
വിവരണം
ഡെയ്ലി ഇന്ത്യൻ ഹെറാൾഡ് എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിൽ റിപ്പോർട്ട് ചെയ്ത ഒരു വാർത്തയാണ് സാമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്കും ട്രോളുകൾക്കും കാരണമായത്. ‘യുദ്ധത്തിന് തയ്യാറായി ആർഎസ്എസ്: പാക്കിസ്ഥാനെ തകർക്കാൻ രണ്ടു ലക്ഷം ആർഎസ്എസ് ഭടന്മാർ…! ഇന്ത്യൻ സേനയ്‌ക്കൊപ്പം ചേരാൻ തയ്യാറായി ആർഎസ്എസ് കർസേവകർ; എന്തിനും തയ്യാറായി നിൽക്കാൻ സർസംഘചാലകിന്റെ രഹസ്യ നിർദേശം’ എന്നതായിരുന്നു വാർത്തയുടെ തലക്കെട്ട്. ഉള്ളടക്കത്തിൽ ആർഎസ്എസ് സൈന്യതോടൊപ്പം അണിനിരക്കാൻ പോകുന്നുയെന്നും വിശദീകരിക്കുന്നുണ്ട്. എന്നാൽ വാർത്തയുടെ പിന്നിലെ വസ്തുത എന്താണെന്ന് പരിശോധിക്കാം.

ഡെയ്ലി ഇന്ത്യൻ ഹെറാൾഡിൽ വന്ന വാർത്തയുടെ ലിങ്ക് :
Daily Indian Herald | Archived Link |
വസ്തുത വിശകലനം
മുസാഫര്‍പൂരിലെ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് നടത്തിയ ഒരു പ്രസംഗമാണു വളച്ചൊടിക്കപ്പെട്ടത്. മുസാഫര്‍പൂരിലെ സിലാ സ്കൂള്‍ ഗ്രൗണ്ടില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്താണു യുദ്ധവുമായി ബന്ധപ്പെട്ട മോഹന്‍ ഭാഗവത്തിന്റെ പരാമര്‍ശം. ഇന്ത്യന്‍ ആര്‍മിക്ക് ആറും ഏഴും മാസങ്ങള്‍ കൊണ്ട് മാത്രമെ യുദ്ധത്തിനു തയ്യാറെടുക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സജ്ജരാകാന്‍ വെറും മൂന്നു ദിവസങ്ങള്‍ മതി. എന്നാല്‍ ആര്‍മി പോലെയൊരു സായുധസേനയോ മറ്റൊന്നുമല്ല ആര്‍എസ്എസ്. എന്നാല്‍ അതിന്റെ ചിട്ടകള്‍ പട്ടാളത്തിനോട് സമാനമായതാണ് എന്നുമാണ് മോഹന്‍ ഭാഗവത്തിന്റെ പ്രസംഗം. എല്ലാ ദേശീയ മാധ്യമങ്ങളും ഭാഗവത്തിന്റെ പ്രസംഗം ഫെബ്രുവരി 12നു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 2 ലക്ഷം പേര്‍ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്നും അതിനായി അതിര്‍ത്തിയില്‍ പട്ടാളത്തിനൊപ്പം അണിനിരക്കുമെന്നും പറയുന്നില്ല.
വിവിധ ദേശീയ മാധ്യമങ്ങളുടെ ഓൺലൈൻ പോർട്ടലുകളിൽ വാർത്ത റിപ്പോർട്ട് ചെയ്തത് പരിശോധിക്കാം :
Financial Express | Archived Link |
Times of India | Archived Link |
India Today | Archived Link |
The Hindu | Archived Link |
നിഗമനം
വളച്ചൊടിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രസംഗമായിരുന്നു മോഹന്‍ ഭാഗവത്ത് നടത്തിയത്. അതിനെ വേണ്ടവിധം വളച്ചൊടിച്ചു റിപ്പോര്‍ട്ട് ചെയ്യാന്‍ ഡെയ്‍ലി ഇന്ത്യന്‍ ഹെറാള്‍ഡ് ശ്രമിച്ചു എന്നത് ഇതോടെ വ്യക്മാണ്. ദേശീയമാധ്യമങ്ങളില്‍ ഒന്നും തന്നെ ഇത്തരമൊരു ആരോപണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥിരീകരിക്കാത്ത പക്ഷം ഇതൊരു വ്യാജ വാര്‍ത്ത മാത്രമാണ്.

Title:ആർഎഎസ് പ്രവർത്തകർ ഇന്ത്യൻ സൈന്യത്തിനൊപ്പം അതിർത്തിയിലേക്കോ?
Fact Check By: Harishankar PrasadResult: False
