
Reperesentative image, credits: Business Standard
ഡല്‍ഹിയില്‍ തെരെഞ്ഞെടിപ്പ് പ്രചാരണങ്ങള്‍ ഏറെ ഉത്സാഹത്തോടെ നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ആം ആദമി പാര്‍ട്ടി അരവിന്ദ് കേജ്രിവാളിന്‍റെ നേതൃത്വത്തില്‍ ആം ആദമി പാര്‍ട്ടി തെരെഞ്ഞെടുപ്പ് നേരിടുമ്പോള്‍ ബിജെപി ഇത് വരെ അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കും എന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇതിന്‍റെ ഇടയില്‍ ബിജെപിയുടെ ഡല്‍ഹി സംസ്ഥാന പ്രസിഡനറും എം.പിയുമായ മനോജ് തിവാരി ബിജെപി അധികാരത്തിലേക്ക് എത്തിയാല്‍ കേജ്രിവാല്‍ സര്‍ക്കാര്‍ എല്ലാ മാസവും സൌജന്യമായി നല്‍കുന്ന 2000 ലിറ്റര്‍ കുടിവെള്ളം നിര്‍ത്തും എന്ന തരത്തിലുള്ള ABP ന്യൂസ് എന്ന പ്രശസ്ത ദേശിയ മാധ്യമത്തിന്‍റെ ട്വിട്ടര്‍ അക്കൗണ്ടില്‍ നിന്ന് ചെയ്ത ഒരു ട്വീറ്റ് ഫെസ്ബൂക്കില്‍ പ്രചരിക്കുന്നു. എന്നാല്‍ ഞങ്ങള്‍ ഈ ട്വീറ്റിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ ട്വീറ്റ് വ്യാജമാണ് എന്ന് കണ്ടെത്തി. വ്യാജമായ ട്വീറ്റില്‍ എന്താണ് എഴുതിയിരിക്കുന്നത് നമുക്ക് നോക്കാം.
വിവരണം

Archived Link |
പോസ്റ്റില്‍ നല്‍കിയ വാചകം: “ദില്ലിയിൽ ഭരണം കിട്ടിയാൽ ആദ്യം കെജ്‌രിവാൾ നടപ്പാക്കിയ ഫ്രീ ആയി 20000 ലിറ്റർ വെള്ളം കൊടുക്കുന്ന പദ്ധതി നിർത്തലാക്കും എന്ന് റിങ്കി കാ പാപ്പാ..”
ഹിന്ദിയില്‍ ട്വീട്ടില്‍ എഴുതിയ വാചകത്തിന്‍റെ പരിഭാഷ: “ഞങ്ങള്‍ ഡല്‍ഹിയില്‍ ഭരണത്തില്‍ വന്നാല്‍ ആദ്യം കേജ്രിവാല്‍ നല്‍കിയ 2000 ലിറ്റര്‍ സൌജന്യമായി കുടിവെള്ളം നല്‍കുന്ന പദ്ധതി നിര്‍ത്തും: മനോജ് തിവാരി”
വസ്തുത അന്വേഷണം
ഞങ്ങള്‍ ട്വിട്ടരില്‍ In-Vid ഉപയോഗിച്ച് ട്വീറ്റ് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പോസ്റ്റില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണുന്ന ട്വീറ്റ് ലഭിച്ചു പക്ഷെ ട്വീറ്റ് ചെയ്തത് ABP ന്യൂസിന്‍റെ ഔദ്യോഗിക ട്വിട്ടര്‍ അക്കൗണ്ട് അല്ല പകരം ഒരു വ്യാജ അക്കൗണ്ട് ചെയ്ത ട്വീറ്റാണ്. താഴെ നല്‍കിയ ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ടില്‍ ട്വീറ്റ് ചെയ്തത് ABP ന്യൂസിന്‍റെ പാരഡി (വ്യാജ) അക്കൗണ്ട് ആണ് എന്ന് മനസിലാവും.

ABP ന്യൂസിന്‍റെ ഔദ്യോഗിക വെരിഫൈഡ് അക്കൗണ്ടിന്‍റെ യുസര്‍ നേം @ABPNews എന്നാണ്. പക്ഷെ ABP ന്യൂസിന്‍റെ ഈ വ്യാജ അക്കൗണ്ടിന്‍റെ യുസര്‍ നേം @_ABPNews എന്നാണ്. രണ്ട് യുസര്‍ നേമുകള്‍ തമ്മില്‍ വളരെ ചെറിയ വ്യത്യാസമാണ് ഉള്ളത്. അതിനാല്‍ തെറ്റിധാരണ ഉണ്ടാകാനുള്ള സാധ്യത വളരെ അധികമാണ്. താഴെ രണ്ടും ട്വിട്ടര്‍ അക്കൗണ്ടുകള്‍ തമ്മില്‍ താരതമ്യം നമുക്ക് താഴെ കാണാം.

ഡല്‍ഹിയില്‍ അധികാരത്തിലേക്ക് വന്നാല്‍ സൌജന്യമായി ലഭിക്കുന്ന കുടിവെള്ളം പദ്ധതികല്‍ നിര്‍ത്തില്ല എന്ന് മനോജ് തിവാരി ഇന്ത്യ ടിവിയിലെ ആപ്പ് കി അദാലത്ത് എന്ന പരിപാടിയില്‍ പറഞ്ഞു എന്ന് താഴെ നല്‍കിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നു.

Goa Chronicle | Archived Link |
നിഗമനം
ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നാല്‍ കേജ്രിവാല്‍ നടപ്പിലാക്കിയ ഫ്രീ കുടിവെള്ളം പദ്ധതി നിര്‍ത്തും എന്ന ബിജെപി എം.പി. മനോജ് തിവാരിയുടെ പ്രസ്താവന കാണിക്കുന്ന ABP ന്യൂസിന്‍റെ വ്യാജ ട്വിട്ടര്‍ അക്കൗണ്ടാന് ട്വീറ്റ് ചെയ്തത്.

Title:ഡല്‍ഹിയിൽ സൌജന്യമായി ലഭിക്കുന്ന കുടിവെള്ളം നിര്‍ത്തും എന്ന് മനോജ് തിവാരി പറഞ്ഞില്ല; സത്യാവസ്ഥ ഇങ്ങനെ…
Fact Check By: Mukundan KResult: False
