FACT CHECK: ഒരു ലക്ഷം രൂപയുടെ ഈ നാണയം റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടില്ല

ദേശീയം

വിവരണം 

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നിങ്ങളില്‍ പലരും വാട്ട്സ് അപ്പിലും ഫെസ്ബുക്കിലും ഷെയര്‍ ചാറ്റിലുമെല്ലാം ഒരു ചിത്രം കണ്ടുകാണും. റിസര്‍വ് ബാങ്ക് 100,000 രൂപയുടെ നാണയം പുറത്തിറക്കി എന്ന വിവരണത്തോടൊപ്പം നാണയത്തിന്റെ ചിത്രം ചേര്‍ത്താണ് പ്രചരണം നടക്കുന്നത്. “കാണാത്തവർക്കായി R.B.I. പുറത്തിറക്കിയ ഒരു ലക്ഷം രൂപ നാണയം” എന്ന വാചകമാണ് ചിത്രത്തോടൊപ്പം ഉള്ളത്. 

archived linkFB post

2016 ലെ നോട്ടു നിരോധനത്തിന് ശേഷം നോട്ടുമായും നാണയങ്ങളുമായും ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇതില്‍ സുപ്രധാനമായ ചില പ്രചരണങ്ങളെ  കുറിച്ച് അന്വേഷണം നടത്തി ഞങ്ങള്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. 

ആര്‍ബിഐ ഈ നാണയങ്ങളും നോട്ടുകളും ഉപയോഗത്തില്‍ കൊണ്ടു വന്നിട്ടുണ്ടോ…?

പോസ്റ്റിലെ പ്രചരണവും അതില്‍ അന്ന് ഉള്‍പ്പെട്ടിരുന്നു. ഒരിക്കല്‍ കൂടി ഞങ്ങള്‍ 100000 രൂപ നാണയത്തെ കുറിച്ച് വിശദമാക്കാം.

വസ്തുതാ വിശകലനം

ഫേസ്ബുക്കില്‍ അടുത്ത കാലത്ത് പലരും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. 

ഈ ചിത്രം ഏതാണ്ട് 2015 മുതല്‍ പ്രചരിച്ചു പോരുന്നുണ്ട്

എന്നാല്‍ റിസര്‍വ് ബാങ്ക് ഒരു ലക്ഷം രൂപയുടെ നാണയം പുറത്തിറക്കിയിട്ടില്ല. റിസര്‍വ് ബാങ്ക് അവര്‍ പുറത്തിറക്കുന്ന നാണയങ്ങളെ കുറിച്ച്  കൃത്യമായി അവരുടെ വെബ്സൈറ്റില്‍ വിവരണങ്ങള്‍ നല്കാറുണ്ട്. ആര്‍ബിഐയുടെ വെബ്സൈറ്റ് പ്രകാരം തല്‍കാലം ഉപയോഗത്തില്‍ 50 പൈസ, 1, 2, 5, 10 രൂപയുടെ നാണയങ്ങളാണ് നിലവില്‍ ഉപയോഗത്തിലുള്ളത്. ഇതല്ലാതെ മറ്റൊരു നാണയവും ഉപയോഗത്തിലില്ല. അത് പോലെ തന്നെ 5, 10, 20, 50, 100, 200, 500, 2000 എന്നി നോട്ടുകളാണ് നിലവില്‍ നിയമാനുസൃതമായി വിനിമയത്തില്‍ ഉള്ളത്. കൂടാതെ പല വസ്തുതാ അന്വേഷണ മാധ്യമങ്ങളും ഇതേപ്പറ്റി ഫാക്റ്റ്-ചെക്ക് ചെയ്തിട്ടുണ്ട്. 

റിസേര്‍വ് ബാങ്ക് ഇടയ്ക്കിടെ കമോമെറേറ്റിവ് നാണയങ്ങള്‍ പുറത്തിറക്കാരുണ്ട്. പ്രശസ്തരായ വ്യക്തികളെ പറ്റിയോ ചരിത്ര സംഭവങ്ങളെ പറ്റിയോ ഉള്ള സ്മരണാര്‍ത്ഥമാണ് ഇത്തരം നാണയങ്ങള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നത്. ഇതില്‍ ആ വ്യക്തികളുടെയോ സംഭവത്തിന്റെയോ ചിത്രം ആലേഖനം ചെയ്തിട്ടുണ്ടാകും.ഇത് നിയമപരമായ വിനിമയത്തിന് ഉപയോഗിക്കില്ല, പകരം നമുക്ക് നാണയങ്ങള്‍ ആവശ്യമുണ്ടെങ്കില്‍  റിസര്‍വ് ബാങ്കില്‍ നിന്നും പണം നല്‍കി ഇവ സ്വന്തമാക്കാം. ഇത്തരത്തില്‍ ഒരു നാണയത്തിന്‍റെ ചിത്രം താഴെ കാണാം.

ഒരു ലക്ഷം രൂപയുടെ നാണയം ആരെങ്കിലും ഒരു കൌതുകത്തിനായി പ്രചരിപ്പിച്ചതാകാം എന്ന് അനുമാനിക്കുന്നു. റിസര്‍വ് ബാങ്കുമായി ഏതായാലും നാണയത്തിന് യാതൊരു വിധ ബന്ധവുമില്ല.

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത തെറ്റാണ്. റിസര്‍വ് ബാങ്ക് ഒരു ലക്ഷം രൂപയുടെ നാണയം പുറത്തിറക്കിയിട്ടില്ല. ഈ നാണയത്തിന്‍റെ ചിത്രം 2015 മുതല്‍ ഓണ്‍ലൈനില്‍  പ്രചരിക്കുന്നുണ്ട്. ഈ നാണയത്തിന് റിസര്‍വ് ബാങ്കുമായി യാതൊരു ബന്ധവുമില്ല.

Avatar

Title:ഒരു ലക്ഷം രൂപയുടെ ഈ നാണയം റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടില്ല

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *