ശ്രീധരന്‍പിള്ളക്കൊപ്പം സെല്‍ഫിയെടുത്ത യുവതി ബിന്ദു അമ്മിണിയോ?

രാഷ്ട്രീയം

വിവരണം

തൃപ്തി ദേശായിയുടെ കഴിഞ്ഞ കാല നിലപാടുകളും രാഷ്ട്രീയ ബന്ധവും പരിശോധിക്കണം:മുല്ലപ്പള്ളി

ദേ,പരിശോധിച്ചു..

2012- ലെ മഹാരാഷ്ട്ര തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ തൃപ്തി ദേശായിക്ക്‌ മത്സരിക്കാൻ സീറ്റ്‌ നൽകിയ രാഷ്ട്രീയപാർട്ടിക്കാർ ഇവിടെത്തന്നെയുണ്ട്‌..

അന്നത്തെ പോസ്റ്റർ ഒപ്പം ചേർക്കുന്നു..

ചിഹ്നത്തിന്റെ മുദ്ര പ്രത്യേകം ശ്രദ്ധിക്കണം മുല്ലപ്പള്ളിജീ..നീൽ സലാം😎 എന്ന തലക്കെട്ട് നല്‍കി Kulukkallur Comrades എന്ന പേരിലുള്ള പേജില്‍ ഒരു പോസ്റ്റ്  കഴിഞ്ഞ ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. എല്ലാം സിപിഎമ്മിന്‍റെ തലയില്‍ക്കെട്ടി വയ്ക്കാന്‍ ശ്രമിക്കുന്ന സംഘി, കൊങ്ങി, മൂരികള്‍ക്ക് കുറച്ച് ചിത്രങ്ങള്‍ സമര്‍പ്പിക്കുന്നു എന്നും ഇതിനെ കുറിച്ച് ന്യായീകരിക്കുക എന്ന് പറഞ്ഞാണ് പോസ്റ്റ് പ്രചരപ്പിച്ചിരിക്കുന്നത്. ഒരു ചിത്രം മനിതി സംഘം നേതാവ് തൃപ്തി ദേശായി കോണ്‍ഗ്രസിന്‍റ് പോസ്റ്ററിലുള്ളതാണ്, മറ്റ് രണ്ടില്‍ ഒന്ന് ബിന്ദു അമ്മിണി ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തവണ മലകയറാന്‍ വന്നതും ഒന്നും അവര്‍ തന്നെയാണെന്ന് അവകാശപ്പെടുന്ന മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള ഒപ്പമുള്ള സെല്‍ഫിയും. പോസ്റ്റിന് ഇതുവരെ 393ല്‍ അധികം ഷെയറുകളും 32ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ചിത്രങ്ങളില്‍ കാണുന്നത് പോലെ തൃപ്തി ദേശായിയുടെ ചിത്രം ഉപയോഗിച്ച് കോണ്‍ഗ്രസ് പോസ്റ്റര്‍ പതിച്ചിട്ടുണ്ടോ? ബിന്ദു അമ്മിണിക്കൊപ്പമാണോ പി.എസ്.ശ്രീധരന്‍പിള്ള സെല്‍ഫി എടുത്തത്? ചിത്രത്തിലുള്ളവര്‍ രണ്ടും ഒരാളാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

Archived Link

വസ്‌തുത വിശകലനം

ആദ്യം തന്നെ തൃപ്തി ദേശായിയുടെ ചിത്രം എവിടെ നിന്നും വൈറലായതാണെന്നത് അന്വേഷിച്ചപ്പോള്‍ നിലമ്പൂരിലെ എല്‍ഡിഎഫിന്‍റെ എംഎല്‍എയായ പി.വി.അന്‍വര്‍  അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ തൃപതി ദേശായിയുടെ പോസ്റ്റര്‍ പങ്കുവെച്ചതായി കണ്ടെത്താന്‍ കഴിഞ്ഞു. നവംബര്‍ 26നാണ് അദ്ദേഹം പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. 2012ല്‍ മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തൃപ്തി ദേശായി മത്സരിച്ചിരുന്നു എന്നും കോണ്‍ഗ്രസിന്‍റെ സജീവ പ്രവര്‍ത്തകയാണ് ഇവരെന്നും പി.വി.അന്‍വര്‍ എംഎല്‍യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഇത് വ്യാജമാണെന്ന് തെളിയിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നും തന്നെ രംഗത്ത് വന്നിട്ടില്ല.

പി.വി.അന്‍വര്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

പിന്നീട് ഞങ്ങള്‍ അന്വേഷിച്ചത് മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള ശബരിമല പ്രവേശനത്തിന് എത്തിയ ബിന്ദു അമ്മിണിക്ക് ഒപ്പമുള്ള സെല്‍ഫിയെ കുറിച്ചായിരന്നു. അന്വേഷണത്തില്‍ നിന്നും ഷാഹിന നഫീസ എന്ന മാധ്യമ പ്രവര്‍ത്തകയാണിതെന്നും ഇവര്‍ക്കൊപ്പമുള്ള സെല്‍ഫിയാണ് ബിന്ദു അമ്മിണിക്കൊപ്പമെന്ന പേരില്‍ പ്രചരിക്കുന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞു. മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസ തന്‍റെ ഫെയസ്ബുക്ക് പ്രൊഫൈലില്‍ ഈ ചിത്രം പങ്കുവെച്ചിട്ടുമുണ്ട്.

ഷാഹിന നഫീസയു‍ടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

FacebookArchived Link

നിഗമനം

പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് ത‍ൃപ്തി ദേശായിയുടേതെന്ന് സ്ഥീരികരിച്ചിട്ടില്ലെങ്കിലും അവര്‍ തന്നെയാണെന്ന അവകാശവാദം ഉയര്‍ത്തുന്ന നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഈ ആരോപണത്തെ ഇതുവരെ തള്ളിക്കളഞ്ഞതായും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതെസമയം ബിന്ദു അമ്മണി മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പം എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസക്കൊപ്പമാണെന്നത് കണ്ടെത്തി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റിലെ വസ്‌തുത ഭാഗീകമായി മാത്രം ശരിയാണെന്ന് അനുമാനിക്കാം.

Avatar

Title:ശ്രീധരന്‍പിള്ളക്കൊപ്പം സെല്‍ഫിയെടുത്ത യുവതി ബിന്ദു അമ്മിണിയോ?

Fact Check By: Dewin Carlos 

Result: Partly False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *