FACT CHECK: ഖനനവേളയില്‍ ഈ ശിവലിംഗം കണ്ടെത്തിയത് വിയറ്റ്‌നാമിലാണ്, ഇന്തോനേഷ്യയിലല്ല…

അന്തര്‍ദേശിയ൦ സാമൂഹികം

ലോകത്ത് പലയിടത്തും ഓരോ ആവശ്യങ്ങൾക്ക് ഭൂമി കുഴിക്കുന്ന വേളയിൽ ഇതിൽ മൺമറഞ്ഞുപോയ കാലഘട്ടത്തിലെ ചില വസ്തുക്കൾ കണ്ടെത്തിയ വാർത്തകൾ നാം  മാധ്യമങ്ങളിൽ കാണാറുണ്ട്. ഈയിടെ  ഇന്തോനേഷ്യൻ ഖനനം നടത്തിയപ്പോൾ  7500 വർഷം പഴക്കമുള്ള ഉള്ള ശിവലിംഗം കണ്ടെത്തിയതായി ചില വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  

പ്രചരണം 

ഖനന വേളയിൽ കണ്ടെത്തിയ വലിയ ശിവലിംഗത്തിന്‍റെ ചിത്രമാണ് പോസ്റ്റില്‍ ഉള്ളത്. ഖനനം ചെയ്യുന്ന ചിത്രവും നല്‍കിയിട്ടുണ്ട്. ഒപ്പമുള്ള  വിവരണം ഇങ്ങനെയാണ്: “ഇന്തോനേഷ്യയിൽ 7500 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ ഒരു ശിവക്ഷേത്രം ഭൂമിക്കടിയിൽ കണ്ടെത്തി.

അതായത് അമേരിക്കൻ ഭൂഖണ്ഡം കണ്ടെത്തുന്നതിനും ക്രിസ്ത്യാനിറ്റി, ഇസ്ലാം ആവിർഭാവത്തിനും വളരെ മുൻപ്.”

archived linkFB post

വാര്‍ത്തയുടെ വിശ്വാസ്യത ഞങ്ങൾ അന്വേഷിച്ചു. പ്രചരിക്കുന്ന വാർത്ത പൂർണമായും ശരിയല്ല എന്ന് വ്യക്തമായി. വിശദാംശങ്ങൾ പറയാം 

വസ്തുത ഇങ്ങനെ

ഞങ്ങളുടെ അന്വേഷണത്തില്‍ ആദ്യം കണ്ടെത്തിയ വസ്തുത ഈ ചിത്രങ്ങൾ ഞങ്ങൾ ഇന്തോനേഷ്യയിലേതല്ല, വിയറ്റ്നാമിലേതാണ് എന്നാണ്. ഇത് വിയറ്റ്നാമിലെ Cát Tiên പുരാവസ്തു സൈറ്റിന്‍റെ സ്ഥലമാണ്. ഇതേപ്പറ്റി വിക്കിപീഡിയയില്‍ വിവരങ്ങള്‍ ലഭ്യമാണ്. 

“Cát Tiên പുരാവസ്തു സൈറ്റ് അഥവാ Cát Tiên Sanctuary (വിയറ്റ്നാമീസ്: Tánh địa Cát Tiên) Cát Tiên നാഷണൽ പാർക്ക്, Cát Tiên ഡിസ്ട്രിക്റ്റ്, Lâm Đồng സെൻട്രൽ പ്രൊവിൻസ്, ഹൈലാൻഡ് സെൻട്രൽ പ്രവിശ്യ എന്നീ മേഖലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാവസ്തു ഖനന സ്ഥലമാണ്. 1985-ൽ ആകസ്മികമായി കണ്ടെത്തിയ ഈ സ്ഥലത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ സജീവ ചര്‍ച്ച നടന്നിരുന്നു. 4-ആം നൂറ്റാണ്ടിനും 9-ആം നൂറ്റാണ്ടിനും ഇടയില്‍ ഈ പ്രദേശത്ത് ഉയർന്ന ഭാരതീയ നാഗരികത അധിവസിച്ചിരുന്നതായി അനുമാനിക്കുന്നു.  തെക്കുകിഴക്കൻ ഏഷ്യയിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ശിലാലിംഗമാണ് കാറ്റ് ടിയനിലെ 1A എന്ന ശിവക്ഷേത്രത്തില്‍  കാണുന്നത്.”

ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർ 4 മുതൽ 9-ആം നൂറ്റാണ്ട് വരെ അവിടെ ശിവലിംഗങ്ങളുള്ള നിരവധി ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. പുരാവസ്തു ഖനനത്തിന്‍റെ സൈറ്റുകളില്‍  ഒന്നാണ് പോസ്റ്റില്‍ പ്രചരിക്കുന്നത്. ഈ ശിവക്ഷേത്രം1985-ൽ നടത്തിയ ഖനനത്തിലാണ് കണ്ടെത്തിയത്. 

താഴെയുള്ള ലിങ്കുകളില്‍ വിശദാംശങ്ങള്‍ ഉണ്ട്:

Link 1Link 2Link 3

നാല് മുതല്‍ ഒമ്പത് വരെയുള്ള നൂറ്റാണ്ടുകൾക്കിടയിൽ വിയറ്റ്നാമിൽ സ്ഥാപിച്ചു എന്ന് കരുതുന്ന  ശിവലിംഗത്തിന്‍റെ ഫോട്ടോയാണ് ഇന്തോനേഷ്യയിൽ നിന്ന് കണ്ടെത്തിയ 7500 വർഷം പഴക്കമുള്ള ശിവലിംഗമാണെന്ന പേരില്‍ പ്രചരിക്കുന്നത്.

ഇതേ പ്രചാരണത്തെ കുറിച്ച് ഞങ്ങളുടെ  തമിഴ് ടീം ചെയ്ത ഫാക്റ്റ് ചെക്ക് താഴെ വായിക്കാം.

FactCheck: இந்தோனேஷியாவில் 7500 ஆண்டுகள் பழமையான சிவ லிங்கம் கண்டெடுக்கப்பட்டதா?

നിഗമനം 

പോസ്റ്റിലെ ചിത്രത്തിൽ കാണുന്ന ശിവലിംഗം കണ്ടെത്തിയത് ഇന്തോനേഷ്യയിൽ അല്ല വിയറ്റ്നാമിലാണ്. ശിവലിംഗത്തിന് ഏകദേശം 7500 വർഷം പഴക്കമുണ്ട് എന്ന് അനുമാനിക്കുന്നു എന്നത് വസ്തുതയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഖനനവേളയില്‍ ഈ ശിവലിംഗം കണ്ടെത്തിയത് വിയറ്റ്‌നാമിലാണ്, ഇന്തോനേഷ്യയിലല്ല…

Fact Check By: Vasuki S 

Result: Partly False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *