസത്തിന്‍റെ പേരിൽ തന്നെയാണോ? വസ്തുത എന്തെന്ന് പരിശോധിക്കാം
.വസ്തുത വിശകലനം

ഋഷികേശ് ആസ്ഥാനമായി ആഗോള തലത്തിൽ പ്രവർത്തിക്കുന ഇന്ത്യൻ സംഘടനയായ ഗ്ലോബൽ ഇന്‍റർ ഫെയ്ത്ത് വാഷ് അലയൻസ് (ജിഐഡബ്ള്യുയുഎ ) എന്ന സംഘടനയുടെ ഒരു ചടങ്ങിലെ ചിത്രമാണ് പോസ്റ്റിൽ പ്രചരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം നിൽക്കുന്നതിൽ ഒരാൾ ജിഐഡബ്ള്യുയുഎ കോ-ഫൗണ്ടറായ സ്വാമി ചിദാനന്ദ് സരസ്വതിയാണ്. മറ്റുള്ളവരും വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. ലോകത്തിൽ എല്ലായിടത്തും ശുദ്ധമായ ജലം ലഭ്യമാക്കുന്നതോടെ ആരോഗ്യമുള്ള ലോകത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻ നിർത്തി പ്രവർത്തിക്കുന്നതാണ് ജിഐഡബ്ള്യുയുഎ പ്രവർത്തന രീതി. ലോകമെങ്ങും ശുദ്ധജലം ലഭിക്കട്ടെയെന്ന പ്രത്യാശയിൽ പല പദ്ധതികൾക്ക് ആരംഭം കുറിക്കുമ്പോൾ പ്രതീകാത്മകമായി നടത്തുന്ന വിശുദ്ധ ജലധാരയാണ് ചിത്രത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന തരത്തിൽ ആഗോളതാപനവുമായി കൂട്ടിക്കെട്ടിയിരിക്കുന്നത്. ജിഐഡബ്ള്യുയുഎ യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചാൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മാത്രമല്ല ലോകമെമ്പാടുമുള്ള വിവിധ മത മേലധ്യക്ഷന്മാരും നേതാക്കളും ഇതേ ചടങ്ങിന്‍റെ ഭാഗമാകുന്ന ചിത്രങ്ങളും വീഡിയോകളും കാണാൻ സാധിക്കും. മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം, യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ആന്‍റണി ലേക്ക് തുടങ്ങി ചാൾസ് രാജകുമാരൻ വരെ ജിഐഡബ്ലിയുഎയുടെ വിവിധ സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാകുകയും സംഘടനയെ കുറിച്ചു വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

Archived Linkവായിക്കാം
Wash Alliance | Archived Link |
ട്വിറ്ററിൽ വിഷയം ചർച്ച ചെയ്തപ്പെട്ടപ്പോൾ
This is GIWA . Check about this #Parmarth_Niketan #Sacred_Water_Ceremony #GIWA_Clean_Water_Sanitation_Hygiene https://t.co/C2GUxRtdWX pic.twitter.com/JgFt2rfnEq
— ganesh (@ganeshbv1) 15 de novembre de 2018

മുകളിലെ ട്വീറ്റിൽ സംഘടന എന്താണെന്നും പ്രതീകാത്മകമായി അവർ നൽകുന്ന സന്ദേശം എന്താണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നിഗമനം
യുനിസെഫിന്‍റെ ആഗോള പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന വ്യക്തമായ ലക്ഷ്യത്തോടെ പ്രതീകാത്മകമായി ചെയ്യുന്ന ചില ചടങ്ങുകളെ അന്തവിശ്വാസമാണെന്ന് വരുത്തി തീർക്കാനും ആഗോളതാപനം ഇല്ലാതാക്കാനുള്ള പൂജവിധിയാണെന്ന് പരിഹസിക്കാനുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രമിച്ചിരിക്കുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത തെറ്റായ വിവരങ്ങളാണ് പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്. വസ്തുതാപരമായി പരിശോധിക്കുമ്പോൾ പോസ്റ്റിന്‍റെ ഉള്ളടക്കം പൂർണ്ണമായി വ്യാജമാണെന്ന് പറയാം. അതിനാൽ ഈ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക.
ചിത്രങ്ങള്‍ കടപ്പാട്: ജി.ഐ.ഡബ്ലു.എ, ഗൂഗിള്‍

Title:ആഗോളതാപനം ഇല്ലാതാക്കാനാണോ രാഷ്ട്രപതിയും സന്യാസിമാരും ഗ്ലോബിൽ ജലധാര നടത്തിയത്?
Fact Check By: Harishankar PrasadResult: False
