FACT CHECK: പ്രധാനമന്ത്രി മോദിയെ ആക്ഷേപിച്ചുള്ള ന്യു യോര്‍ക്ക്‌ ടൈംസ്‌ പത്രത്തിന്‍റെ ആദ്യത്തെ പേജിന്‍റെ ചിത്രം വ്യാജമാണ്…

രാഷ്ട്രീയം | Politics

പ്രധാനമന്ത്രി നരേന്ദ്രമോദി മുതല കണ്ണീര്‍ ഒഴുക്കുന്നു എന്ന തരത്തില്‍ ആക്ഷേപ്പിച്ച് അമേരിക്കയിലെ പ്രശസ്ത വൃതപാത്രമായ ദി ന്യൂ യോര്‍ക്ക്‌ ടൈംസിന്‍റെ ഫ്രണ്ട് പേജിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം വ്യാജമാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ദി ന്യൂ യോര്‍ക്ക് ടൈംസ്‌ പത്രത്തിന്‍റെ ആദ്യ പേജിന്‍റെ സ്ക്രീന്‍ഷോട്ട് കാണാം. സ്ക്രീന്‍ഷോട്ടില്‍ ഒരു മുതലയുടെ ചിത്രം നല്‍കിയിരിക്കുന്നു. ചിത്രത്തിന്‍റെ തലക്കെട്ടില്‍ എഴുതിയിരിക്കുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി കരഞ്ഞു എന്നാണ്. ഈ ചിത്രം പല ഇടത്തും ഇതേ പോലെ പ്രചരിക്കുന്നതായി നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ പ്രചരണത്തിന്‍റെ വസ്തുത അറിയാന്‍ ഞങ്ങള്‍ ന്യൂ യോര്‍ക്ക്‌ ടൈംസിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചു. മെയ്‌ 21നാണ് പ്രചരിപ്പിക്കുന്ന ഈ പത്രത്തിന്‍റെ സ്ക്രീന്‍ഷോട്ടില്‍ കൊടുത്തിരിക്കുന്ന തിയതി. ഞങ്ങള്‍ ഈ തീയതിക്ക് ന്യൂ യോര്‍ക്ക്‌ ടൈംസ്‌ പ്രസിദ്ധികരിച്ച പത്രതിന്‍റെ ഫ്രണ്ട് പേജ് പരിശോധിച്ചു. യഥാര്‍ത്ഥ ഫ്രണ്ട് പേജ് താഴെ നമുക്ക് കാണാം.

INYT_frontpage_global.20210521

The New York Times in Print for Friday, May 21, 2021 – The New York Times (archive.org)

വ്യാജ സ്ക്രീന്‍ഷോട്ടും യഥാര്‍ത്ഥ ഫ്രണ്ട് പേജും തമ്മിലുള്ള താരതമ്യം താഴെ നല്‍കിയിട്ടുണ്ട്. രണ്ടും ചിത്രങ്ങളില്‍ ഒരേ വാര്‍ത്തകളാണ് കാണുന്നത്. വെറും ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ച് യാതൊരു വാര്‍ത്ത‍ ഫ്രണ്ട് പേജിലില്ല. വ്യാജ സ്ക്രീന്‍ഷോട്ടിലുള്ള ചിത്രം എഡിറ്റ്‌ ചെയ്ത് ചേര്‍ത്തതാണ് എന്ന് വ്യക്തമാകുന്നു. 

ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഈ വ്യാജ സ്ക്രീന്‍ഷോട്ട്  ട്വിട്ടറിലെ ഒരു അക്കൗണ്ടാണ് എന്ന് മനസിലായി. ഈ പോസ്റ്റ്‌ സൃഷ്ടിച്ചത് തമാശയായിട്ടാണ് പക്ഷെ പലരും ഇതിനെ തെറ്റിദ്ധരിച്ച് സത്യം എന്ന് കരുതി പ്രചരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ അക്കൗണ്ട്‌ കാര്യങ്ങള്‍ ഒരു ട്വീറ്റിലൂടെ വ്യക്തമാക്കി.

ദി ഡെയിലി ന്യൂ യോര്‍ക്ക്‌ ടൈംസ്‌ എന്ന ഈ ട്വിട്ടര്‍ അക്കൗണ്ട്‌ ന്യൂ യോര്‍ക്ക്‌ ടൈംസിന്‍റെ പാരഡി അക്കൗണ്ട്‌ ആണ്. ഈ അക്കൗണ്ട്‌ ഇത്തരത്തില്‍ നിരവധി ആക്ഷേപഹാസ്യപരമായ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

Profile Link

ഈ ഫാക്റ്റ് ചെക്ക്‌ മറ്റേ ഭാഷകളില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കാം.

English- Crocodile’s image on the NYT has been taken from a Satire website! 

Tamil- FactCheck: முதலைக் கண்ணீர் விடும் மோடி என்று கூறி செய்தி வெளியிட்டதா நியூயார்க் டைம்ஸ்?

നിഗമനം

ഈ പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് ന്യൂ യോര്‍ക്ക്‌ ടൈംസ് പത്രത്തിന്‍റെ യഥാര്‍ത്ഥ ഫ്രണ്ട് പേജല്ല. യഥാര്‍ത്ഥ ഫ്രണ്ട് പേജിനെ ആക്ഷേപഹാസ്യത്തിനായി എഡിറ്റ്‌ ചെയ്തതാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പ്രധാനമന്ത്രി മോദിയെ ആക്ഷേപിച്ചുള്ള ന്യു യോര്‍ക്ക്‌ ടൈംസ്‌ പത്രത്തിന്‍റെ ആദ്യത്തെ പേജിന്‍റെ ചിത്രം വ്യാജമാണ്…

Fact Check By: Mukundan K 

Result: Altered