FACT CHECK – സംസ്ഥാന സര്‍ക്കാര്‍ അലംഭാവം മൂലം കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം വൈകുകയാണോ?

രാഷ്ട്രീയം

വിവരണം

ടാറ്റ സൗജന്യമായി കോവിഡ് ആശുപത്രി നിര്‍മ്മിച്ചു നല്‍കി.. പ്രവര്‍ത്തനം ആരംഭിക്കാതെ അലംഭാവം കാണിച്ച് സംസ്ഥാന സര്‍ക്കാര്‍.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റര്‍ മാതൃക കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന പോസ്റ്റര്‍ മാതൃക-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ അലംഭാവത്താല്‍ ടാറ്റ നിര്‍മ്മിച്ച് നല്‍കിയ ആശുപത്രിയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ടാറ്റ സര്‍ക്കാരിന് കൈമാറിയ കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം സംബന്ധിച്ച ഉയര്‍ന്ന ആരോപണത്തെ കുറിച്ചറിയാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി.വിനോദ് കുമാറുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-

വെറും ദിവസങ്ങള്‍ക്ക് മുന്‍പാണ് ടാറ്റ നിര്‍മ്മിച്ച ആശുപത്രി സര്‍ക്കാരിന് കൈമാറിയത്. കൈമാറ്റ ഉദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സെപ്റ്റംബര്‍ പത്തിന് നിര്‍മ്മിച്ചത്. പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കാലതാമസം ഉണ്ടാകാതെ തന്നെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും പി.വിനോദ് കുമാര്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ നല്‍കി 5.50 ഏക്കര്‍ സ്ഥലത്താണ് 4 മാസങ്ങള്‍ കൊണ്ട് 60 കോടി രൂപ ചെലവില്‍ ടാറ്റ ആശുപത്രി നിര്‍മ്മിച്ച് നല്‍കിയത്.

നിഗമനം

സെപ്റ്റംബര്‍ 10ന് ടാറ്റ സര്‍ക്കാരിന് കൈമാറിയ ആശുപത്രി സമുച്ചയത്തിന്‍റെ കൈമാറ്റ ഉദ്ഘാടനമാണ് നടന്നിട്ടുള്ളത്. പ്രവര്‍ത്തനം ആരംഭിക്കാന്‍ ആവശ്യമായ ജീവനക്കാരുടെ തസ്‌തകയിലേക്ക് നിയമനങ്ങള്‍ നടക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുന്നതെയുള്ളു. എന്നാല്‍ ഈ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണത്തില്‍ നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ പോസ്റ്റ് അപൂര്‍ണ്ണമാണെന്ന് അനുമാനിക്കാം.

Avatar

Title:FACT CHECK – സംസ്ഥാന സര്‍ക്കാര്‍ അലംഭാവം മൂലം കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം വൈകുകയാണോ?

Fact Check By: Dewin Carlos 

Result: Missing Context

  •  
  •  
  •  
  •  
  •  
  •  
  •  
  •