കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന ഈ വീഡിയോ ദൃശ്യങ്ങള്‍ യഥാർത്ഥമല്ല… സത്യമറിയൂ…

സാമൂഹികം

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെ പിടികൂടിയതിന്‍റെ  ദൃശ്യങ്ങള്‍ ഇടയ്ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ വീണ്ടും അത്തരത്തില്‍ ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. 

പ്രചരണം 

ചില ഗ്രാമവാസികൾ അജ്ഞാതനായ ഒരാളെ ചോദ്യം ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ വ്യക്തിയുടെ കൈയ്യില്‍ കയ്യിൽ ഒരു സ്യൂട്ട്കേസുണ്ട്. ഇതില്‍ വസ്ത്രങ്ങളാണ് എന്ന് ഗ്രാമവാസികളോട് പറയുന്നു. എന്നാല്‍  സ്യൂട്ട്‌കേസിൽ ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി ഗ്രാമവാസികൾ ആരോപിക്കുന്നു. അവര്‍ ബലം പ്രയോഗിച്ച് സ്യൂട്ട്കേസ് തുറന്നപ്പോള്‍ ചെറിയ പെണ്‍കുഞ്ഞിനെ കണ്ടെത്തി. ഇയാള്‍ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്നയാളാണ് എന്നാണ്  വീഡിയോയിൽ അവകാശപ്പെടുന്നത്. ഇത് സൂചിപ്പിച്ചു നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു ബംഗാളി പിടിയിലായി.സംശയം തോന്നി പെട്ടി തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ബാഗിനുള്ളിൽ സ്വന്തം വസ്ത്രം ആണെന്ന് പറയുന്നു ബലമായി തുറന്ന് നോക്കിയപ്പോൾ പെട്ടിക്കുള്ളിൽ കുഞ്ഞ് സംഭവം നടന്നത് കേരളത്തിൽ അല്ല എങ്കിലും ഒന്ന് സൂക്ഷിക്കുന്നത് നല്ലത്️ (പ്രത്യേകിച്ച് ബംഗാളികളെ സ്വന്തം അളിയന്മാരായി കാണുന്നവർ )” 

archived linkFB post

ഞങ്ങള്‍ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇത് യഥാര്‍ത്ഥ സംഭവമല്ലെന്നും ചിത്രീകരിച്ച വീഡിയോ ആണെന്നും വ്യക്തമായി.

വസ്തുത ഇങ്ങനെ 

ഞങ്ങൾ ആദ്യം വൈറൽ വീഡിയോ വ്യത്യസ്ത ഫ്രെയിമുകളായി വിഭജിച്ചു. തുടർന്ന് ഞങ്ങൾ പ്രധാനപ്പെട്ട ഒന്നിന്‍റെ റിവേഴ്സ്  ഇമേജ് അന്വേഷണം നടത്തിനോക്കി.  ഡിസംബർ 24 ന് രാജു ഭാരതി എന്നയാളുടെ  ഫേസ്ബുക്ക് അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്ത ഇതേ വീഡിയോ ഞങ്ങൾക്ക് ലഭിച്ചു. “ഈ പേജിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ സാങ്കൽപ്പികമാണ്, വീഡിയോയിലെ എല്ലാ കഥാപാത്രങ്ങളും സാങ്കൽപ്പികമാണ്,” എന്ന് വീഡിയോയുടെ ഒപ്പം വിവരണം നല്കിയിട്ടുണ്ട്. “വീഡിയോകൾ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സാമൂഹി അവബോധം പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഏതെങ്കിലും മതത്തിലോ വർഗത്തിലോ ലിംഗത്തിലോ ഉള്ള ആരെയും അപകീർത്തിപ്പെടുത്താനോ വിവേചനം കാണിക്കാനോ ഉദ്ദേശിച്ചുള്ളതല്ല. “

രാജു ഭാരതി മറ്റ് അവബോധ വീഡിയോകളും പോസ്റ്റ് ചെയ്തതായി പേജ് സന്ദര്‍ശിച്ചാല്‍ മനസ്സിലാകും. ഇദ്ദേഹത്തിന് യുട്യൂബ് ചാനല്‍ ഉണ്ട്. അതിലും സമാന വീഡിയോകള്‍ കാണാം. പോസ്റ്റിലെ വീഡിയോയിലുള്ള ചുവന്ന അതേ തൊപ്പി മറ്റ് ചില വീഡിയോകളിലും രാജൂ ധരിച്ചിട്ടുണ്ട്.  

video 1 | video 2 | video 3

നിഗമനം 

പോസ്റ്റിലെ വീഡിയോ യഥാര്‍ത്ഥമല്ല… സാമൂഹിക അവബോധത്തിനായി പ്രത്യേകം ചിത്രീകരിച്ചതാണ്. യാഥാര്‍ഥ്യം അറിയാതെ പലരും വീഡിയോ പങ്കുവയ്ക്കുകയാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന ഈ വീഡിയോ ദൃശ്യങ്ങള്‍ യഥാർത്ഥമല്ല… സത്യമറിയൂ…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *