
ഇന്ത്യന്‍ സൈന്യം ചൈനീസ് പട്ടാളക്കാരെ പിടിക്കുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രം യഥാര്‍ത്ഥ ഇന്ത്യന്‍ സൈനികരുടെതല്ല. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഇന്ത്യന്‍ ആര്‍മി ചൈനീസ് സൈനികരെ പിടികൂടുന്നതായി കാണാം. ഈ കാഴ്ച ഇന്ത്യന്‍ സൈന്യം ഇന്‍ഡോ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് സൈനികരെ എങ്ങനെ പാഠം പഠിപ്പിച്ചു എന്ന തരത്തില്‍ പ്രചരിപ്പിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
“കോൺഗ്രസ് ഭരണ കാലത്ത് ഉള്ള മിലിറ്ററി അല്ല എന്നു ചൈന പട്ടാളകാർക് മനസിലായി. 💪INDIAN MILTARY 💪🙏”
എന്നാല്‍ ഈ കാഴ്ച ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തിന്‍റെതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഫോട്ടോയിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യുട്യൂബില്‍ Martial Arts Ladakh എന്ന ഒരു യുട്യൂബ് ചാനലില്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചു.
ഈ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇതിലെ ഒരു ദൃശ്യമാണ് വൈറല്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് കണ്ടെത്തി. ഈ സിനിമയുടെ ദൃശ്യവും വൈറല്‍ ചിത്രവും തമ്മിലുള്ള താരതമ്യം നമുക്ക് താഴെ കാണാം.

വൈറല്‍ ആവുന്ന ചിത്രം ഈ സിനിമയുടെ തന്നെയാണ് എന്ന് നമുക്ക് വ്യക്തമായി കാണാം. ഈയിടെയായി ഇന്ത്യയും ചൈനയും തമ്മില്‍ അരുണാചല്‍ പ്രദേശിലെ തവാങ് പ്രദേശത്തില്‍ ചെറിയൊരു സംഘര്‍ഷമുണ്ടായിരുന്നു. പക്ഷെ ഈ സംഘര്‍ഷവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
ഈ ഫാക്റ്റ് ചെക്ക് ഗുജറാത്തിയില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക:
ભારત-ચીન અથડામણની તસવીર તરીકે ફિલ્મના શૂટિંગના ફૂટેજ વાયરલ થઈ રહ્યી છે.
നിഗമനം
സാമുഹ മാധ്യമങ്ങളില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മിലുള്ള സംഘര്‍ഷം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം ഒരു സിനിമയിലെതാണ്. ചിത്രത്തില്‍ കാണുന്നവര്‍ യഥാര്‍ത്ഥ സൈനികരല്ല.

Title:ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈന്യം പിടിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെ…
Fact Check By: Mukundan KResult: False
