ഇന്ത്യ 1950ല്‍ ഫീഫ വേള്‍ഡ് കപ്പില്‍ പങ്കെടുക്കാത്തതിന്‍റെ യഥാര്‍ത്ഥ കാരണം എന്താണ്?

കായികം രാഷ്ട്രീയം

കുറച്ച് ദിവസങ്ങളായി 1950ല്‍ അര്‍ഹത നേടിയ ഇന്ത്യ എന്താണ് ഫീഫ ലോകകപ്പില്‍ പങ്കെടുക്കാത്തത് എന്നതിനെ കുറിച്ച് ചില പോസ്റ്റുകള്‍ ഫെസ്ബൂക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ഇന്ത്യ പങ്കെടുക്കാത്തതിന് ഈ പോസ്റ്റുകള്‍ കുറ്റപ്പെടുത്തുന്നത് പണ്ഡിറ്റ്‌ നെഹ്‌റുവിനെയാണ്. ബൂട്ട് ഇല്ലാത്തതിനാലാണ് ഇന്ത്യയെ ഫീഫ മത്സരിക്കാന്‍ സമ്മതിക്കാത്തത് എന്നും ഈ പോസ്റ്റ്‌ ആരോപിക്കുന്നു.

എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്ന് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞത്. എന്താണ് ഇന്ത്യ യഥാര്‍ത്ഥത്തില്‍ 1950 ഫീഫ ലോകകപ്പില്‍ പങ്കെടുക്കാഞ്ഞത് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ എഴുതിയ വാചകം ഇപ്രകാരമാണ്:

ഇന്ത്യൻ ഫുട്ബാളിനെ തകർത്ത നെഹ്‌റുവിന്റെ പേരിൽ ഉള്ള എല്ലാ സ്റ്റേഡിയങ്ങളുടെയും പേര് മാറ്റണം.!

——————————————————

145 കോടി ജനങ്ങളുള്ള ഇന്ത്യയിൽ നിന്ന്, ലോകകപ്പ് കളിക്കാൻ 11 പേരെ എന്തു കൊണ്ട് കിട്ടുന്നില്ല എന്നറിയണമെങ്കിൽ ഇന്ത്യയുടെ ഫുട്ബാൾ ചരിത്രമറിയണം.

നെഹ്രുവും കോൺഗ്രസ്സ് പാർട്ടിയും, ലോകത്തിലെ തന്നെ ഏറ്റുവും മികച്ച ഫുട്ബാൾ ടീമായിരുന്ന ഇന്ത്യൻ കളിക്കാരോട് ചെയ്ത ക്രൂരത അറിയണം….!! ഇതു നെഹ്‌റു ഇന്ത്യക്കാരോട് ചെയ്ത ക്രൂരതകളിൽ ഒന്നു മാത്രം…!!!

ഇന്ന് ഇന്ത്യയിലെ സ്റ്റേഡിയങ്ങളിൽ മിക്കതിന്റെയും പേര് നെഹ്റുവിന്റെയും മകളുടെയും കൊച്ചുമകന്റെയും പേരിലാണ് എന്നതാണ് ഏറ്റുവും വലിയ വിരോധാഭാസം…! ഇതു മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു…!!!

**********************************

ഇന്ത്യൻ പ്രധാനമന്ത്രി നെഹ്‌റു തന്റെ നായയെയും കൊണ്ട് പ്രത്യേക വിമാനത്തിൽ സഞ്ചരിക്കുമ്പോൾ ഇന്ത്യൻ ഫുട്ബോൾ ടീമിന് ബൂട്ട് വാങ്ങാൻ പണമില്ലാതെ ലോകകപ്പ് ഫുട്ബോളിൽ നിന്നും പിന്മാറേണ്ടി വന്ന ദയനീയ ചരിത്രം നിങ്ങൾക്കറിയാമോ….???

1948 ലണ്ടൻ ഒളിമ്പിക്സ് കളിച്ചിരുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന് ഷൂസ് വാങ്ങാൻ മതിയായ പണമില്ലാതെ ലോകകപ്പിൽ നിന്നും പിന്മാറേണ്ടി വന്നു. ഇന്ത്യൻ സർക്കാർ ഈ വിഷയത്തിൽ മൗനം പാലിച്ചു. ഈ പ്രവർത്തനങ്ങളെല്ലാം അന്ന് സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്…!!

-1948 – ഒളിമ്പിക്സിൽ ചില ഇന്ത്യൻ കളിക്കാർ സോക്സ് മാത്രം ധരിച്ചും മറ്റുള്ളവർ നഗ്നപാദരായും കളിച്ചു….!!!!

ആ സമയം നെഹ്‌റുവിന്റെ വസ്ത്രങ്ങൾ ഡ്രൈ-ക്ലീൻ ചെയ്തിരുന്നത് പാരീസിൽ ആയിരുന്നു എന്നോർക്കണം….!!!

‘അതായിരുന്നു മഹാനായ ഗാന്ധിജിയെ ബ്ലാക്‌മെയിൽ ചെയ്തു പ്രധാനമന്ത്രിയായ മഹാനായ ശിഷ്യൻ എന്നവകാശപ്പെടുന്ന (എലൈറ്റ്) നെഹ്‌റു’….!!!

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അന്നത്തെ നിലവാരം കൂടി അറിയുക. ഇപ്പോഴത്തെ ലോക കപ്പ് ജേതാക്കൾ ആയ ഫ്രാൻസിനെ ആദ്യ പകുതിയിൽ ഇന്ത്യ 1–1ന് സമനിലയിൽ തളച്ചു. രണ്ടാം പകുതിയുടെ അവസാന മിനിറ്റിൽ ഫ്രാൻസ് നേടിയ ഒരു ഗോളിന് ആണ് ഇന്ത്യ തോറ്റത്.

മികച്ച കളി കാഴ്ച വച്ച ഇന്ത്യൻ ടീമിലെ താരങ്ങൾക്ക് കാണികൾ നിറഞ്ഞ കരഘോഷത്തോടെ സ്റ്റാൻഡിംഗ് ഓവേഷൻ നൽകി.

ഇതിനുശേഷം, 1950-ൽ ബ്രസീലിൽ നടന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് ടീം യോഗ്യത നേടി.

എന്നാൽ അവസാന നിമിഷം ടീമിനെ അയക്കേണ്ടതില്ല എന്ന് സർക്കാർ തീരുമാനിച്ചു…!!! അതിനു കാരണം നഗ്നപാദരായ് ഫുട്ബോൾ കളിക്കുന്നത് ഫിഫ നിരോധിച്ചതായി ഇന്ത്യയെ അറിയിച്ചിരുന്നു….!!!@

ഇന്ത്യ ഒരു ദരിദ്ര രാജ്യമാണെന്നും അവിടെ വരാൻ തങ്ങൾക്ക് പണമില്ലെന്നും സംഘാടകരോട് ഇന്ത്യൻ സർക്കാർ പറഞ്ഞു.

ഇന്ത്യയെ പോലെ കഴിവുള്ള ഒരു ടീം ലോകകപ്പിന് വരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ഫിഫ പറഞ്ഞു.

എല്ലാ ഇന്ത്യൻ താരങ്ങളുടെയും യാത്രാ ചെലവും താമസം ചെലവുകളും തങ്ങൾ വഹിച്ചു കൊള്ളാമെന്ന് ഫിഫ അറിയിച്ചു.

എന്നാൽ നെഹ്രുവിന്റെ സർക്കാർ ടീമിനെ അയച്ചില്ല. അന്ന് അസോസിയേഷൻ സർക്കാരിന്റെ കീഴിലായിരുന്നു…..!!! പിന്നീടും രാഷ്ട്രീയക്കാരുടെ കൈകളിൽ ആയിരുന്നല്ലോ…???

വലിയ പ്രതീക്ഷയോടെ ലോകകപ്പിന് തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ടീമിന്റെ മനോവീര്യം വല്ലാതെ തകർന്നു….!!!

അതിനുശേഷം ഇതുവരെ ഇന്ത്യക്ക് ഫിഫ ലോകകപ്പിന് യോഗ്യത നേടാനായിട്ടില്ല…!!!

അന്ന് ഫുട്ബോൾ ടീം താരങ്ങൾക്ക് ആവശ്യമുള്ള ബൂട്ട്കൾ നൽകാൻ സർക്കാർ തയ്യാറായില്ല എങ്കിൽ ഇന്നു രാഷ്ട്രീയ പ്രേരിതം എന്നു മാത്രം…!!!

അക്കാലത്ത് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ശൈലേന്ദ്രനാഥ് മന്ന ലോകത്തെ മികച്ച 10 ക്യാപ്റ്റൻമാരിൽ ഒരാളായിരുന്നു….!!!

കുറച്ച് വർഷങ്ങൾക്ക് ശേഷം, അദ്ദേഹം ഇന്ത്യൻ ഫുട്ബോളിനെ തകർത്ത ഈ തട്ടിപ്പിന്റെ കഥ ജനങ്ങളോട് പറഞ്ഞു…!!!

പിന്നീടുള്ള കോൺഗ്രസ് ഭരണത്തിൽ ഇന്ത്യൻ കായിക രംഗം രാഷ്ട്രീയ നേതാക്കൾക്ക് അഴിമതി നടത്താൻ വേണ്ടി മാത്രമുള്ള ഒരു മേഖലയായി ചുരുങ്ങി. ഇന്ത്യയിലെ വിവിധ കായിക മേഖലകളുടെ നിലവാരം താഴോട്ടു പോയിക്കൊണ്ടിരുന്നു….!!!

ഇന്ന്, ഇന്ത്യയിലെ 7 പ്രധാന ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ 3 എണ്ണവും നെഹ്രുവിന്റെ പേരിലാണ് എന്നത് വിരോധാഭാസം തന്നെയല്ലേ…???

മകൾ ഇന്ദിരാഗാന്ധിയുടെ പേരിലാണ് ഒരു സ്റ്റേഡിയം….!!!

ഫിഫ അണ്ടർ 17 ലോകകപ്പ് ഇന്ത്യയിൽ നടന്നപ്പോൾ, ജവഹർലാൽ നെഹ്‌റു ഒരുപക്ഷേ ഇന്ത്യയുടെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരൻ ആയിരുന്നു എന്ന് വിദേശ കളിക്കാർക്ക് തോന്നിയിരിക്കണം.

ഇന്ന്, 70 വർഷങ്ങൾക്ക് ശേഷം, രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായിരുന്ന ശ്രീ. ശൈലേന്ദ്ര നാഥ് മന്നയെ ആർക്കും അറിയില്ല….!!!😭

നെഹ്റുവിനും അതിനു ശേഷം ഭരിച്ച ഇന്ദിരാ ഗാന്ധിയ്ക്കും കുടിക്കാനുള്ള വെള്ളം ദിവസവും എത്തിച്ചിരുന്നത് ശ്രീനഗറിലെ ചഷ്മഷാഹി യിൽ നിന്നും ആയിരുന്നു എന്നു കൂടി നിങ്ങൾ അറിയുക ജനങ്ങളെ…..!!!!

അവർ ഇന്ത്യയിലെവിടെ ആയിരുന്നാലും ദിവസവും വിമാനത്തിൽ ഈ വെള്ളം എത്തിച്ചിരുന്നു…..!!!

ആ സമയത്ത് ഇന്ത്യയിൽ ഒരു കുടം വെള്ളത്തിനുവേണ്ടി പത്തും ഇരുപതും കിലോമീറ്റർ നടന്നു പോകേണ്ടിയിരുന്ന ഗ്രാമങ്ങൾ നൂറു കണക്കിനുണ്ടായിരുന്നു എന്നതാണ് സത്യം….!!!

പോസ്റ്റില്‍ നെഹ്‌റു-ഗാന്ധി കുടുംബത്തിനെതിരെ പല ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പക്ഷെ ഈ റിപ്പോര്‍ട്ടില്‍ നമ്മള്‍ പരിശോധിക്കുന്നത് ഇന്ത്യയും ലോകകപ്പുമായി ഉന്നയിക്കുന്ന വാദത്തിനെയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ കളിക്കാര്‍ക്ക് ബൂട്ട് നല്‍കാത്തതിനാല്‍ ഇന്ത്യക്ക് ലോകകപ്പില്‍ കളിക്കാന്‍ സാധിച്ചില്ല എന്ന വാദമാണ് നമ്മള്‍ പരിശോധിക്കുന്നത്. ഈ വാദം എത്രത്തോളം സത്യമാണ് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ആദ്യം അന്വേഷിച്ചത് ഇന്ത്യ 1950ലെ ലോകകപ്പില്‍ പങ്കെടുക്കാത്തതിന്‍റെ യഥാര്‍ത്ഥ കാരണത്തിനെ കുറിച്ചാണ്. 1950ല്‍ ബ്രസിലില്‍ നടന്ന ലോകകപ്പില്‍ പല ഏഷ്യന്‍ രാജ്യങ്ങള്‍ പിന്മാറുകയുണ്ടായി. ഇതിനെ തുടര്‍ന്ന് ഇന്ത്യ ലോകകപ്പിന് അര്‍ഹത നേടി. 

പക്ഷെ ഇന്ത്യ ലോകകപ്പില്‍ പങ്കെടുത്തില്ല. എന്നാല്‍ ഇന്ത്യന്‍ ടീമിന് കളിക്കാന്‍ ബൂട്ട് ഇല്ലാത്തതിനാലാണ് ടീം പങ്കെടുക്കാത്തത് എന്ന വാദം തെറ്റാണ്. ദി സ്ക്രോലില്‍ ജോയ്ദീപ് ബസു എഴുതിയ ലേഖനത്തില്‍ ഇന്ത്യ പിന്മാറിയതിന്‍റെ യഥാര്‍ത്ഥ കാരണം പറയുന്നത് പരിശീലനത്തിന് സമയം ലഭിക്കാത്തതും പിന്നെ വിഭവങ്ങളുടെ ക്ഷാമവുമാണ്. ഈ കാര്യം എ.ഐ.എഫ്.എഫ്. 1950ല്‍ ഇറക്കിയ പ്രസ്‌ റിലീസിലാണ് വ്യക്തമാക്കിയത്.

ലേഖനം വായിക്കാന്‍ – The Scroll | Archived 

പക്ഷെ യഥാര്‍ത്ഥ കാരണം AIFF തീരുമാനങ്ങള്‍ വയ്കിപ്പിച്ച കാരണമാണ് ഇന്ത്യക്ക് പങ്കെടുക്കാന്‍ കഴിയാത്തത് എന്നും ജോയ്ദീപ് എഴുത്തുന്നു. ഇന്ത്യന്‍ ടീം ബൂട്ട് ഇടാത്തത്, അവരുടെ ആഗ്രഹം പ്രകാരമായിരുന്നു. ഈ കാര്യം നമുക്ക് ഈ തെളിവുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. 

1948ല്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ നടന്ന കളിക്ക് ശേഷമുണ്ടായ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ താളിമേരെ ആഓവിനോട് ബൂട്ട് ഇടാതെ കളിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “ഇന്ത്യയില്‍ ഞങ്ങള്‍ കളിക്കുന്നത് ഫുട്ബോള്‍ ആണ്, നിങ്ങള്‍ കളിക്കുന്നത് ബൂട്ട്ബോള്‍ ആണ്.

ലേഖനം വായിക്കാന്‍ – Olympics | Archived

കുടാതെ ഫ്രാന്‍സിനെതിരെ ലണ്ടന്‍ ഒളിമ്പിക്സില്‍ ഇറങ്ങിയ ടീമില്‍ വെറും 8 പേരായിരുന്നു ബൂട്ട് ഇടാതെ മൈതാനത്ത് ഇറങ്ങിയത്. മറ്റെല്ലാവരും ബൂട്ട് ഇട്ടിരുന്നു.

ഈ മത്സരം നടന്നത് ജൂലൈ മാസത്തിലായിരുന്നു. മെയ്‌ മാസത്തില്‍ കല്‍ക്കട്ടയില്‍ നടന്ന ട്രയല്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം ബൂട്ട് ഇട്ടിട്ടാണ്‌ കളിച്ചിരുന്നത്. മഴ കാരണം മൈതാനത്ത് ചളിയായ കാരണമാണ് കളിക്കാര്‍ ബൂട്ട് ഇട്ടത് എന്ന് മെയ്‌ 7 1948ന് പ്രസിദ്ധികരിച്ച ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. 

അങ്ങനെ ഇന്ത്യന്‍ ടീം അവരുടെ ആഗ്രഹം പ്രകാരമായിരുന്നു ബൂട്ട് ഇട്ടിട്ടും ഇടാതെയും കളിച്ചിരുന്നത്. ബൂട്ട് ഇല്ലാത്തിനാല്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ലോകകപ്പില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നത് തെറ്റാണ്.

നിഗമനം

പോസ്റ്റുകളില്‍ ആരോപ്പിക്കുന്ന പോലെ പണ്ഡിറ്റ്‌ നെഹ്‌റുവും ഇന്ത്യന്‍ സര്‍ക്കാര്‍ കാണിച്ച അനാസ്ഥ കൊണ്ടല്ല ഇന്ത്യന്‍ ഫുട്ബോള്‍ ടീം 1950ല്‍ ബ്രസിലില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാത്തത്. പരീശീലനത്തിന് മതിയായ സമയം ഇല്ലാത്തതിനാലും വിഭവങ്ങളുടെ ക്ഷാമത്തിനെയും തുടര്‍ന്നാണ്‌ ഇന്ത്യ 1950 ഫീഫ ലോകകപ്പില്‍ പങ്കെടുക്കാത്തത് എന്ന് AIFF അന്നേ വ്യക്തമാക്കിയിരുന്നു. കുടാതെ ഇന്ത്യന്‍ ടീം അവരുടെ ആഗ്രഹം പ്രകാരമായിരുന്നു ബൂട്ട് ഇട്ടിട്ടും ഇടാത്തെയും കളിച്ചിരുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇന്ത്യ 1950ല്‍ ഫീഫ വേള്‍ഡ് കപ്പില്‍ പങ്കെടുക്കാത്തതിന്‍റെ യഥാര്‍ത്ഥ കാരണം എന്താണ്?

Fact Check By: K. Mukundan 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •