ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഗാന്ധിക്കൊപ്പം കലാമിന്‍റെയും ടാഗോറിന്‍റെയും പടത്തിന്‍റെ വാര്‍ത്ത‍ ആര്‍.ബി.ഐ. തള്ളി…

രാഷ്ട്രീയം

മഹാത്മാഗാന്ധിയെ കുടാതെ ഇന്നി രബീന്ദ്രനാഥ് ടാഗോര്‍, എ.പി.ജെ. അബ്ദുല്‍ കലാം എന്നിവരുടെയും ചിത്രങ്ങളുള്ള നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കാന്‍ ഒരുങ്ങുന്നു എന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ ഈ അടുത്ത കാലാത്ത് റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

പക്ഷെ ഈ റിപ്പോര്‍ട്ടുകളെ തള്ളി ആര്‍.ബി.ഐ. രംഗതെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകില്‍ നല്‍കിയ വാര്‍ത്ത‍യുടെ തലക്കെട്ട്‌ ഇപ്രകാരമാണ്: “കറന്‍സികളില്‍ ഇനി കലാമിന്റേയും ടാഗോറിന്റേയും ചിത്രങ്ങള്‍? പദ്ധതി അന്തിമ ഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്” 

വാര്‍ത്ത‍യില്‍ പറയുന്നത്, “ധനകാര്യ മന്ത്രാലയവും റിസര്‍വ് ബാങ്കും രവീന്ദ്രനാഥ ടാഗോറിന്റെയും അബ്ദുള്‍ കലാമിന്റെയും വാട്ടര്‍ മാര്‍ക്ക് ചിത്രങ്ങള്‍ പുതിയ സീരീസ് ബാങ്ക് നോട്ടുകളില്‍ ഉപയോഗിക്കുന്നത് പരിഗണിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.” ഈ റിപ്പോര്‍ട്ട്‌ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

വാര്‍ത്ത‍ വായിക്കാന്‍- TNIE | Archived Link

വസ്തുത അന്വേഷണം

ഈ വാര്‍ത്തകളെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. ആര്‍. ബി. ഐ. ഇറക്കിയ പത്ര കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

ആര്‍.ബി.ഐ. നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രത്തിന്‍റെ പകരം മറ്റു ചിലരുടെ ചിത്രം ഉപയോഗിച്ച് നോട്ട് അച്ചടിക്കാന്‍ പോകുന്നു എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ യാതൊരു പദ്ധതിയും ആര്‍.ബി.ഐ. പരിഗണിക്കുന്നില്ല.”

RBI Press Release

നിഗമനം

ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഗാന്ധിജിക്കൊപ്പം രബീന്ദ്രനാഥ് ടാഗാറും എ.പി.ജെ. അബ്ദുല്‍ കലാമിന്‍റെ ചിത്രങ്ങള്‍ ഉപയോഗിക്കും എന്ന വാര്‍ത്ത  ആര്‍.ബി.ഐ. പരസ്യമായി നിഷേധിച്ചിട്ടുണ്ട്. ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് എന്ന് അവരുടെ പത്ര കുറിപ്പില്‍ നിന്ന് അറിയിച്ചിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഗാന്ധിക്കൊപ്പം കലാമിന്‍റെയും ടാഗോറിന്‍റെയും പടത്തിന്‍റെ വാര്‍ത്ത‍ ആര്‍.ബി.ഐ. തള്ളി…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.