ചൈനയുടെ സുഖോയ് യുദ്ധവിമാനം തായ്‌വാന്‍ വെടിവെച്ച് വീഴ്ത്തിയെന്ന വാര്‍ത്ത‍ വ്യാജമാണ്; സത്യാവസ്ഥ അറിയൂ…

അന്തര്‍ദേശിയ൦

രണ്ട് ദിവസങ്ങളായി മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും ചൈനയുടെ സുഖോയ് 35 യുദ്ധവിമാനം തായ്‌വാന്‍ വെടിവെച്ച് വിഴുത്തി എന്ന വാര്‍ത്ത‍ വ്യാപകമായി പ്രചരിക്കുകയാണ്. സ്ഥിരികരണം ഇല്ലാത്ത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ വ്യാജവാര്‍ത്ത‍ ദേശിയ മുഖ്യധാര മാധ്യമങ്ങളും ചില പ്രാദേശിക മാധ്യമങ്ങളും പ്രചരിപ്പിച്ചത്. 

ABP NewsArchived Link
JanmabhumiArchived Link

ചില ദേശിയ മാധ്യമങ്ങളില്‍ ഇത് ബ്രേകിംഗ് ന്യൂസ്‌ ആയി സംപ്രേക്ഷണം ചെയ്തപ്പോള്‍ സാമുഹ്യ മാധ്യമങ്ങളിലും അതിലും പ്രധാനമായി ട്വിട്ടരില്‍ തായ്‌വാന്‍ ട്രെന്‍ഡ് ചെയ്യാന്‍ തുടങ്ങി.

പക്ഷെ ഈ വാര്‍ത്ത‍കള്‍ സംപ്രേക്ഷണം ചെയ്യുന്നവരെ ചൈനയോ തായ്‌വാനോ ഈ വാര്‍ത്ത‍കളെ സ്ഥിരികരിചിരുന്നില്ല. ഈ വാര്‍ത്ത‍ക്കൊപ്പം രണ്ട് വീഡിയോകളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയുണ്ടായി. വാര്‍ത്തക്കൊപ്പം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച രണ്ട് വീഡിയോകള്‍ താഴെ നല്‍കിട്ടുണ്ട്.

വീഡിയോ 1

വീഡിയോ 2

വാര്‍ത്ത‍യുടെ സത്യാവസ്ഥ ഇങ്ങനെ….

ഈ വാര്‍ത്ത‍കള്‍ വ്യാജമാണ് എന്ന് ഔദ്യോഗിക സ്ഥിരികരണം തായ്‌വാനില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. എന്താണ് വാര്‍ത്ത‍യുടെ യഥാര്‍ത്ഥ്യം നമുക്ക് അറിയാം. വാര്‍ത്ത‍ വൈറല്‍ ആയതോടെ ഞങ്ങള്‍ തായ്‌വാനിലെ പ്രമുഖ ഐ.എഫ്.സി.എന്‍. ഫാക്റ്റ് ചെക്കര്സുമായി ബന്ധപെട്ടു. ഈ വാര്‍ത്ത‍ വ്യജമാണെന്ന് അവര്‍ ഞങ്ങളെ അറിയിച്ചു പക്ഷെ ഔദ്യോഗിക സ്ഥിരികരണം സര്‍ക്കാരിന്‍റെ അടുത്തിന് ഇത് വരെ ലഭിച്ചിട്ടില്ല. വെളിയാഴ്ച വയ്കുനേരം തായ്വാന്‍റെ രക്ഷ മന്ത്രാലയം ഔദ്യോഗികമായി ഈ വാര്‍ത്ത‍ വ്യാജമാണ് എന്ന് സ്ഥിരികരിച്ചു. തായ്‌വാന്‍ രക്ഷ മന്ത്രാലയം ഈ കാര്യം അവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ട്വിട്ടരിലൂടെയും അറിയിച്ചിട്ടുണ്ട്.

Twitter Link

ഇതിനെ തുടര്‍ന്ന്‍ തായ്വാന്‍ ഫാക്റ്റ് ചെക്ക് സെന്‍റെര്‍ തായ്വാനിന്‍റെ വ്യോമ സേനയുമായി സംസാരിച്ചപ്പോള്‍ അവരും ഈ വാര്‍ത്ത‍ പൂര്‍ണമായി വ്യാജമാണ് എന്ന് വ്യക്തമാക്കി. അവരുടെ മുഴുവന്‍ പ്രതികരണം ഇങ്ങനെ-

തായ്‌വാന്‍ ഒരു ചൈനീസ് യുദ്ധവിമാനത്തെ വെടിവെച്ച് വിഴുത്തി എന്ന വാര്‍ത്ത‍കള്‍ പൂര്‍ണമായി വ്യാജമാണ്. ഇത്തരത്തിലുള്ള വ്യാജപ്രചാരണത്തിനെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.”

തായ്‌വാന്‍ എയര്‍ ഫോഴ്സ് കമാന്‍ഡ് ഹെഡ് ക്വാര്‍റ്റെഴ്സ്

വീഡിയോകളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചിട്ടും യാതൊരു വിവരവും ലഭിച്ചില്ല. വീഡിയോയുടെ വിവരങ്ങള്‍ ലഭിച്ചാല്‍ ഉടനെ ഈ ലേഖനത്തില്‍ ചെര്‍ക്കുകയുണ്ടാകും.

നിഗമനം

ചൈനയുടെ യുദ്ധവിമാനം തായ്‌വാന്‍ വെടിവെച്ച് വീഴ്ത്തി എന്ന സാമുഹ്യ മാധ്യമങ്ങളിലെ പ്രചരണം വ്യജമാണെന്ന് തായ്‌വാന്‍ വ്യക്തമാക്കിട്ടുണ്ട്. സാമുഹ്യ മാധ്യമങ്ങളില്‍ ഈ സംഭവത്തിന്‍റെ വീഡിയോകള്‍ എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോകളെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചാല്‍ ലേഖനത്തില്‍ ഉടന്‍ ചെര്‍ക്കുന്നതായിരിക്കും.

Avatar

Title:ചൈനയുടെ സുഖോയ് യുദ്ധവിമാനം തായ്‌വാന്‍ വെടിവെച്ച് വീഴ്ത്തിയെന്ന വാര്‍ത്ത‍ വ്യാജമാണ്; സത്യാവസ്ഥ അറിയൂ… ?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •