ആശുപത്രിയിലൂടെ പശു നടക്കുന്ന ദൃശ്യങ്ങള്‍ കെനിയയില്‍ നിന്നും 2021 മേയ് മുതല്‍ പ്രചരിക്കുന്നതാണ്… 

അന്തര്‍ദേശിയ൦ | International രാഷ്ട്രീയം | Politics

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെത്തി കേരളത്തിലെ സാഹചര്യങ്ങളെ വിമർശിച്ച് പ്രസ്താവന നടത്തിയതിന് പിന്നാലെ ഉത്തർപ്രദേശ് അവികസിതവും അപരിഷ്കൃതവുമായ സ്ഥലമാണ് എന്ന് തെളിയിക്കാൻ നിരവധി രാഷ്ട്രീയ എതിരാളികൾ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്. ഇത്തരത്തിൽ പങ്കുവെച്ച ചില ചിത്രങ്ങളുടെയും വീഡിയോകളുടെയും മുകളിൽ ഞങ്ങൾ അന്വേഷണം നടത്തുകയും യു പി യുമായി ബന്ധപ്പെട്ടതല്ല ഇവയെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. 

പ്രചരണം 

ഒരു ആശുപത്രിയുടെ വാർഡി പശു കടന്നുചെല്ലുന്ന വളരെ കുതൂഹലമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കിടക്കകളില്‍  രണ്ടെണ്ണത്തില്‍ രോഗികളുണ്ട്. ബാക്കിയുള്ളവ ഒഴിഞ്ഞുകിടക്കുകയാ. പശു സന്ദേഹത്തോടെ ഓരോ കിടക്കയുടെയും അരികില്‍ ഓരോ സെക്കന്‍റുകള്‍ നില്‍ക്കുന്നുണ്ട്. ഈ ദൃശ്യങ്ങൾ ഉത്തർപ്രദേശിലെതാണ് എന്ന് സൂചിപ്പിച്ച പോസ്റ്റ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “കണ്ണ് തുറന്നു കാണേടാ കമ്മി ജിഹാദികളെ

ഊപ്പിയിലെ ജീയുടെ

ചീഫ് മെഡിക്കൽ ഓഫിസർ

മെഡിക്കൽ കോളേജിലെ

വാർഡിൽ രോഗികളെ സന്ദർശിക്കുന്നത് 😎😎😎

archived linkFB post

എന്നാൽ ഞങ്ങൾ  വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് ഉത്തർപ്രദേശിൽ നിന്നോ അല്ലെങ്കിൽ ഇന്ത്യയിൽ നിന്നോ  പോലും ഉള്ളതല്ല എന്ന് വ്യക്തമായി. 

വസ്തുത ഇങ്ങനെ

 ഞങ്ങൾ വീഡിയോ വിവിധ കീ ഫ്രെയിമുകൾ ആക്കിയ ശേഷം പ്രധാനപ്പെട്ട ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇത് ഇന്ത്യയിൽ നിന്നുള്ളതാല്ലെന്നും കെനിയയില്‍ നിന്നുള്ളതാണെന്നും  വ്യക്തമാക്കുന്ന സൂചനകള്‍ ലഭിച്ചു. കെനിയയില്‍ നിന്നുള്ള ഒരു ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമം 2021 മേയ് 18 നു പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നതു ഇങ്ങനെ: 

ആശുപത്രി വാർഡിലേക്ക് ഒരു പശു ഗാംഭീര്യത്തോടെ നടക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു – – പശു എങ്ങനെ ആരോഗ്യ കേന്ദ്രത്തിലേക്ക് പ്രവേശിക്കുകയും വാർഡുകളിൽ പ്രവേശിക്കുകയും ചെയ്തുവെന്ന് ജീവനക്കാര്‍ ആശയക്കുഴപ്പത്തിലായി. രണ്ടു കിടക്കകളില്‍ രോഗികള്‍ ഉണ്ടായിരുന്നു. അവര്‍ പരിഭ്രാന്തരായെങ്കിലും പശു  ഉപദ്രവമുണ്ടാക്കിയില്ല. 

ഷിനോന്‍സൊ എഗെംബ എന്ന ഡോക്ടർ പങ്കിട്ട വീഡിയോയിൽ, മൃഗം വാർഡ് റൗണ്ട് പ്രകടനം നടത്തുന്നതുപോലെയാണ്  പെരുമാറുന്നത്. വാർഡിലെ മിക്ക കിടക്കകളും ശൂന്യമായിരുന്നു, എന്നാൽ പശു അടുത്ത് വരുന്നത് കണ്ട് ഒരു രോഗി പെട്ടെന്ന് എഴുന്നേറ്റ് ഇരുന്നു.

സംഭവം കൃത്യമായി എവിടെയാണ് നടന്നത് എന്ന് കൃത്യമായി മറ്റൊരിടത്തും വിവരണമില്ല. ഉത്തര്‍പ്രദേശിലെതാണ് എന്ന് തെളിയിക്കുന്ന യാതൊരു സൂചനകള്‍ ഒരിടത്തുമില്ല. പശു കെനിയയില്‍ ഹോസ്പിറ്റൽ വാർഡിന് ഉള്ളില്‍ കയറിയപ്പോഴുള്ള വീഡിയോ ആണ് ഉത്തർപ്രദേശിലേത് എന്ന വിവരണത്തോടെ  പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു.  

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. ഹോസ്പിറ്റല്‍ വാര്‍ഡിലൂടെ പശു നടക്കുന്ന ദൃശ്യങ്ങൾ കെനിയയിൽ നിന്നുള്ളതാണ്.  ഉത്തർപ്രദേശുമായി വീഡിയോ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല.

 ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ആശുപത്രിയിലൂടെ പശു നടക്കുന്ന ദൃശ്യങ്ങള്‍ കെനിയയില്‍ നിന്നും 2021 മേയ് മുതല്‍ പ്രചരിക്കുന്നതാണ്…

Fact Check By: Vasuki S 

Result: Missing Context