500 രൂപയുടെ ഈ നോട്ട് വ്യാജമാണോ…? വസ്തുത എന്താണെന്ന് അറിയാം.

ദേശീയം സാമൂഹികം

വിവരണം

Archived Link

“ശ്രദ്ധിക്കുക…പാകിസ്ഥാനിൽ പ്രിന്റ് ചെയ്ത Rs.500/- കള്ള നോട്ട്…. വ്യാപകമായി പ്രചാരത്തിൽ….” എന്ന അടികുറിപ്പിന്‍റെ കൂടെ ഒരു ചിത്രം 2019  ഏപ്രില്‍ 24 ന് V G Chandra Sekharan എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും പ്രചരിപ്പിക്കുകയാണ്. ചിത്രത്തിന്‍റെ മേലെ ഇംഗ്ലീഷില്‍ എഴുതിയ വാചകം ഇപ്രകാരം:

Pls do not accept Rs.500 Currency note on which the green strip is close to Gandhi ji because it’s fake. Accept a currency note where the strip is *near the Governor’s signature.* Please pass this message to all family and friends…????”

പരിഭാഷ:  ഗാന്ധിജിയുടെ ചിത്രത്തിനു സമീപം പച്ച മുദ്രയുള്ള 500 രൂപയുടെ നോട്ട് സ്വീകരിക്കരുത് കാരണം ഇത് കള്ളനോട്ടാണ്. പച്ച മുദ്രയും  ഗവർണറുടെ കൈയ്യൊപ്പുമുള്ള നോട്ട് മാത്രമേ സ്വീകരിക്കാവൂ. ദയവായി ഈ സന്ദേശം നിങ്ങളുടെ സുഹുർത്തുക്കളെയും സ്വന്തക്കാരെയും അറിയിക്കുക.

വർത്തയിലൊന്നും ഇതുവരെ  വരാത്ത ഒരു കാര്യമാണ് 500 രൂപയുടെ കള്ളനോട്ട് കണ്ടെത്തൽ. 2016ൽ  നടന്ന നോട്ടു നിരോധന നടപടിയെ തുടർന്ന് 500 , 2000 എന്നീ നോട്ടുകളെപ്പറ്റി  പല കിംവദന്തികൾ സാമുഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുണ്ടായി. അതിൽ ഒന്ന് ഇതായിരിക്കാം എന്ന സംശയം ഞങ്ങൾക്ക്  തോന്നി. അതിനാൽ ഞങ്ങൾ ഈ പോസ്റ്റിനെക്കുറിച്ച് അന്വേഷിച്ചു സത്യം എന്താണെന്ന് അറിയാൻ ശ്രമിച്ചു. അന്വേഷണ ഫലങ്ങൾ നമുക്ക് പരിശോധിക്കാം

വസ്തുത വിശകലനം

2016 നവംബർ മാസത്തിൽ  കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നോട്ട്നിരോധന നീക്കത്തെത്തുടർന്നാണ് നിലവിലുള്ള  500 രൂപയുടെ പച്ച നോട്ട് RBI പുറത്തിറക്കിയത്. ഈ പോസ്റ്റിന്‍റെ വസ്തുത പരിശോധിക്കാനായി ഞങ്ങൾ  ആദ്യം അന്വേഷിച്ചത് RBIയുടെ വെബ്സൈറ്റിലാണ്. വെബ്സൈറ്റിൽ കള്ള നോട്ട് തിരിച്ചറിയാനായി പരിശോധിക്കേണ്ട  രീതികൾ എന്തൊക്കെയാണെന്ന് വിവരം നല്കിട്ടുണ്ട്. നോട്ടിൽ കാണുന്ന പച്ച മുദ്ര windowed security thread സുരക്ഷ പിരി എന്ന പേരിലാണ്  അറിയപെടുന്നത്. ഇതിന്‍റെ പ്രത്യേകത നോട്ട് ലംബമായി നോക്കിയാൽ അത് പച്ച നിറത്തിൽ നമുക്ക് ദൃശ്യമാകും. അതേ നോട്ടിനെ തിരശ്ചീനമായി നോക്കിയാൽ  അത് നീല നിറത്തിൽ കാണാം. ഇതല്ലാതെ മറ്റൊരു പ്രത്യേകതയും ഇതിനെ കുറിച്ച് RBI വെബ്സൈറ്റിൽ നല്കിട്ടില്ല.

മുകളിൽ നല്കിയ വിവരം RBIയുടെ വെബ്സൈറ്റിൽ  നല്കിയിട്ടുണ്ട്. അഞ്ചാമതായി അവർ സുരക്ഷ പിരിയെ കുറിച്ച് വിവരം നല്കിട്ടുണ്ട്.

ഇതിനെ കുറിച്ച്ആഴത്തിൽ  അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഈ പോസ്റ്റ് വ്യാജമാണെന്ന്  വ്യക്തമാക്കുന്ന RBI വക്താവ് അല്പന കില്ലാവാല നല്കിയ പ്രസ്താവന മാധ്യമങ്ങൾ   പ്രസിദ്ധികരിച്ച വാർത്തകൾ ലഭിച്ചു. നോട്ട് നിരോധനതിനെ തുടർന്ന് പല അച്ചടി തെറ്റുകൾ  RBIയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു . അതിലൊന്നായിരിക്കാം ഇത്, ഈ നോട്ടുകൾ ജനങ്ങൾക്ക്  നിശ്ചയമായും സ്വീകരിക്കാം അല്ലെങ്കിൽ RBIക്ക് അത് തിരിച്ച് നല്കി മാറ്റി എടുക്കാം എന്ന് അല്പന കില്ലാവാല അറിയിച്ചതായി പല മാധ്യമങ്ങളിൽ  വാർത്ത വന്നിരുന്നു.

myfinancialzone.com പ്രസിദ്ധികരിച്ച വാ൪ത്തെയുടെ സ്ക്രീന്ഷോട്ട്

ഈ പോസ്റ്റ്  വിശ്വസിക്കാൻ  ഒരു കാരണവും കണ്ടെത്തിയിട്ടില്ല. കുടാതെ ഈ വ്യാജ വാർത്തയെപ്പറ്റി  പല വസ്തുത പരിശോധിക്കുന്ന വെബ്സൈറ്റുകളും മാധ്യമങ്ങളും പരിശോധിച്ച ഈ വാർത്ത  പൂർണ്ണമായി തെറ്റാണെന്ന് കണ്ടെത്തി. ഈ വാർത്തയെക്കുറിച്ച് വസ്തുത പരിശോധിക്കുന്ന  വെബ്സൈറ്റുകളും മാധ്യമങ്ങകളും പ്രസിദ്ധികരിച്ച വാർത്തകൾ താഴെ നല്കിയ ലിങ്കുകൾ സന്ദർശിച്ചു വായിക്കാം.

https://youtu.be/oHPYAqFhLUk
My Financial ZoneArchived Link
RBI Archived Link
Business InsiderArchived Link
The Indian ExpressArchived Link
Factly Archived Link

നിഗമനം

ഈ വാർത്ത വസ്തുതാപരമായി തെറ്റാണ്. ഈ പോസ്റ്റിൽ  പറയുന്നതുപോലെ പച്ച മുദ്ര ഗാന്ധിജിയുടെ ചിത്രത്തിന്‍റെ അടുത്തുണ്ടായാൽ  ആ 500 രൂപയുടെ നോട്ട് കള്ളനോട്ടാന്നെണ് വിശ്വസിക്കാൻ ഔദ്യോഗികമായ മുന്നറിയിപ്പോ മറ്റു  കാരണങ്ങളോ ഇല്ല. തിരക്കിട്ട് അച്ചടിച്ചതിലുണ്ടായതെറ്റായിരിക്കാം ഈ വ്യത്യാസം. ഈ നോട്ടുകൾ  നമുക്ക് യാതൊരു ആശങ്കയും കൂടാതെ സ്വീകരിക്കാം. പ്രിയ വായനക്കാർ ഈ പോസ്റ്റ് ദയവായി വസ്തുത അറിയാതെ ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:500 രൂപയുടെ ഈ നോട്ട് വ്യാജമാണോ…? വസ്തുത എന്താണെന്ന് അറിയാം.

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •