
വിവരണം
ദേ ലിവനാണ് ലവൻ അനുരാഗ് മിശ്ര . പ്രതിഷ് വിശ്വനാഥ് ഒക്കെ ഇത്രയും നേരം വായിട്ടലച്ചു ജിഹാദി ആക്കിയ അനുരാഗ് മിശ്ര !!! എന്ന തലക്കെട്ട് നല്‍കി ഡെല്‍ഹി കലാപത്തില്‍ തോക്ക് ഉയര്‍ത്തി വെടി ഉതിര്‍ക്കുന്ന യുവാവിന്‍റെയും മറ്റ് ചില ചിത്രങ്ങളും ഫെയ്‌സ്ബുക്ക് സ്ക്രീന്‍ഷോട്ടുകളും ഉപയോഗിച്ച് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പേര് അനുരാഗ് മിശ്രയെന്നാണെന്നും കലാപത്തിനിടയില്‍ വെടി ഉതിര്‍ത്തത് ഇയാളാണെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. ഡോ. സക്കീര്‍ നായിക്ക് മലയാളം എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 46ല്‍ അധികം ഷെയറുകളും 10ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Facebook Post | Archived Link |
എന്നാല്‍ യഥാര്‍ഥത്തില്‍ അനുരാഗ് മിശ്ര എന്ന യുവാവാണോ കലാപത്തിനിടയില്‍ വെടി ഉതിര്‍ത്ത്? അയാളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിന്‍റെ സ്ക്രീന്‍ഷോട്ടാണോ പ്രചരിക്കുന്നത്? കലാപകാരിയുടെ പേര് അനുരാഗ് മിശ്രയെന്ന് തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഡെല്‍ഹി കലാപത്തില്‍ വെടിഉതിര്‍ത്ത അക്രമിയെ കുറിച്ചുള്ള ആരോപണങ്ങളെ കുറിച്ച് ഞങ്ങളുടെ (ഫാക്‌ട് ക്രെസെന്‍ഡോ) മറാത്തി വിഭാഗം നേരത്തെ തന്നെ ഇതെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെയാണ്-
ഇന്ത്യന്‍ ന്യൂസ് ഏജന്‍സിയായ എഎൻഐയുടെ ട്വീറ്റില്‍ വെടിവെപ്പിനെ കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ പേര് ഷാറൂഖ് എന്നാണെന്ന് കണ്ടെത്തിയാതായി റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ ഷാറൂഖ് എന്ന പ്രതിയെ ഡെല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതായും നിയമനടപടികള്‍ തുടരുകയാണെന്നും വ്യക്തമാക്കുന്നുണ്ട്.

എഎന്‍ഐയുടെ ട്വീറ്റ്-
Delhi Police: The man in a red t-shirt who opened fire at police during violence in North East #Delhi today has been identified as Shahrukh. pic.twitter.com/xeoI7KpBPh
— ANI (@ANI) February 24, 2020
എന്‍ഡിടിവി റിപ്പോര്‍ട്ടിന്‍റെ സ്ക്രീന്‍ഷോട്ട്-

അപ്പോള്‍ പിന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ സ്ക്രീന്‍ഷോട്ടിലുള്ള അനുരാഗ് മിശ്രയെന്ന യുവാവ് ആരാണ്? അനുരാഗ് ഡി.മിശ്രയെന്ന ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും അനുരാഗ് എന്ന യുവാവ് വിഷയത്തെ കുറിച്ചുള്ള പ്രതികരണം വീഡിയോയായി അപ്‌ലോഡ് ചെയ്തിരിക്കുന്നതും കണ്ടെത്താന്‍ കഴിഞ്ഞു. തന്‍റെ പേരില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും യുവാവ് പ്രതികരണത്തില്‍ വ്യക്തമാക്കുന്നു.
അനുരാഗ് ഡി.മിശ്രയുടെ വീഡിയോ-
Archived Link | Archived Link |
നിഗമനം
ഡെല്‍ഹിയില്‍ വെടിവെപ്പ് കേസില്‍ അറസ്റ്റിലായ പ്രതിയുടെ പേര് ഷാറൂഖ് എന്നാണെന്ന് വ്യക്തമായി കഴിഞ്ഞു. അനുരാഗ് മിശ്രയെന്ന യുവാവിന് ഈ സംഭവവുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:കലാപകാരി എന്ന പേരില്‍ പ്രചരിക്കുന്ന ഈ യുവാവിന്‍റെ ചിത്രം വ്യാജം
Fact Check By: Dewin CarlosResult: False
