ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് സിനിമയിലെ ചിത്രം…

Misleading ദേശിയം

ഈയിടെ ഇന്ത്യയും ചൈനയും തമ്മില്‍ അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ അന്താരാഷ്ട്ര അതിര്‍ത്തിയുടെ അടുത്ത് സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിസംബര്‍ 9ന് ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് അതിക്രമിക്കാന്‍ ശ്രമിച്ചു. പക്ഷെ ഇന്ത്യന്‍ സൈന്യം കരുത്തോടെ അവരെ നേരിട്ടു. അവസാനം ചൈനീസ് സൈന്യത്തിന് പിന്മാറേണ്ടി വന്നു.

ഇതിന്‍റെ പശ്ചാത്തലത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇയിടെ  ചൈനയുടെയും ഇന്ത്യയുടെയും സൈന്യം തമ്മില്‍ അരുണാചല്‍ പ്രദേശില്‍ നടന്ന സംഘര്‍ഷത്തിനോട് ബന്ധപെടുത്തിയാണ് ചിത്രം പ്രചരിപ്പിക്കുന്നത്. 

പക്ഷെ ഈ ചിത്രം ഒരു സിനിമയിലേതാണ്. ഇന്ത്യന്‍ ആര്‍മിയും ചൈനീസ് പട്ടാളവും തമ്മില്‍ നടന്ന സംഘര്‍ഷത്തിന്‍റെ യഥാര്‍ത്ഥ ചിത്രമല്ല.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഇന്ത്യന്‍ ആര്‍മിയുടെ ഒരു ജവാന്‍ ചൈനയുടെ ജവാനെ പിടികുന്നത് കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:

മധുര മനോക്ഞ ചൈന” (കടപ്പാട് CPM) ആണ് #MODIfied ഇന്ത്യൻ പട്ടാളത്തിന് മുന്നിൽ കുനിഞ്ഞ് നിൽക്കുന്നത്…..

ചൈനീസ് എംബസിയിൽ നിന്ന് വർഷാവർഷം കോടികൾ ഒപ്പിച്ച …. രാജീവ് ഗാന്ധി ഫൗണ്ടേഷന്റേയും, അഖിലലോക കമ്മ്യൂണിസ്റ്റിന്റേയും… ചാരൻമാർക്കായി ഷെയർ ചെയ്ത് സമർപ്പിക്കാം….

#IndianArmy #NarendraModi #BJP4IND”  

ഈ പോസ്റ്റിന്‍റെ താഴെ പോസ്റ്റിന്‍റെ ലേഖകന്‍ ടൈംസ്‌ ഓഫ് ഇന്ത്യ പത്രത്തിന്‍റെ ഒരു വാര്‍ത്ത‍യും നല്‍കിയിട്ടുണ്ട്. വാര്‍ത്ത‍ തവാങ്ങില്‍ ഇയടെ നടന്ന സംഘര്‍ഷത്തിനെ കുറിച്ചാണ്. എന്നാല്‍ ഈ ചിത്രത്തിന് ഈ വാര്‍ത്ത‍യുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ ചിത്രം കഴിഞ്ഞ കൊല്ലവും ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുകയുണ്ടായി. അന്ന് ഞങ്ങള്‍ ഈ ഫോട്ടോയെ ഫാക്റ്റ് ചെയ്ത് പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

Read | FACT CHECK: ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈന്യം പിടിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെ…

ഈ ചിത്രം എല്‍.എ.സി. എന്ന സിനിമയിലെ ഒരു ദൃശ്യത്തിന്‍റെ സ്ക്രീന്‍ഷോട്ട് ആണ്. 

ഈ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇതിലെ ഒരു ദൃശ്യമാണ് വൈറല്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്  എന്ന് കണ്ടെത്തി. ഈ സിനിമയുടെ ദൃശ്യവും വൈറല്‍ ചിത്രവും തമ്മിലുള്ള താരതമ്യം നമുക്ക് താഴെ കാണാം.

നിഗമനം

വൈറല്‍ ചിത്രത്തിന് ഇന്ത്യന്‍ ആര്‍മിയും ചൈനീസ് പട്ടാളവും തമ്മില്‍ നടന്ന സംഘര്‍ഷവുമായി യാതൊരു ബന്ധമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ ചിത്രം LAC എന്നൊരു സിനിമയുടെ ഒരു രംഗത്തിന്‍റെ സ്ക്രീന്‍ഷോട്ട് ആണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് സിനിമയിലെ ചിത്രം…

Fact Check By: K. Mukundan 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •