
വിവരണം
INC Online എന്ന ഫേസ്ബുക്ക് പേജിൽ നിന്നും ഏപ്രിൽ 6 ന് പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പോസ്റ്റ് പി. ജയരാജന്റെ തെരെഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുള്ളതാണ്. മുസ്ലിം സമുദായ ആചാര പ്രകാരം വേഷം ധരിച്ച കുറച്ചു പേരുമായി ജയരാജൻ നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. അതിലൊരാളുടെ മുഖം ചുവന്ന വൃത്തത്തിലാക്കിയിട്ടുണ്ട്. ചിത്രത്തിനൊപ്പം നല്കിയിട്ടുള്ള വാചകം ഇങ്ങനെയാണ്: “ഇതാരാണെന്നു മനസ്സിലായോ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിജിൻ. ഗതികെട്ടാൽ പുല്ലും തിന്നും, മുസ്ലിം വിഭാഗത്തിന്റെ വോട്ടിനു വേണ്ടിയാണോ ഈ കോലം കെട്ടലൊക്കെ..” പോസ്റ്റിന് 2300 ഷെയറുകൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ പങ്കു വയ്ക്കുന്ന കാര്യങ്ങൾ വസ്തുതാ പരമായി ശരിയാണോ എന്ന് നമുക്ക് പരിശോധിക്കാം.
വസ്തുതാ വിശകലനം
പോസ്റ്റ് പരിശോധനയുടെ ആദ്യ ഘട്ടത്തിൽ ഞങ്ങൾ അതിനു വന്നു ചേർന്ന കമന്റുകൾ പരിശോധിച്ചു. അതിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു ലിങ്ക് കാണാൻ കഴിഞ്ഞു. അതിന്റെ സ്ക്രീൻഷോട്ട് താഴെ നൽകിയിരിക്കുന്നു.

archived link | AsianetNews FB post |
archived link | asianetnews |
പോസ്റ്റിൽ ആരോപിക്കുന്നതുപോലെ എസ്എഫ്ഐ സംസ്ഥാന സെകട്ടറി വിജിൻ അല്ല പോസ്റ്റിലുള്ളത് എന്ന് വാർത്ത വായിച്ചാൽ നമുക്ക് എളുപ്പം മനസ്സിലാകും. കൂടാതെ താഴെ കൊടുത്തിലുള്ള കമന്റുകളിൽ Rasheed Thazhath എന്ന പ്രൊഫൈലിൽ നിന്നുമുള്ള കമന്റ്റ് ഒരു വീഡിയോ ആണ്. അതിൽ തലശ്ശേരി സ്വദേശിയായ അക്ബർ എന്ന വ്യക്തി, പോസ്റ്റിൽ വിജിൻ എന്ന പേരിൽ പ്രചരിപ്പിക്കുന്ന ചിത്രം തന്റേതാണെന്നു പറയുന്നുണ്ട്. കൊണ്ടോട്ടി സഖാക്കൾ എന്ന പേജിൽ ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ താഴെ കൊടുക്കുന്നു.
വിജിനന്റെ ചിത്രത്തിനായി ഗൂഗിൾ ഇമേജസ് തിരഞ്ഞപ്പോൾ ലഭിച്ച സ്ക്രീൻ ഷോട്ടാണ് താഴെയുള്ളത്.

വിജിൻ എസ്എഫ്ഐയുടെ മുൻ സംസ്ഥാന സെക്രട്ടറി ആണെന്ന് ഏഷ്യാനെറ്റ് വാർത്തയിൽ പറയുന്നുണ്ട്. ഇപ്പോഴത്തെ സെക്രട്ടറി ആരാണെന്നു നോക്കാം.

archived link | samayam malayalam |
മുകളിലെ സ്ക്രീൻഷോട്ടിൽ കാണുന്നതുപോലെ സച്ചിൻദേവ് ആണ് ഇപ്പോഴത്തെ എസ്എഫ്ഐ സെക്രട്ടറി. 2018 ജൂണിൽ കൊല്ലത്തു സംഘടിപ്പിച്ച എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് സച്ചിൻദേവിനെ സെക്രട്ടറിയായി തെരെഞ്ഞെടുത്തത്. ഞങ്ങൾ നടത്തിയ വിശകലനത്തിൽ വ്യക്തമാകുന്നത് പോസ്റ്റിൽ നൽകിയിട്ടുള്ളത് വ്യാജമായ വിവരങ്ങളാണെന്നാണ്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിജിന്റേതല്ല. വിജിൻ ഇപ്പോൾ സംസ്ഥാന സെക്രട്ടറിയല്ല. ചിത്രത്തിലുള്ളത് തലശ്ശേരിയിലുള്ള അക്ബർ എന്നയാളിന്റേതാണ്. പൂർണമായും വ്യാജമായ ഈ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക.
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Title:എസ്എഫ്ഐ നേതാവ് മുസ്ലിം വിഭാഗത്തിന്റെ വോട്ടിനായി ഇങ്ങനെ കോലം കെട്ടിയിരുന്നോ ..?
Fact Check By: Deepa MResult: False

Dear fb team…
There is an urgent need to take necessory step to stop this kind of false news from the starting point… I mean, a filter mechanism will need from your side for the finding of the truth of the news before it posting.
If somebody will post a false news, that must be check the beginning point and must be stopped.
Thanking you, Yours faithfully,
Jiji Antony
Thanks for your response,we do try our best to tackle the menace of fake news and misinformation by our fact checks,but at the we do need to understand the quantum of posts published on social media, But we constantly seek support from vigilant social media users who report any suspicious post for verification.