ചൈനീസ് പത്രത്തില്‍ ഷൈലജ ടീച്ചറിനെ അഭിനന്ദിച്ച് വന്ന വാര്‍ത്ത കട്ടിങ് ആണോ ഇത്?

Coronavirus രാഷ്ട്രീയം | Politics

വിവരണം

#ചൈനക്കാരും എഴുതി. ടീച്ചറമ്മയെയും നമ്മുടെ സർക്കാരിനെയുംപറ്റി. ഇതാണ് നമ്മുടെ കേരളം. ഇതാണ് ലോകത്തിന് മാതൃക💪💪🌷🌷🌷🌷 എന്ന തലക്കെട്ട് നല്‍കി ഒരു ചൈനീസ് പത്രത്തില്‍ കേരള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജയുടെ ചിത്രം ഉള്‍പ്പടെയുള്ള വാര്‍ത്ത അച്ചടിച്ചു വന്നതായി അവകാശപ്പെട്ടുകൊണ്ടുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എം.മുസ്‌തഫ പുലവറ്റത്ത് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,100ല്‍ അധികം ഷെയറുകളും 435ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ പോസ്റ്റില്‍ പ്രചരിക്കുന്നത് പോലെ മന്ത്രി കെ.കെ.ഷൈലജയെ കുറിച്ച് ചൈനീസ് പത്രത്തില്‍ വാര്‍ത്ത വന്നിട്ടുണ്ടോ? ചൈനീസ് ഹെറാള്‍ഡ് എന്ന പത്രിത്തിന്‍റെ യഥാര്‍ഥ ചിത്രം തന്നെയാണോ അത്? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഡെയ്‌ലി ചൈനീസ് ഹെറാള്‍ഡ‍് എന്ന പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ ലഭിക്കുന്നത് ഫെയ്‌സ്ബുക്ക് പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്ന പത്രകട്ടിങ്ങിന് സമാനമായ തരത്തിലൊരു ചിത്രമാണ്. ഗൂഗിളില്‍ നിന്നും ലഭിച്ച ചിത്രം പരീശോധിച്ചപ്പോള്‍ യഥാര്‍ത്ഥ ചിത്രം എഡിറ്റ് ചെയ്ത് മാറ്റി മന്ത്രി കെ.കെ.ഷൈലജിയുടെ ചിത്രം ചേര്‍ത്തതാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. മാഗസിനുകളും പത്രങ്ങളും ഓണ്‍ലൈന്‍ ആയി വില്‍ക്കുന്ന WrapAway എന്ന വെബ്‌സൈറ്റിലാണ് ഇതെ പത്രക്കട്ടിങ് ലഭിച്ചത്. 2005 ജൂലൈ 28ന് പ്രസിദ്ധീകരിച്ച ചൈനീസ് ഭാഷയിലുള്ള ഏതോ ഒരു സംഭവത്തെ കുറിച്ചാണ് വാര്‍ത്ത. എന്നാല്‍ ഈ തീയതിയും എഡിറ്റ് ചെയ്ത് 07.03.2020 എന്ന് മാറ്റിയാണ് ഷൈലജ ടീച്ചറിന്‍റെ ചിത്രത്തോടൊപ്പം ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞു. ചൈനീസ് ഭാഷ പത്രമാണെങ്കിലും പ്രധാനമായി ഓസ്ട്രേലിയയിലെ സിഡ്‌നിയിലാണ് ചൈനീസ് ഹെറാള്‍ഡ് വില്‍ക്കുന്നതെന്ന് ഇസൂ എന്ന വെബ്‌സൈറ്റില്‍ പത്രത്തെ കുറിച്ച് വിശദമാക്കുന്നു.

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

യഥാര്‍ഥ പത്ര കട്ടിങ് ചിത്രം-

വ്രാപ്പ് വെബ്‌സൈറ്റില്‍-

ഇസൂ എന്ന വെബ്‌സൈറ്റ്-

Archived LinkArchived Link

മാത്രമല്ല ചൈനയിലെ പത്രത്തില്‍ ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായി കേരളത്തിലെ ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു.

നിഗമനം

‍ഡെയ്‌ലി ചൈനീസ് ഹെറാള്‍ഡ് പത്രത്തില്‍ അച്ചടിച്ചു വന്ന 2005ലെ മറ്റൊരു വാര്‍ത്തയില്‍ മന്ത്രി ഷൈലജയുടെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ചൈനീസ് പത്രത്തില്‍ ഷൈലജ ടീച്ചറിനെ അഭിനന്ദിച്ച് വന്ന വാര്‍ത്ത കട്ടിങ് ആണോ ഇത്?

Fact Check By: Dewin Carlos 

Result: False